അപ്രതീക്ഷിതമായതുകൊണ്ടും ആദ്യമായത് കൊണ്ടും അവൾ കണ്ണുകൾ കൂമ്പിയടച്ച് ഞെട്ടിത്തരിച്ച് നിന്നു. എന്നിട്ട് അവളുടെ കാതിലെ ലോലാക്കിൽ ഒരു മുത്തം കൊടുത്ത് പ്രേമസ്വരൂപനായ് മൊഴിഞ്ഞു…സ്വർണം കൊണ്ട് തുലാഭാരം നടത്താം എന്ന് പറഞ്ഞാലും ഞാൻ എന്റെ രാധുനെ ഒറ്റയ്ക്കാക്കി എവിടേക്കും പോകില്ല എന്റെ രാധുവാണെ സത്യം…
അവൾ അപ്പോഴും അതിന്റെ ഷോക്കിൽ ആയിരുന്നു. പെട്ടന്ന് തന്നെ നാണം കൊണ്ടവൾ കണ്ണ്പൊത്തി. നാണം ഇല്ലാത്തോൻ പോ…അവിടെ നിന്ന് എന്നും പറഞ്ഞ് എന്നെ തട്ടി മാറ്റി അവൾ നടന്നു, കൂടെ ഞാനും…പിന്നീട് വീടുവരെയുള്ള യാത്രയിൽ സംസാരങ്ങൾ ഉണ്ടായില്ല.
രണ്ടുപേർക്കും സംസാരിക്കാൻ നാണം. അങ്ങോട്ടും ഇങ്ങോട്ടും ഒളികണ്ണിട്ട് നോക്കും. ഇടയ്കെപ്പോഴോകെയോ കണ്ണുകൾ തമ്മിൽ ഉടക്കി കൊണ്ടിരുന്നു. വീണ്ടും കാലങ്ങൾ കഴിഞ്ഞു. എനിക്ക് സ്വന്തമായി ഒരു മൊബൈൽ കിട്ടി. പിന്നീട് പയ്യെ പയ്യെ ഫോൺവിളികൾ ഉണ്ടായി. അവസരം കിട്ടുമ്പോഴെല്ലാം ഞങ്ങൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി.
ഞാൻ എന്റെ ഫോണിനെ ഈശ്വരനെ പോലെ കണ്ടു. പക്ഷെ ഈശ്വരനെ പോലെ കണ്ടത് എന്റെ ജീവിതത്തിലെ വില്ലനായി. ഒരുനേരത്തെ ഒരു ചെറിയ അശ്രദ്ധയിൽ അവളുടെ അച്ഛൻ ഞങ്ങളുടെ ഫോൺ വിളി കയ്യോടെ പിടിച്ചു.
ഞാനുമായിട്ടാണ് അവരുടെ മകൾ പ്രണയത്തിലായതെന്ന സത്യം അവർക്ക് ഒട്ടും വിശ്വസിക്കാൻ പോലും പറ്റിയിരുന്നില്ല. അവസാനം അവളുടെ മനസുമാറ്റാൻ വേണ്ടി അവർ പല രീതിയിലും അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ അതൊന്നും ഫലം കണ്ടില്ല. അവൾ അവളുടെ തീരുമാനത്തിൽ ഉറച്ച് നിന്നു.
അവസാനം എല്ലാ ദേഷ്യവും അവർ എന്റെ രാധുവിന്റെ മേൽ തല്ലി തീർത്തു. എന്നിട്ടാണ് അയാൾ എന്റെ വീട്ടിലേക്ക് വന്നത്ത്. അയാൾ നേരെ വന്ന് എന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു. ആദ്യമായി അദ്ദേഹം എന്റെ വീട്ടുകാരോട് മുഖം കറുത്ത് സംസാരിച്ചു. അയാൾ പറഞ്ഞതെല്ലാം കേട്ട് പാപ്പൻ എന്നോട്, ഞാനീ കേട്ടതെല്ലാം ശെരിയാണോ എന്ന് ചോദിച്ചു.
