അവസാനം നുള്ളിപ്പെറുക്കി എടുത്തിട്ടും കുറച്ച് പൈസയുടെ കുറവുണ്ട്. ആ കുറവ് മാമന്റെ വീടുപണിക്ക് ഇറക്കിയ കമ്പികൊണ്ട് നികത്തി പൈസ ഒപ്പിച്ച് എന്റെ BSA യിൽ വച്ച് പിടിച്ചു മുഗളിലേക്ക്. ഇടയിൽ കൂടെ കുത്തിക്കേറി അവസാനം ടിക്കറ്റ് ഒപ്പിച്ച് പടത്തിനു കേറി.
അന്ന് ഞാൻ ദൈവത്തെ…ദൈവത്തെപോലെ ആരാധിച്ച എന്റെ ലാലേട്ടന്റെ നാവിൽ നിന്ന് തന്നെ എനിക്ക് എന്റെ രാധുനോട് ഉള്ള മൗനത്തിന്റെ ഉത്തരം കിട്ടി…
“കൗമാരം കാണുന്ന നിറങ്ങൾക്കെല്ലാം നിറം കൂടുന്ന സമയം ഈ പ്രേമം എന്ന് പറയുന്നത്, സായിപ്പ് പറയും പോലെ love at first sight ഒന്നും അല്ല…കളിക്കൂട്ടുകാരായ ആൺകുട്ടിയും പെൺകുട്ടിയും പതിയെ തിരിച്ചറിയുകയാണ്. ഒരാൾക്ക് മറ്റേയാളോടുള്ള കൗതുകം എന്നിട്ട് അത് ഇഷ്ടമാകുന്നു. ഒടുവിൽ കാലമതിനെ അനുരാഗമെന്ന അനുഭൂതിയാക്കി മാറ്റുന്നു.”
ഇത് കേട്ടപ്പോൾ എനിക്ക് ആദ്യം ഓർമവന്നത് രാധുട്ടിടെ മുഖമാണ്. പടം കണ്ടിറങ്ങിയപ്പോഴും എന്റെയുള്ളിൽ ഈ വരികൾ പതിഞ്ഞു കിടന്നു. അവളുടെ വീടിന്റെ മുൻപിലൂടെ ആണ് എനിക്ക് എന്റെ വീട്ടിലേക് പോകേണ്ടത്.
നേരില്കാണുമ്പോൾ ഒരു നോട്ടം മാത്രം സമ്മാനിക്കാറുള്ള എന്റെ രാധുട്ടിടെ മുഖത്ത് അന്നെന്തോ ഒരു ചിരികണ്ടപോലെ തോന്നി. നെഞ്ചിൽ ഒരു അമ്പ് വന്ന് കുത്തികയറിയ പോലെ തോന്നി. അന്ന് രാത്രി മൊത്തം ഉറങ്ങാൻ പറ്റിയില്ല. എവിടെ നോക്കിയാലും രാധുന്റെ മുഖം മാത്രം.
അന്ന് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അന്ന് എനിക്ക് എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലഭിച്ചു. ആദ്യം അവളോട് തോന്നിയ കൗതുകം എന്നിൽ ഇഷ്ടമായും പിനീട് പ്രണയമായും മാറുകയായിരുന്നു.
അതെ ഇത്രയും കാലം ഞാൻ എന്റെ രാധുനെ പ്രണയിക്കുക ആയിരുന്നു…ഞാൻ പോലും അറിയാതെ…
അന്ന് രാത്രി നേരം വെളുപ്പിച്ചത് എങ്ങനെയാണെന്ന് എനിക്ക് ഇന്നും ഓർമ്മയില്ല. നിമിഷങ്ങളെല്ലാം യുഗങ്ങളായി കടന്നുപോയി കൊണ്ടിരുന്നു. നേരം വെളുക്കാറായപ്പോൾ അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കൗസല്യ സുപ്രഭാതം കാതുകളെ തഴുകി വന്നു.
അടുക്കളയിൽ പാത്രങ്ങളോട് കുശലം ചോദിക്കുന്ന അമ്മയുടെ ശബ്ദം കേട്ടപ്പോൾ അടുക്കളയിലേക്ക് ചെന്ന്. ജനിച്ചിട്ട് ഇന്നേവരെ രാവിലെ 4.30 കണ്ടിട്ടില്ലാത്ത ഞാൻ ആദ്യമായി ആ സമയത്ത് എഴുന്നേറ്റ് വരുന്നത് കണ്ട അമ്മ, എന്നെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് വന്ന ഒരു അന്യഗ്രഹജീവിയെ നോക്കുന്നപോലെ എന്നെ അത്ഭുതത്തോടെ നോക്കി.
എന്നിട്ട് ഒരു കൗണ്ടറും മൂത്രം ഒഴിക്കാൻ വന്നതാണേൽ ഇത് അല്ല അപ്പുറത്താണ് ടോയ്ലറ്റ്. അതിനുള്ള മറുപടി
ഒരു വളിച്ച ചിരിയിലൂടെ ഒതുക്കി. അമ്മേ ഞാൻ ഇപ്പോ പല്ല് തേച്ചിട്ട് വരാം, കഴിക്കാൻ വല്ലതും എടുത്തുവക്ക് പറഞ്ഞത് മാത്രം ഓർമ്മയുണ്ടായൊല്ലു…
കൊച്ച് വെളുപ്പാൻകാലത്ത് തന്നെ നിനക്ക് തിന്നാൻ ഉണ്ടാക്കി വച്ചേക്കലെ എന്നും പറഞ്ഞ് ഒരലർച്ചയായിരുന്നു. സ്വന്തം മോൻ ആയതുകൊണ്ട് മാത്രം തന്തക്കും തള്ളക്കും വിളിച്ചീല. പിന്നെ അവിടെ നില്കുന്നത് ശെരിയല്ല എന്ന് തോന്നിയപ്പോൾ പയ്യെ അവിടെ നിന്ന് വലിഞ്ഞു.
