? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

അവള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച നിറ കണ്ണുകള്‍ ഒരുമാത്ര അവന്‍ കണ്ടപ്പോള്‍ അവളുടെ മനസ്സിനെ താന്‍ പറഞ്ഞത് വേദനിപ്പിച്ചെന്ന് അവന് മനസ്സിലായി…

അവന്‍റെ മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു…

”സോറി നിരഞ്ജനാ…”
അവന്‍ അവളോടായി മെല്ലെ പറഞ്ഞു…

”ഇറ്റ്സ് ഒ.കെ…”

അവള്‍ കയ്യിലിരുന്ന തൂവാല ഉപയോഗിച്ച് കണ്ണുകള്‍ തുടച്ച് വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് വന്നു…

”ഞാന്‍ അവനെ സ്നേഹിച്ചിരുന്നു എന്നുളളത് ശരി തന്നെ… വിശ്വസിച്ചിരുന്നു… ബട്ട് ശരീരം ആര്‍ക്ക് മുന്നിലും ഞാന്‍ അടിയറവ് വച്ചിട്ടില്ല… വയ്ക്കുകയുമില്ല… എന്‍റെ ജീവിത പങ്കാളിയ്ക്കല്ലാതെ…”

അവളുടെയുളളിലെ ദൃഢനിശ്ചയം അവളുടെ ശബ്ദത്തിലുണ്ടായിരുന്നു…

ആ വാക്കുകള്‍ കേട്ട് അവന് അവളോട് ആദരവ് തോന്നി…

”സോറി നിരഞ്ജനാ… ഐ ആം വെരി വെരി സോറി… ഒരു ഫ്ലോയില്‍ ഞാനങ്ങനെ പറഞ്ഞുപോയതാണ്…”

കുറ്റബോധത്തോടെ നിരഞ്ജന്‍ പറഞ്ഞു…

”സാരമില്ല നിരഞ്ജന്‍…”
അത് പറഞ്ഞ് അവള്‍ പുറത്തേക്ക് നോക്കിയിരുന്നു…

”ബി.ടെക്കിന് പഠിക്കുന്ന കാലത്താണ് ഞാന്‍ അവനെ കാണുന്നത്…”

ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ തുടര്‍ന്നു…

”ഒന്നാം വര്‍ഷം പഠിക്കുന്ന സമയം… വളരെ മാന്യമായ പെരുമാറ്റം… ഇടപെടല്‍… സുന്ദരന്‍… സമ്പന്നന്‍… എന്നെപ്പോലെയുളള ഒരു സാധാരണ പെണ്‍കുട്ടിയെ മയക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം… സീനിയറായിരുന്നു… സ്മാര്‍ട്ടും… പെണ്‍കുട്ടികളെ വിശ്വാസത്തിലെടുത്ത് പ്രണയിച്ച് വഞ്ചിക്കുന്നതിലും… മാനാഭിമാനം ഓര്‍ത്ത് വഞ്ചിക്കപ്പെട്ടവരാരും ഒന്നും പുറത്ത് പറയാറില്ല… അവിചാരിതമായാണ് ഒരു പുതിയ സിം എടുത്തപ്പോള്‍ അവനെ ഒന്ന് പറ്റിക്കാണമെന്ന് കരുതിയത്… അതിനായി ആദ്യം ആ സിമ്മില്‍ വാട്ട്സപ്പ് മാത്രം ആക്റ്റിവേറ്റ് ചെയ്ത് ആ നമ്പറില്‍ നിന്നും ഞാന്‍ അവനുമായി ചാറ്റിംഗിന് തുടക്കം കുറിച്ചു… എന്‍റെ സഹപാഠിയായ നമിതയുടെ പേരില്‍… അതോടെ ഞാന്‍ തിരിച്ചറിഞ്ഞു… പൊളളയായ അവന്‍റെ മനസ്സ്… അവന്‍റെ മാന്യതയുടെ… സ്നേഹത്തിന്‍റെ… ആത്മാര്‍ത്ഥതയുടെ മുഖംമൂടി അവിടെ എന്‍റെ മുന്നില്‍ അഴിഞ്ഞ് വീണു… ആ മുഖമൂടി പരസ്യമായി ഞാന്‍ വലിച്ച് കീറി… ഒരെണ്ണം കവിളത്ത് പൊട്ടിച്ചപ്പോഴാ എന്‍റെ ഉളളിലെ തീയണഞ്ഞത്… പിന്നെ എല്ലാം സ്വസ്ഥം… അതിന് ശേഷം ഞാനൊരു ഒന്നാന്തരം തന്‍റേടി പെണ്ണായി കോളേജില്‍ വാണു… പിന്നെ പ്രണയവുമില്ല… ചങ്കുകളുമില്ല… ഒരു മണ്ണാങ്കട്ടയുമില്ല…”

പറഞ്ഞ് നിര്‍ത്തി നിരഞ്ജന മനോഹരമായി പുഞ്ചിരിച്ചു…

”അപ്പോള്‍ പുരുഷ വിരോധിയാണല്ലേ…?”
നിരഞ്ജന്‍ തമാശ കലര്‍ത്തി ചോദിച്ചു…

”ഒരിക്കലുമില്ല… അങ്ങനെയെങ്കില്‍ താങ്കള്‍ എന്‍റെ മുന്നിലിരുന്ന് ഇങ്ങനെ ഊര്‍ജ്ജസ്വലനായി സംസാരിക്കില്ലായിരുന്നു…”

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.