? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

ലോകം കീഴടക്കിയ സന്തോഷഭാവമായിരുന്നു അപ്പോള്‍ അവന്‍റെ മുഖത്ത് വിരിഞ്ഞത്…

അവന്‍റെ ഹൃദയം സന്തോഷത്താല്‍ വിങ്ങി…

അവള്‍ നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി…

ആ നിറപുഞ്ചിരി തന്‍റെ മനസ്സില്‍ പ്രതീക്ഷകളുടെ ഒരായിരം പൂത്തിരികള്‍ തെളിയിക്കുന്നതായി അവന് തോന്നി…

മനംമയക്കുന്ന നിറഞ്ഞ സൗരഭ്യം പരത്തുന്നതായി അവന് അനുഭവപ്പെട്ടു…

ഇടയ്ക്കെവിടെയോ നിന്നുപോയ നാദസ്വരത്തിന്‍റെയും തകിലിന്‍റെയും താളമേളങ്ങള്‍ അവന്‍റെ കാതുകളില്‍ പതിഞ്ഞു…

അവനും അവളെ നോക്കി മന്ദഃസ്മിതം പൂകി…

ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ പിടിച്ചിരുന്നു…

”കാണാം…”
അവന്‍ അവളോട് യാത്ര പറഞ്ഞു…

”കാണണം…”
അവള്‍ ഹൃദ്യമായി പറഞ്ഞു…

”തീര്‍ച്ചയായും…”

ഒരിക്കല്‍ കൂടി കണ്ണുകള്‍ കൊണ്ട് അവളോട് യാത്ര പറഞ്ഞ് അവന്‍ അവളുടെ കാഴ്ചവെട്ടത്ത് നിന്നും മറഞ്ഞ് ട്രെയിനില്‍ നിന്നും ഇറങ്ങി…

ഇറങ്ങിയ ശേഷം അവന്‍ ഒരിക്കല്‍ കൂടി തങ്ങള്‍ ഇരുന്ന ഭാഗത്തേക്ക് നോക്കി…

അവള്‍ ഒരുപക്ഷെ ആ ഇരുണ്ട വിന്‍റോ ഗ്ലാസ്സിലൂടെ തന്നെ നോക്കുന്നുണ്ടാകും എന്ന് അവന് തോന്നി…

പുറത്ത് ചാറ്റല്‍മഴ പെയ്ത് തുടങ്ങിയിരുന്നു…

കാലാവസ്ഥാമാറ്റത്തിന്‍റെ പുതുമഴ…

ഒരിക്കല്‍ ഒരു പുതുമഴ നല്‍കിയ സ്നേഹസമ്മാനം മറ്റൊരു പുതുമഴയുടെ തണുപ്പിലൂടെ അവന്‍റെ ഹൃദയത്തെ ആര്‍ദ്രമാക്കി തുടങ്ങിയിരുന്നു…

ജീവിതത്തിലുടനീളം സ്മരിക്കാനുളള മനോഹരനിമിഷങ്ങള്‍…

പുതുമഴയേറ്റ അസ്വസ്ഥതകളുമായി ഒരുദിനം തീവണ്ടി കയറിയതും…

ഒരു പെണ്‍കുട്ടി തന്‍റെ അസ്വസ്ഥതകള്‍ക്ക് മേല്‍ സ്നേഹസാന്ത്വനമായി വന്നെത്തി നല്ലൊരു യാത്രാനുഭവം നല്‍കിയത്…

പിരിയുമ്പോള്‍ അവള്‍ ഒരു നിരാശയായി മനസ്സില്‍ പടര്‍ന്ന് കയറിയത്…

ബാല്യകാലം മുതല്‍ മനസ്സില്‍ പ്രതിഷ്ഠിച്ച തന്‍റെ മുറപ്പെണ്ണ് വിവാഹനിശ്ചയത തലേന്ന് തന്നെ തേച്ച് മറ്റൊരുത്തനോടൊപ്പം ഇറങ്ങിപ്പോയത്…

കാണാന്‍ ആഗ്രഹിച്ച് കാത്തിരുന്ന ആ മുഖം വീണ്ടും ഒരു തീവണ്ടിയാത്രയില്‍ തന്‍റെ കണ്‍മുന്നില്‍ വന്നെത്തിയത്…

ഒടുവില്‍ തന്‍റെ ജീവിതത്തിലേക്കുളള ക്ഷണത്തിന് പ്രതീക്ഷകളുടെ ഒരായിരം പ്രകാശം അവള്‍ ചോരിഞ്ഞത്…

എല്ലാം….

എല്ലാം അവിചാരിതം മാത്രം…!!!

???????????????
നന്ദി…
???????????????
(ഹണി ശിവരാജന്‍)

ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയുക ഇഷ്ടപെട്ടിലെങ്കിൽ കമെന്റ് ചെയുക

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.