? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

അവളുടെ പേര് കേട്ട് ഒരുനിമിഷം നിരഞ്ജന്‍ ആശ്ചര്യപ്പെട്ടിരുന്നു പോയി…

തന്‍റെ പേരുമായുളള സാമ്യമായിരുന്നു അവനെ ആശ്ചര്യപ്പെടുത്തിയത്…

”ഞാന്‍ നിരഞ്ജന്‍… കൊല്ലമാണ് ജന്മദേശം… പാലക്കാടാണ് ജോലി… പി.ഡബ്ല്യൂ.ഡിയില്‍ അസിസ്റ്റന്‍റ് എഞ്ചിനിയറാണ്…”

അവന്‍റെ മുഖത്തുണ്ടായിരുന്ന ആശ്ചര്യം നിരഞ്ജനയുടെ കണ്ണുകളിലേക്കും പടര്‍ന്ന് കയറിയിരുന്നു…

”അത്ഭുതമായിരിക്കുന്നു… നിരഞ്ജന… നിരഞ്ജന്‍… പേരുകളില്‍ എത്രമാത്രം സാമ്യം…”

നിരഞ്ജന തുറന്ന് പറഞ്ഞു…

“യെസ്… ഞാനും ശ്രദ്ധിച്ചിരുന്നു…”

നിരഞ്ജന്‍ അവള്‍ പറഞ്ഞത് അംഗീകരിച്ചു…

”ഈ പനിയുമായി ഇത്ര ധൃതിപിടിച്ച് നാട്ടിലേക്ക് പോകണമായിരുന്നോ…?”

അവളുടെ ചോദ്യത്തിന് മുന്നില്‍ നിരഞ്ജന്‍ ചിരിച്ചു…

”പനി പുതുമഴ നനഞ്ഞതിന്‍റേതാണ്… പക്ഷെ നാളെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്…”
അത് പറയുമ്പോള്‍ അവന്‍റെ ചിരിയ്ക്ക് ഒരു വല്ലാത്ത മനോഹാരിതയുണ്ടെന്ന് അവള്‍ക്ക് തോന്നി…

”നാളെയെന്താണ് പ്രത്യേകത…?”
അവള്‍ ആകാംശയോടെ ചോദിച്ചു…

”നാളെ ഒരു വിവാഹനിശ്ചയമുണ്ട്…”
അവന്‍ ശബ്ദം അല്‍പ്പം പതിഞ്ഞിരുന്നു…

”അടുത്ത സുഹൃത്തിന്‍റെയോ അതോ ബന്ധുവിന്‍റെയോ…?”
അവള്‍ വെറുതേ ചോദിച്ചു…

”നോ… വിവാഹ നിശ്ചയം എന്‍റേതാണ്…”

അവന്‍ പറഞ്ഞത് കേട്ട് ഒരുനിമിഷം അവളുടെ കണ്ണുകള്‍ അത്ഭുതത്താല്‍ വിടര്‍ന്നു…

”ഓ… നൈസ്… ഇങ്ങനെ ഒരു മറുപടി ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല… എനി വേ… കണ്‍ഗ്രാറ്റ്സ്…”

അവള്‍ ചിരിയോടെ അവന് ആശംസകള്‍ മുന്‍കൂറായി നല്‍കി…

”താങ്ക്സ്…”

”അപ്പോള്‍ ഞാന്‍ ചെയ്തതെല്ലാം പാഴായിപോയി…”

അവള്‍ തമാശയെന്ന പോലെ പറഞ്ഞത് കേട്ട് നിരഞ്ജന്‍ ഒരുനിമിഷം അമ്പരന്നു പോയി…

”അതെന്താ…?”
അവന്‍ ആകാംശയോടെ ചോദിച്ചു…

”ഐ തോട്ട് യൂ ആര്‍ എ അണ്‍റിസര്‍വ്ഡ് ബാച്ച്ലര്‍…”
അവള്‍ കുസൃതിയോടെ പറഞ്ഞു…

”അതുകൊണ്ടല്ലേ സുന്ദരനും യുവകോമളനുമായ ഒരു ചെറുപ്പക്കാരനോട് അല്‍പ്പം ഇമ്പ്രഷനുണ്ടാക്കാനായി ഇത്രയും പാട് പെട്ടത്…”

അവളുടെ തുറന്നടിച്ചുളള സംസാരം അവന് ഇഷ്ടപ്പെട്ടു…

”എന്തുചെയ്യാം… ഞാന്‍ ബുക്ക്ഡായി പോയി…”
നിരഞ്ജന്‍ ഒരു പ്രത്യേക ടോണില്‍ പറഞ്ഞു…

”അതൊക്കെയിരിക്കട്ടെ… ലൗ അഫെയര്‍ ആണോ…?”
അവളുടെ പെട്ടെന്നുളള ചോദ്യം അവനെ ഒരുനിമിഷം കുഴക്കി…

“അഫെയര്‍ എന്നും പറയാം… എന്‍റെ മുറപ്പെണ്ണ് തന്നെയാണ്…”

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.