? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

 

മൂന്നുവഴികളിലായി അന്വേഷണം നടത്തിയ ഹാർദ്ധിക്, റാം, ഉദ്ധവ് എന്നിവർ അടങ്ങിയ മൂവർസംഘം ഒരുമിച്ച് വിക്കിയുടെ താവളത്തിലേക്ക് യാത്രയായി.

 

ആരും കാണാതെ അവർ മൂന്നുപേരും ആ ഗോഡൗണിന്റെ മൂന്നു ഭാഗങ്ങളിലായി പതുങ്ങി ഇരിക്കുകയായിരുന്നു. അവിടെ  ഇരുപത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നു അതിൽ കൂടുതൽ പേരും മയക്കുമരുന്നിന് അടിമകളായി വിക്കിക്ക് വേണ്ടി എന്ത് കൊള്ളരുതായ്മയും ചെയ്യാൻ തയാറായി നിലകൊള്ളുന്നവർ .

 

വിക്കിയുടെ കിങ്കരന്മാരിൽ ഒരുവൻ ഉള്ളിലേക്ക് വന്നു. വിക്കിഭായ് ആ പെണ്ണ് തുടങ്ങിയ സമരം ഇപ്പോ നമുക്ക് പാര ആയി വരുവാണ്.കോളേജുകളിൽ ഒന്നും പഴയത് പോലെ മയക്കുമരുന്നുകൾ വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്.  ആദ്യം JNU വിൽ തുടങ്ങിയത് ഇപ്പോ പതിയെ ബാക്കി പിള്ളേരും ഏറ്റെടുക്കുവാണ്.

 

എങ്കിൽ ആ പീറ പെണ്ണിനെ അങ്ങ് തട്ടികളയരുതോ അണ്ണാ.  ഈ സംഭാഷണം ഒക്കെ കേട്ടു നിന്ന ഒരുവൻ ചാടിക്കേറി പറഞ്ഞു.

 

പോടാ മുട്ടാപയലേ ഇപ്പോവെ താത്താ റൊംബ കോവമാ ഇരുക്കാറ് അത്  പോകെ അപ്പ ഒരു പെരിയ ഡീൽ ഒകെ ആക്കിരുകാര് അത്ക്ക് കൊഞ്ചം ആളെ വേണം. വിക്കി പറഞ്ഞു.

 

എത്രപേരെ വേണ്ടിവരും അണ്ണാ?

 

20 പേർ താൻ അവര് സൊന്നാര്.

 

10 പേർ ഇപ്പോ നമ്മുടെ കസ്റ്റഡിയിൽ ഉണ്ട് ഭായ് ഇനി പതുപേരെ ഇപ്പോ പൊക്കുക എന്ന് പറഞ്ഞാൽ അത് കുറച്ചു റിസ്ക് ആണ്. ഒന്നാമൻ അത് പറഞ്ഞപ്പോൾ വിക്കി ഒന്ന് ആലോചിച്ചു.

 

ആലോചന ചെന്ന് നിന്നത് അവിടെ മയക്കുമരുന്ന് ഉപയോഗിച്ചു ബോധമില്ലാതെ കിടക്കുന്ന കുറച്ചു കോളേജ് പയ്യന്മാരിൽ ആണ്. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

 

ഡേയ് ഇതിലെ പത്തുപേരെ സേത്ത് മൊത്തം ഇരുപതാ ഹോസ്പിറ്റലിക്ക് അണുപ്പി വയ്. അത് കേൾക്കേണ്ട താമസം അവൻ ഫോൺ വിളിച്ച് ആരോടോ സംസാരിച്ചു.

 

അതികം വൈകാതെ പുറത്ത് എവിടെയോ നിന്നിരുന്ന മൂടി കെട്ടിയ ഒരു ലോറി അകത്തേയ്ക്ക് വന്നു. ആ ലോറിയുടെ പിന്നിലെ ഡോർ തുറന്ന് അതിലേക്ക് അബോധാവസ്ഥയിൽ കിടക്കുന്ന പത്തുപേരെ കൂടെ കേറ്റി അവനും ആ ലോറിയിൽ കേറി പുറത്തേയ്ക്ക് പോയി.

 

അത് കാണുകയായിരുന്ന മൂന്നുപേരിൽ 

ഉദ്ധവ് ആരും കാണാതെ പുറത്തിറങ്ങി തന്റെ വണ്ടി എടുത്ത് ആ ലോറിയെ പിന്തുടർന്നു പോയി.

 

വിക്കി തന്റെ അടുത്ത് നിൽക്കുകയായിരുന്ന രണ്ടാമനെ നോക്കി.

 

എന്താ അണ്ണാ.

 

ഡേയ് നീ അന്ത ഗേൾസ് മാറ്റർ സെരി പണ്ണിയാ?

 

അതൊക്കെ എപ്പഴേ റെഡിയാക്കി അണ്ണാ. അവൻ ആവേശത്തോടെ പറഞ്ഞു.

 

എങ്കെ അവങ്കളെ കാമി. വിക്കി അത് പറഞ്ഞതും അവൻ പുറത്തേയ്ക്ക് പോയി തിരിച്ചു വന്നപ്പോ ചങ്ങല ഇട്ട് പരസ്പരം ബന്ധിച്ച  പതിനഞ്ചോളം പെൺകുട്ടികൾ ഒന്നിന് പുറകെ ഒന്നായി ഒരു ക്യുപോലെ കയറി വന്നു.

 

അവരെയൊക്കെ വിക്കി ആവേശത്തോടെ നോക്കി. 

 

ഇത് എങ്കെരുന്ത്ടാ ഉനക്ക് ഇപ്പടി ഗേൾസെല്ലാം കിടയ്ക്കിത്? വിക്കി ആശ്ചര്യത്തോടെ ചോദിച്ചു.

 

അണ്ണാ ഇതൊക്കെ എന്ത്? ആവശ്യം ഇതായത്കൊണ്ടാ ഇല്ലേൽ ഇതിലും കിളി പോലുള്ള പിള്ളേരെ കൊണ്ടുവന്നേനെ ഞാൻ. അവൻ കിട്ടിയ അവസരം ഉപയോഗിച്ച് സ്വയം പൊക്കി പറഞ്ഞു.

 

ഡേയ് ഇതെല്ലാം ഫ്രഷ്‌ താനെ?

 

അതിനി പ്രേത്യേകം ചോദിക്കാനുണ്ടോ അണ്ണാ. ഞാൻ അങ്ങനെ ഉള്ളതിനെ നോക്കിയല്ലേ പൊക്കൂ. 

 

നീ ഇവങ്കളേം കൊണ്ട് നമ്മ ഇടത്തുക്ക് പോ അങ്കെ തമിൾ കിട്ടേ ഇവങ്കളെ ഒപ്പടിച്ച് ഭീം ഭായ് കിട്ടിയെ സൊല്ലിട്ട് തിരുമ്പി വാ. അവൻ അത് കേട്ടതും ആ പെൺകുട്ടികളുമായി  പുറത്തേയ്ക്ക് പോയി.

 

അവൻ പോയതും അത് കണ്ടിരുന്ന രണ്ടുപേരിൽ റാം പതിയെ ഇറങ്ങി അവരെ കൊണ്ടുപോകുന്ന വണ്ടിയുടെ പുറകെ പോയി.

 

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.