? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

ഡൽഹിയുടെ മറ്റൊരു കോണിൽ…..

 

പെൺകുട്ടികളെ കൊണ്ടുപോയ വണ്ടിക്ക് പിന്നാലെ റാം സഞ്ചരിച്ചു. ആ വാഹനം അവസാനം ഒരു ഗോഡൗണിൽ ചെന്നെത്തി. അവിടെ 

ആ വണ്ടി പ്രതീക്ഷിച്ചെന്നോണം കുറച്ചുപേർ നിൽപ്പുണ്ടായിരുന്നു. 

വണ്ടി കൊണ്ട് നിർത്തിയതും അവിടെ കാത്തു നിന്നവർ അതിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ പുറത്തിറക്കി. ആരെയോ പ്രതീക്ഷിച്ചെന്നോണം ആ കുട്ടികളെ ചങ്ങലയിൽ ബന്ധിച്ച് അവിടെ നിർത്തിയിരിക്കുകയായിരുന്നു. ഇതൊക്കെ ഇരുട്ടിന്റെ മറപറ്റി അകത്തു കയറിയ റാം തന്റെ ക്യാമറയിൽ പകർത്തി.

 

അപ്പോഴേക്കും അവിടെ ഒരു ബെൻസ് കാറും ഒരു കണ്ടെയ്നർ ലോറിയും വന്ന് നിന്നു. കാറിൽ നിന്ന് ഇറങ്ങിയവർ നേരെ ഗോഡൗണിന് ഉള്ളിലേക്ക് കയറി. അവർ വന്നതും ഗോഡൗണിൽ ഉണ്ടായിരുന്നതിൽ പ്രധാനി എന്ന് തോന്നിക്കുന്ന ഒരുവൻ അവരെ സ്വീകരിച്ച് സെറ്റിയിൽ ഇരുത്തി. ബെൻസിൽ വന്ന മൂന്നുപേരിൽ രണ്ടു ഫോറിനേഴ്സും അവരുടെ ഒരു ഏജന്റും ഉണ്ടായിരുന്നു. അവർ പെൺകുട്ടികളെ ഒക്കെ നോക്കി ഇഷ്ടപ്പെട്ടു അവരുടെ സംസാരം ഒക്കെ കേട്ടപ്പോൾ അവർ സെക്സ് റാക്കറ്റിൽ പെട്ടവർ ആണെന്ന് റാമിന് മനസിലായി. ഈ സംഘം മയക്ക് മരുന്നിന് അടിമകൾ ആയ പെകുട്ടികളെ കടത്തികൊണ്ട് വന്ന് വിദേശികൾക്ക് വിൽക്കുന്നവർ ആണെന്ന് റാമിന് മനസ്സിലായി.

 

പുറത്ത് ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. റാം തന്റെ ക്യാമറ ഗോഡൗണിന്റെ വാതിലിനു നേരെ തിരിച്ചു.  അവിടെ നിന്ന് ഒരുവൻ വേഗത്തിൽ ഓടിവന്ന് ഗോഡൗണിൽ ഉണ്ടായിരുന്നവരിൽ പ്രധാനിയായവന്റെ കാതിൽ എന്തോ പറഞ്ഞു. അവൻ ഭീതിയോടെ ചുറ്റും നോക്കി.

 

അപ്പോൾ തന്നെ ഇനി കൂടുതൽ നേരം ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് റാമിന് മനസ്സിലായി. അവൻ  നിൽക്കുകയായിരുന്ന ജനലിനു അടുത്ത് നിന്ന് വന്ന മതിലിന്റെ ഭാഗത്തേയ്ക്ക് തിരിയാൻ ആഞ്ഞതും മുന്നിൽ ഒരാളെ കണ്ട് അവൻ ഭയന്ന് വിറച്ചു. 

 

ഒരു അറുപത് വയസോളം പ്രായം വരുന്ന ഒരാൾ ചോരകണ്ണുകളോടെ അവനെ നോക്കിനില്ക്കുകയാണ്. അവൻ പേടിച്ച് നിലവിട്ട് പിന്നിലേക്ക് വീണു അവന്റെ കൈ തട്ടി ആ ജനൽ ശബ്ദത്തോടെ അടഞ്ഞു. നിമിഷങ്ങൾക്കകം ഗോഡൗണിൽ ഉണ്ടായിരുന്നവർ മുഴുവൻ അവന്റെ ചുറ്റിലുമായി നിരന്നു അവൻ പിടിക്കപ്പെട്ടു.

 

അവർ അവനെ ഉള്ളിലേക്ക് കൊണ്ടുപോയി. കൊണ്ട് പോകുന്ന വഴിക്ക് തന്നെ അവരെല്ലാം കൂടെ അവനെ തല്ലി ചതച്ചു.

 

മിസ്റ്റർ സിവവേൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? വിദേശികളിൽ ഒരാൾ ചോദിച്ചു.

 

ഏയ് പ്രച്ചന എതുവും ഇല്ലെ. ശിവവേൽ ഫോൺ എടുത്ത് വിക്കിയുടെ നമ്പർ ഡയൽ ചെയ്തു.

 

ഹലോ താത്താ…

 

ഡേയ് ഉൻ കിട്ടേ സൊല്ലിരുക്കില്ലേ എല്ലാം പാത്ത് സേഫാ ആണുപ്പണുംന്ന്. ഇങ്കെ ഒരു പത്രക്കാറ നായ് മോപ്പം പുടിച്ച് വന്തിരുക്ക് ഇവനോടെ കൂട്ടാളി അങ്കെ ഇരുപ്പാൻ അവനെ പോട്ടിട്ട് കൂപ്പിട്. ശിവവേൽ അതും പറഞ്ഞു ഫോൺ വച്ചു ഉടനെ തന്നെ അടുത്ത നമ്പറിലേക്ക് ഡയൽ ചെയ്തു.

 

ഹലോ അപ്പാ. ഡേയ് കണ്ണാ ഇങ്കെ ഒരു പത്രക്കാറ നായ് വന്തിരുക്ക് അങ്കെ ഇവനോടെ കൂട്ടാളി ഇറുക്കാനാന്ന് പാത്ത്ക്കോ ഇരുന്താ മുടിച്ചിട്.

 

സെരി അപ്പ നാൻ പത്തുക്കുറേൻ.

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.