കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

Views : 5909

ഹായ്..,ഞാൻ പാർവതി പാറുയെന്ന് വിളിക്കും അച്ഛൻ അമ്മ 2 ചേട്ടൻമാർ ഇതാണ് എന്റെ ഫാമിലി..

യെന്നെ അവർ സ്നേഹംകൊണ്ട് മൂടുകയായിരുന്നു അവിടെ ഒരു രാജകുമാരിയെപ്പോലെ ഞാൻ ജീവിച്ചു അവരെന്നെ രാജകുമാരിയാക്കി വളർത്തി അതാണ് സത്യം..

പെൺകുട്ടികളെ വലയിലാക്കാൻ ഒട്ടനവധി സുന്ദരന്മാർ കാത്തിരിക്കുന്നത് അറിയാതെ..

ഒരു സുന്ദരന്റെ കെണിയിൽ ഞാനും പെട്ടുപോയി തിരിച്ചുവരവ് ആഗ്രഹിച്ചാലും തിരിച്ചു വരാൻ പറ്റാത്ത ഇടത്ത് തന്നെ പെട്ടുപോയി യെന്നും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു..

ദിവ്യമായ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചുമാണ് അവർ കൊണ്ടു പോകുന്നത്.,അവരുടെ വലയിൽ അകപ്പെട്ടു കഴിഞ്ഞാൽ മാതാപിതാക്കളെ കുടുംബക്കാരെ ഉണ്ടാവില്ല അവൻ മാത്രമായിരിക്കും ഊണിലും ഉറക്കത്തിലുമെല്ലാം..

സിദ്ധാർഥ് എന്നാ സിദ്ധു എന്റെ കഥയിലെ വില്ലന്റെ പേര്.,വേറൊരു കല്യാണം വീട്ടുകാർ ഉറപ്പിച്ചപ്പോൾ എനിക്ക് തരാൻ വേണ്ടി കരുതിവെച്ച പണവും സ്വർണവുമായി ഇറങ്ങിവരാൻ അവൻ ആവശ്യപ്പെട്ടു.,വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അന്ന് അവിടം വിട്ടു ചാടി പോന്നതാണ്..

അച്ഛനും ചേട്ടനും കംപ്ലൈന്റ് കൊടുത്തതുകൊണ്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു..

സ്വന്തമായി തീരുമാനം എടുക്കാനുള്ള പ്രായം ആയതുകൊണ്ടാവാം ഒന്നിനെയും ഒരു ഭയമുണ്ടായില്ല.,കോടതിയും നിയമവും എന്തായാലും എന്റെ കൂടെ ഉണ്ടാകുമല്ലോ അതുകൊണ്ട് തന്നെ ധൈര്യത്തിൽ സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു.

എന്റെ അച്ഛനും അമ്മയും അവരുടെ കൂടെ പോകുവാൻ വേണ്ടി എന്നെ കുറെ വിളിച്ചു…

“”മോളെ ഒക്കെ മറന്നു കളഞ്ഞേക്ക് എന്റെ പൊന്നുമോൾ അച്ഛന്റെയും അമ്മയുടെയും കൂടെ വാ യെന്നും പറഞ്ഞ് അവർ എത്ര എന്റെ കാൽക്കൽ വീണതാണ്..എന്നിട്ടും ഞാൻ യെന്നും പറഞ്ഞ് അവൾ കരയുവാൻ തുടങ്ങി പിന്നെ കരച്ചിൽ കടിച്ചമർത്തി വീണ്ടും പറയുവാൻ തുടങ്ങി…

അപ്പോഴും എനിക്ക് പറയാനുണ്ടായത് സിദ്ധുന്റെ കൂടെ പോയാൽ മതിയെന്നാണ് എന്നോട് കൂടുതൽ സംസാരിക്കാൻ നിൽക്കേണ്ട എനിക്ക് സംസാരിക്കാൻ താല്പര്യമില്ല യെന്നും പറഞ്ഞ് അവന്റെ കൈയും പിടിച്ചു അവടെ നിന്നും ഇറങ്ങുവാൻ നിന്നു…

“”നീ നശിച്ചു പോവാത്തെ ഉള്ളൂ…ഇതിനു വേണ്ടിയാണോടി നിന്നെ താഴത്തും തലയിലും വെക്കാതെ സ്നേഹിച്ചു ലാളിച്ച് വളർത്തിയത് ഇങ്ങനെ തോന്നിയെടി ഒരുമ്പെട്ടവളെ നിനക്ക് ഞങ്ങളോട് ഇങ്ങനെ ചെയ്യാൻ..എന്റെ ഓരോ തുള്ളി കണ്ണുനീരിനും നീ അനുഭവിക്കും നിന്നെ ഈശ്വരൻ വെറുതെ വിടില്ലടി നെഞ്ച് പൊട്ടി പറയുകയാണ് ഞാൻ… “”

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com