? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

 

അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്നതായിരുന്നു മുരുകന്റെ കുടുംബം. ദാരിദ്ര്യം വേണ്ടുവോളം അനുഭവിച്ചിരുന്നെങ്കിലും അവരുടെ ജീവിതത്തിൽ സന്തോഷത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല.

 

മുരുകന്റെ അച്ഛൻ പഴനിച്ചാമി കൊല്ലപ്പണി ചെയ്താണ് ആ കുടുംബത്തെ പോറ്റിയിരുന്നത്. അനിയത്തി കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ടും അവൾ പഠിപ്പിൽ മിടുക്കി ആയിരുന്നത് കൊണ്ടും പഠിപ്പിൽ സ്വതവേ പിന്നോക്കം നിന്നിരുന്ന മുരുകനും അച്ഛനോടൊപ്പം കൊല്ലപ്പണി ചെയ്ത് മല്ലിയെ കൂടുതൽ പഠിപ്പിക്കനായി പ്രയത്നിച്ചു.

 

മുംബൈയിലെ പ്രമുഖ മെഡിക്കൽ കോളേജിൽ ഗവണ്മെന്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവർ വളരെ അധികം സന്തോഷിച്ചിരുന്നു. മുരുകൻ അപ്പോൾ തന്നെ മനസ്സിൽ കണക്ക് കൂട്ടിയതാണ് തന്റെ രക്തം പച്ചവെള്ളം ആക്കി ആണേലും അവളെ പഠിപ്പിക്കും എന്ന്.  

 

പക്ഷെ അപ്പോൾ അവർ അറിഞ്ഞിരുന്നില്ല അവരുടെ സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും മേൽ കരിനിഴൽ വീഴ്ത്താൻ കാലം കരുതി വച്ചേക്കുന്ന ഒരു രാക്ഷസന്റെ മടയിലേക്കാണ് തങ്ങളുടെ പ്രീയപ്പെട്ടവളെ അയക്കുന്നതെന്ന സത്യം.

 

അവൾ പഠിച്ചിരുന്നത് ശിവവേൽ ഫൌണ്ടേഷൻസ് മെഡിക്കൽ കോളേജിൽ ആണ് അതിന്റെ പ്രിൻസിപ്പൾ ആയി പ്രവർത്തിക്കുന്നത് ശിവവേലിന്റെ ഒരേ ഒരു മകൻ ശക്തിവേൽ നായിക്കരും.

 

വിദ്യാർത്ഥികൾക്ക് എല്ലാം പ്രീയങ്കരൻ ആയ ശക്തി സർ ആ മാന്യതയുടെ മറവിൽ പണം വാരി കൂട്ടാനായി ചെയ്തിരുന്ന അവയവ കച്ചവടത്തെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഒരു അവയവ മാഫിയയുടെ നേതൃത്വസ്ഥാനം വഹിച്ചിരുന്നവരിൽ ഒരാൾ ആയിരുന്നു ശക്തിവേൽ. ഇതൊന്നും പുറത്ത് അറിയാതിരിക്കാനും അധികാരികളുടെ കണ്ണുകൾ മൂടി കെട്ടാനും ശിവവേലിന്റെ പണവും അയാളുടെ മേൽ ജനങ്ങൾക്ക് ഉള്ള ഭയവും തന്നെ ധാരാളമായിരുന്നു.

 

മല്ലി പഠിത്തത്തിൽ മിടുക്കി ആയിരുന്നത്കൊണ്ട് തന്നെ അവൾ ആദ്യവർഷം തന്നെ മികവ് തെളിയിച്ചു.

അവൾക്ക് ആദ്യവർഷ പരീക്ഷയിൽ ഫുൾ മാർക്കും ഉണ്ടായിരുന്നു. അവളുടെ വിജയം വീട്ടുകാരിലും പരിചയക്കാരിലും സന്തോഷം ഉളവാക്കി.

 

അത് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് മുരുകനെയായിരുന്നു

വീടിനു വേണ്ടിയും അവളുടെ പഠിപ്പിന് വേണ്ടിയുമുള്ള തന്റെ അധ്വാനം പാഴായില്ലല്ലോ എന്നുള്ള സന്തോഷം.

പക്ഷെ അവരുടെ സന്തോഷങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

 

ശക്തിവേൽ തന്റെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ പല ഗ്രാമങ്ങളിലും മെഡിക്കൽ ക്യാമ്പ് നടത്താറുണ്ട് അതുവഴി ആ ഗ്രാമത്തിൽ ഉള്ളവരുടെയും അതുപോലെ അവിടേക്ക് പോകുന്ന മെഡിക്കൽ ടീമിന്റെയും മെഡിക്കൽ റെക്കോർഡസും അതുപോലുള്ള ഡീറ്റൈൽസും കളക്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും ഈ പ്രവർത്തിയിലൂടെ അയാൾ നാട്ടുകാർക്ക് ഇടയിൽ നല്ലൊരു പേര് നേടി എടുത്തിട്ടുണ്ട്.

 

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.