? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

”നമ്മള്‍ തമ്മില്‍ ഒരുപക്ഷെ ഇനിയും കണ്ടെന്ന് വരാം കണ്ടില്ലെന്ന് വരാം… എന്തുതന്നെയായാലും അഡ്വാന്‍സ് വിഷസ്സ് ഫോര്‍ യുവര്‍ ഹാപ്പി മാരീഡ് ലൈഫ് ഓള്‍സോ…”

അവള്‍ അവന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു…

”ഭൂമി ഉരുണ്ടതല്ലേ… നമ്മള്‍ ഇനിയും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു… ഈ അസ്വസ്ഥതകള്‍ക്കിടയിലും ഒരു നല്ല യാത്രാനുഭവം നല്‍കിയതിന് നന്ദി… വളരെ വളരെ നന്ദി… എങ്കില്‍ ശരി… കാണാം…”

ഇത്രയും പറഞ്ഞ് മുന്നോട്ട് നടന്ന ശേഷം തിരിഞ്ഞ് അവള്‍ക്ക് ഒരു പുഞ്ചിരി കൂടി സമ്മാനിച്ച് അവന്‍ നടന്ന് മറഞ്ഞു…

????????????????

മഴപെയ്ത് തോര്‍ന്ന ഈറനുടുത്ത വീട്ട് മുറ്റത്ത് ഓട്ടോ നിന്നു…

ഓട്ടോക്കൂലി കൊടുത്തതിന് ശേഷം തിരിഞ്ഞ നിരഞ്ജന്‍ കണ്ടത് വീടിന്‍റെ പൂമുഖത്ത് തന്നെ മിഴിച്ച് നോക്കി നില്‍ക്കുന്ന അമ്മയെയാണ്…

അമ്മയ്ക്ക് എന്തുപ്പറ്റിയെന്ന് അവന്‍ അതിശയത്തോടെ ചിന്തിച്ചു…

അമ്മയ്ക്ക് അരികില്‍ നില്‍ക്കുന്ന സഹോദരി നിവേദിതയുടെ മുഖവും അമ്മയില്‍ നിന്നും വിഭിന്നമല്ല എന്ന് കണ്ട് നിരഞ്ജന്‍ അമ്പരന്നു…

അവര്‍ക്ക് അരികിലേക്ക് താന്‍ വന്നെന്ന് അറിഞ്ഞ് മെല്ലെ മെല്ലെ മുന്നോട്ട് വരുന്ന കുഞ്ഞമ്മ, വല്ല്യമ്മ, അപ്പച്ചി എല്ലാവര്‍ക്കും ഒരു മുഖമാണെന്ന് നിരഞ്ജന് തോന്നി…

അവരുടെ നോട്ടം കണ്ടിട്ട് താന്‍ കാഴ്ച ബംഗ്ലാവില്‍ എത്തിയ അത്ഭുതജീവിയാണോ എന്ന് നിരഞ്ജന്‍ ഒരുനിമിഷം സംശയിച്ചു…

അച്ഛനെവിടെ…?

അവര്‍ക്കിടയില്‍ ആ മുഖം അവന് കാണാന്‍ സാധിച്ചില്ല…

”ഇനി… അച്ഛനെന്തെങ്കിലും…?”
ഒരുനിമിഷം അവന്‍റെ മനസ്സ് ഒന്നാളി…

അച്ഛന് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ അമ്മ ഇത്ര ധൈര്യത്തില്‍ പുറത്തിറങ്ങി നില്‍ക്കില്ലായിരുന്നു…

അതവന് ആശ്വാസവും നല്‍കി…

”എന്താ എല്ലാവരും ചേര്‍ന്ന് പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നത്…?”

ആ ചോദ്യം കേട്ട് അവരുടെ മുഖം കണ്ടപ്പോള്‍ പഴയകാല സിനിമയിലെ ശോകമൂകമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി വേണമായിരുന്നെന്ന് നിരഞ്ജന് തോന്നിപ്പോയി…

”എന്താമ്മേ ഇവിടെ സംഭവിച്ചത്…?”

അവന്‍ അത് ചോദിച്ചതും വിങ്ങിക്കരഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് പാഞ്ഞു…

അതിന്‍റെ ഫോട്ടോ കോപ്പി പോലെ നിവേദിതയും…

”എടീ വേദേ…”

അത് കണ്ട് അന്ധാളിച്ച് നിന്ന നിരഞ്ജന്‍റെ വിളിയ്ക്ക് പുല്ലുവില കല്‍പ്പിക്കാതെ നിവേദിത അകത്തേക്ക് മറഞ്ഞു…

”കുഞ്ഞമ്മേ…”
അവന്‍റെ വിളി കേട്ട് ശോകമൂകമായി കുഞ്ഞമ്മയും പിന്‍വാങ്ങി…

അവന്‍ ഒരു ആശ്രയത്തിന് എന്നോണം വല്ല്യമ്മയെയും അപ്പച്ചിയെയും നോക്കാന്‍ തുടങ്ങിയപ്പോഴേക്ക് കുഞ്ഞമ്മയ്ക്ക് പിറകെ ജാഥപോലെ അവരും അനുഗമിച്ചു അവന് മുഖം നല്‍കാതെ കടന്നുപോയി…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.