? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

ഭയ്യ…..ഞാൻ ജീവനോടെ കാണും എന്ന് പ്രതീക്ഷിച്ചതല്ല. അതുകൊണ്ടാണ് എന്നെ രക്ഷിച്ച ആളെ കാണണം എന്ന് പറഞ്ഞത്.

 

നേത്രയ്ക്ക് എന്നോട് എന്താണ് പറയാൻ ഉള്ളത്? തന്നെ ഉപദ്രവിച്ചവനെ കുറിച്ചാണോ അവനെ അറസ്റ്റ് ചെയ്തിട്ടുണ്ട് FIR ഞാനാണ് എഴുതിയത്

അവർ ഒരുകാരണവശാലും രക്ഷപ്പെടില്ല. താൻ കൂടിതൽ സ്‌ട്രെയിൻ ചെയ്യണ്ട.

 

എന്റെ മരണം അത് ഞാൻ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ് ഭയ്യാ. അവർ ഭയ്യ കരുതുന്നത്പോലെ സാധാരണ മയക്കുമരുന്ന് ഒക്കെ സപ്ലൈ ചെയ്യുന്ന ചെറിയ ഗ്യാങ് ഒന്നുമല്ല.

 

ഞാൻ ഏതൊരു പ്രശ്നത്തിൽ ഇടപെട്ടാലും എതിർഭാഗത്ത് ഉള്ളവരെ കുറിച്ചുള്ള ശക്തമായ തെളിവുകൾ ശേഖരിച്ച് അതിന്റെ പിൻബലത്തോട് കൂടെയാണ് സമരങ്ങൾ ഒക്കെ വിജയിച്ചിട്ടുള്ളത് അതിനായി എന്റെ മൂന്ന് സുഹൃത്തുക്കൾ എന്നെ സഹായിക്കും അവർ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകൾ ആണ്.

 

ഇവിടെയും ഞങ്ങൾ ആ മാർഗം തന്നെ സ്വീകരിച്ചു. സമരം തുടങ്ങി അവരുടെ ശ്രദ്ധ തിരിച്ചിട്ട് അവരെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുക എന്നതാണ് ഞങ്ങളുടെ രീതി. പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ കാര്യങ്ങൾ ആണ് നടന്നത്….

 

സമരം തുടങ്ങിയതിന്റെ എഴാം ദിവസം….

 

ഹലോ നേത്ര ഞങ്ങൾ അന്വേഷണം തുടങ്ങി ഈ സിറ്റി മുഴുവൻ ഡ്രഗ്സ് വിതരണം നടത്തുന്നത് ഒരു വിക്കിയുടെ ഗ്യാങ്ങ് ആണ്. അവർക്ക് പിന്നാലെ ഞങ്ങൾ പോകുകയാണ് നീ സമരം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ നോക്കുക.

 

ഒകെ ഭയ്യ.

 

എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ പബ്ലിക് ബൂത്ത്‌ വഴി നിന്നെ കോൺടാക്ട് ചെയ്യാം ഒരു കാരണവശാലും നിന്റെ നമ്പറിൽ നിന്ന് ഞങ്ങളെ വിളിക്കരുത്.

 

ശരി ഭയ്യ സൂക്ഷിക്കണം.

 

ഇത്  എന്നോടാണോ അതോ റാമിനോടോ?

 

എല്ലാവരോടും പറഞ്ഞതാ അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ശരി നീയും സൂക്ഷിക്കണം നേത്ര.

 

അത്രയും പറഞ്ഞപ്പോഴേക്കും ആ കോൾ കട്ടായി.

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.