ഞാൻ അതെ എന്ന് തലയാട്ടി. മുഖമടച്ചൊരാടിയായിരുന്നു പിന്നെ…കണ്ണീന്ന് പൊന്നീച്ചപാറി…എല്ലാം ഇന്നതോടുകൂടി അവസാനിപ്പിക്കണം ഇല്ലേൽ കൊന്നു കളയുമെന്ന് ഭീഷണി പെടുത്തി. ചത്താലും രാധുവിനെ മറക്കില്ല എന്ന് ഞാനും പറഞ്ഞു.
ആദ്യമായി അച്ഛനെ പോലെ എന്നെ സ്നേഹിച്ച് വളർത്തിയ പാപ്പന്റെ വാക്കിനെ എതിർത്തു സംസാരിച്ചതിന്റെ ഫലമായി അവിടെയിരുന്ന ഫൈബർ കസേര എന്റെ പുറകിൽ പതിഞ്ഞു കഷണങ്ങളായി. അമ്മേ…എന്ന എന്റെ അലർച്ച കേട്ട് നാട്ടുകാർ ഓടിക്കൂടി.
തല്ലി കൊന്നാലും അവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില, അവളെ മറക്കേം ഇല്ല…പിന്നേം എന്നെ തല്ലാൻ ഒരുങ്ങിയ പാപ്പാനെ അവളുടെ അച്ഛൻ തടഞ്ഞു. കുട്ടികളെ തല്ലിയിട്ട് കാര്യമില്ല, അവരെ പറഞ്ഞ് മനസിലാക്കണം എന്ന് പറഞ്ഞ് അവർ പോയി. ഞങ്ങളുടെ മനസ്സ് മാറ്റാൻ അവർ പലവഴിയും സ്വീകരിച്ചു. അതിലൊന്നും അവർക്ക് വിജയിക്കാൻ ആയില്ല.
അവസാനത്തെ ആയുധമായി ആത്മഹത്യാ നമ്പർ തന്നെ അവർ പുറത്തെടുത്തു. ജന്മം കൊടുത്ത അച്ഛനും അമ്മയും അവളുടെ പേരിൽ മരിക്കാൻ പോകുന്നു എന്നോർത്തപ്പോൾ അവളുടെ മനസൊന്നിടറി. അവൾ സമ്മതിച്ചു എന്നെ മറന്നോളം, ഞങ്ങൾ തമ്മിൽ ഇനി ഒരു ബന്ധവും ഉണ്ടാകില്ല എന്ന് പറഞ്ഞു, അവർക്ക് അവൾ വാക്ക് കൊടുത്തു.
അന്ന് വൈകീട്ട് അവളുടെ അച്ഛൻ എന്റെ വീട്ടിൽ അവളേം കൊണ്ട് വന്നു. അവളുടെ മുഖത്ത് അപ്പോഴും അവളുടെ വീട്ടുകാർ കൊടുത്ത തല്ലിന്റെ പാട് തെളിഞ്ഞു നിന്നിരുന്നു. മുഖമാകെ വിരലിന്റെ പാടുകൾകൊണ്ട് ചുവന്നിരിക്കുന്നു. എന്റെ മുമ്പിൽ ഒരു ജീവനില്ലാത്ത ജന്മത്തെ പോലെ കൊണ്ട് നിർത്തി.
അവിടെ വച്ച് അവളെ കൊണ്ട് പറയിപ്പിച്ചു, നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന്. രാധൂ…എന്ന എന്റെ നെഞ്ച് തകർന്നുള്ള വിളിയിൽ അവൾ പൊട്ടിക്കരഞ്ഞു. അവളെ അവളുടെ അച്ഛൻ ചേർത്ത് പിടിച്ച് എന്നിൽ നിന്നും അടർത്തിയെടുത്ത് കൊണ്ടുപോയി.
അച്ഛന്റെയൊപ്പം പോകുന്ന അവളെ നിസഹായാവസ്ഥയിൽ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു. എല്ലാംകൊണ്ടും ഞാൻ ഒരു മനോരോഗിയെ പോലെയായി. ഉള്ളിലെ വിഷമം സഹിക്കാവുന്നതിലും അപ്പുറമായി. ഞാൻ ജീവനേക്കാൾ സ്നേഹിച്ച എന്റെ രാധുനെ എനിക്ക് നഷ്ടമായിരിക്കുന്നു. മനസിന്റെ നിയന്ത്രണം കൈവിട്ടു.