മൊത്തത്തിൽ ഒന്ന് വീക്ഷിച്ചപ്പോൾ അമ്മ മാത്രേ ഉണർന്നിട്ടൊള്ളു എന്ന് മനസിലായി. അച്ഛമ്മയും ആരും എണീറ്റട്ടില്ല. അത് എന്നും അങ്ങനെ തന്നെയാണ്. വീട്ടിൽ എന്നും ആദ്യം എഴുനേൽക്കുന്നതും അവസാനം ഉറങ്ങുന്നതും അമ്മയാണ്. കൂട്ടുകുടുംബമായത് കൊണ്ട് എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്യലും വീട് വൃത്തിയാക്കലും അലക്കലും എല്ലാം അമ്മ തന്നെയാണ് ചെയ്യുക.
എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് അമ്മ ഒരു വേലക്കാരിയായി മാറുന്നുണ്ടോ വീട്ടിൽ എന്ന്. ഞാൻ നേരെ പോയി അച്ഛമ്മേടെ അടുത്തേക്ക്, അവിടെ പോയി അച്ഛമ്മനേം കെട്ടിപിടിച്ച് കിടന്നു. പിന്നെ ഉറക്കത്തിൽ നിന്നെണീറ്റത് ഉച്ചയ്ക്കായിരുന്നു.
ഉമ്മറത്തെ കോലായിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമ്മനേം കണ്ടുകൊണ്ടാ ചെന്നത്. അപ്പോൾ തന്നെ കിട്ടി ഒരു കൊട്ട്. കൊച്ചുവെളുപ്പാം കാലത്ത് തന്നെ വന്ന് മനുഷ്യനെ ബുദ്ധിമുട്ടിച്ച് ചായേം കടിം ഉണ്ടാക്കി കഴിക്കാൻ വിളിച്ചപ്പോ ബാക്കി ഒള്ളോന്റെ നാടുവിനാർന്നു അവന്റെ ഒടുക്കത്തെ ചവിട്ട്.
ഇതൊക്കെ ഇപ്പോ സംഭവിച്ചു എന്നറിയാതെ ഞാൻ പകച്ച് നിൽക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ അച്ഛമ്മ അമ്മയോട് ചൂടാക്കാൻ തുടങ്ങി. എന്റെ കൊച്ച് വിശന്നു വന്നപ്പോൾ അവൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റീല. എന്നിട്ട് അവളുടെ സൗകര്യത്തിനു ഉണ്ടാക്കി കൊണ്ടുവന്നപ്പോഴേക്കും എന്റെ കുട്ടി ഉറങ്ങിപ്പോയി.
എന്നിട്ട് നേരം വെളുത്ത് ഇത്രയായപ്പോഴാ പാവം എഴുനേറ്റത്. എന്നിട്ടും അവൾക്ക് അതിനു വല്ലതും കഴിക്കാൻ കൊടുക്കാൻ അല്ല തിടുക്കം അവനെ ചീത്തപറയാനാ എന്നും പറഞ്ഞു അമ്മായിയമ്മേം മരുമോളും തമ്മിൽ തെറ്റി തുടങ്ങി.
അപ്പോളേക്കും ഞാൻ ഇടപെട്ടു എന്റെ കാര്യം പറഞ്ഞ് ആരും തല്ലുകൂടാൻ നിൽക്കണ്ട, എനിക്ക് വല്ലതും കഴിക്കാൻ എടുക്ക് എന്നും പറഞ്ഞ് ഞാൻ ബ്രഷ് ചെയ്യാൻ പോയി…പല്ലുതേപ്പും കുളീം ഒക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോൾ ആണ് രാധുന്റെ കാര്യം ഓർമ്മ വന്നത്.
ഒരുവിധത്തിൽ അമ്മ കൊണ്ടുവച്ചതെല്ലാം കുത്തിക്കേറ്റി പുറത്തേക്ക് ഇറങ്ങി. എങ്ങനേലും രാധുവിനെ കാണണം നേരെ ന്റെ BSA എടുത്ത് അവളുടെ വീടിന്റെ മുൻപിലൂടെ ഒന്ന് കറങ്ങി. അപ്പോൾ ആണ് Mr. കുട്ടൂസൻ അഥവാ എന്റെ ഭാവി അമ്മായിയപ്പനെ കണ്ടത്.
അതിമനോഹരം ആണ് കണ്ണനും അവന്റെ രാധികയും ഒരുപാട് സ്നേഹം?????
Nalla katha veendum nalla kathakal pretheekshikunnu
Nannaaayittund ajay bro…waiting for your next creation
നല്ല കഥ, അടുത്ത കഥയുമായി വീണ്ടും വരിക
enik ee katha orupad ishtam aayi
adutha kathayumayi vegam varika
കഥ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല കഥകൾ വരട്ടെ കാത്തിരിക്കും കേട്ടോ