എല്ലാ സങ്കടവും ഒരു അലർച്ചയിലൂടെ പുറത്തേക്ക് വന്നതും, അടുത്ത് കണ്ട കണ്ണാടികൂട്ടിലേക്ക് എന്റെ കൈകൾ ഇടിച്ച് കയറിയതും ഒരുമിച്ചായിരുന്നു. കൈ തുളച്ച് കണ്ണാടി കഷ്ണങ്ങൾ എന്റെ കയ്യിലേക്ക് പാഞ്ഞുകയറി. കയ്യിൽ നിന്നും ചുടുചോര വാർന്നിറങ്ങി. പിന്നീടെപ്പോഴോ കണ്ണുതുറക്കുമ്പോൾ ഞാൻ ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കട്ടിലിൽ ആയിരുന്നു.
സീരിയസ് ആയിട്ടൊന്നും ഇല്ലാത്തതു കൊണ്ട് ഡ്രസ്സ് ചെയ്ത് വിട്ടു. വീട്ടുകാരെല്ലാം ഉപദേശത്തിന്റ രൂപത്തിൽ എന്റെ അരിക്കലേക്ക് വന്ന് കൊണ്ടിരുന്നു. അവർക്കെല്ലാം മറുപടി ഒരു മൗനത്തിൽ ഒളിപ്പിച്ചു. ഉള്ളിൽ നിറയെ എന്റെ രാധുന്റെ മുഖം മാത്രം. നേരം വെളുത്തപ്പോഴേക്കും ഞങ്ങളുടെ പ്രണയകഥ നാട്ടിൽ പാട്ടായിരുന്നു.
രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. എവിടെക്കാ എന്ന ചോദ്യങ്ങൾ ഉയർന്നെങ്കിലും മറുപടി മൗനത്തിൽ ഒതുക്കി. പോകുന്ന വഴിയിലെല്ലാം ഓരോരോ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പരിഹാസത്തോടെയും സഹതാപത്തോടെയും എന്നെ ഒരുപാട് കണ്ണുകൾ നോക്കികൊണ്ടിരുന്നു.
ആരുടെയും മുഖം കാണാൻ ഞാൻ ആഗ്രഹിച്ചീല…പയ്യെ നടന്ന് നടന്ന് ഞാൻ ഞങ്ങളെ പ്രണയത്തിലാക്കിയ അതെ ക്ഷേത്രമുറ്റത്തേക്ക് എത്തി. ഭഗവാന്റ നടയിൽ പോയി ഒരു നോക്ക് കണ്ടു. ഒരു നന്ദി പറഞ്ഞു.
ആൽത്തറയിലേക് നടന്നടുത്ത എന്നെ നോക്കി അവിടെ വച്ചുണ്ടായിട്ടുള്ള അവളുടെ ഓർമ്മകൾക്ക് മുമ്പിൽ നെഞ്ചകം നീറിപ്പുകയുന്ന തനിക്ക് വേണ്ടി ശബ്‌ദിക്കാൻ അവകാശമില്ലാത്ത ഒരു കോമാളിയായ് നീറിപുകഞ്ഞു നിന്നു ഓർമകളെ നെഞ്ചില്ലേറ്റി…
സ്വന്തം ജീവിതത്തോടും എല്ലാത്തിനോടും വെറുപ്പ് തോന്നിത്തുടങ്ങിയ നിമിഷം. എത്രനേരം അവിടെ ഇരുന്നു എന്നറിയില്ല. ഉള്ളിലെ സങ്കടം മനസിന്റെ കണ്ണാടിയിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നു.
അതിമനോഹരം ആണ് കണ്ണനും അവന്റെ രാധികയും ഒരുപാട് സ്നേഹം?????
Nalla katha veendum nalla kathakal pretheekshikunnu
Nannaaayittund ajay bro…waiting for your next creation
നല്ല കഥ, അടുത്ത കഥയുമായി വീണ്ടും വരിക
enik ee katha orupad ishtam aayi
adutha kathayumayi vegam varika
കഥ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല കഥകൾ വരട്ടെ കാത്തിരിക്കും കേട്ടോ