? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

പാലക്കാട് മുതല്‍ തന്നോടൊപ്പം യാത്ര തുടങ്ങിയവര്‍ പോലും തന്നിലെ അസ്വസ്ഥതകള്‍ മനസ്സിലാക്കാതെ അവരവരുടെ സ്വകാര്യതകളില്‍ മുഴുകിയിരിക്കുമ്പോഴാണ് യാത്രയില്‍ ഇടയ്ക്കെവിടെയോ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടി തന്‍റെ സഹയാത്രികനിലെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് അവളെ കൊണ്ട് ആകുന്ന വിധം സഹായിക്കാനുളള മനസ്കത കാണിച്ചത്…

എല്ലാം അവിചാരിതം മാത്രം…!!!

ആ ഇരുപ്പില്‍ മെല്ലെ മെല്ലെ അവന്‍റെ കണ്ണുകളടഞ്ഞു…

ശാന്തമായ ഉറക്കത്തില്‍ നിന്നും അവന്‍ ഞെട്ടിയെഴുന്നേറ്റപ്പോള്‍ ശരീരമാകെ വെട്ടിവിയര്‍ത്തിരിക്കുന്നു…

ശരീരത്തിലെ പനിയുടെ അസ്വസ്ഥതകള്‍ ഏകദേശം പമ്പ കടന്നിരിക്കുന്നതായി അവന് തോന്നി…

തന്നില്‍ നിന്നും വിട്ടകന്ന് നിന്ന ഊര്‍ജ്ജസ്വലത വീണ്ടും തിരികെ വന്നിരിക്കുന്നതായി അവന് തോന്നി…

അവന്‍ ചുറ്റുപാടും നോക്കി…

തന്‍റെ അരികില്‍ ഇരുന്ന സീറ്റുകള്‍ കാലിയാണ്…

തന്നെ സഹായിച്ച യുവതി നേര്‍ത്ത മയക്കത്തിലാണോ മൊബൈലില്‍ നിന്നും ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന സംഗീതത്തില്‍ കണ്ണടച്ച് ലയിച്ചിരിക്കുകയാണോ എന്ന് ഒരുനിമിഷം അവന്‍ സംശയിച്ചു…

അവളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല…

അവളുടെ പേരോ നാടോ ജോലിയോ ഒന്നും…

തിരിച്ചും അവള്‍ക്കും അത് തന്നെ…

തന്നെ കുറിച്ചും ഒന്നും അറിയില്ല…

എന്നിട്ടും…

ഒരു സുഖകരമായ കാറ്റ് തന്നെ തഴുകുന്നതായി അവന് തോന്നി…

അടഞ്ഞ് കിടക്കുന്ന എ.സി കോച്ചില്‍ കൃത്രിമമായ തണുപ്പല്ലാതെ പുറത്ത് നിന്നും ഇളംകാറ്റ് ഒളിഞ്ഞ് നോക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലായപ്പോള്‍ ആ കുളിര്‍കാറ്റ് പടര്‍ത്തുന്നത് തന്‍റെ മനസ്സാണെന്ന് അവന്‍ തിരിച്ചറിഞ്ഞു…

”ഹൗ ഡു യൂ ഫീല്‍ നൗ…?”
ആ ശബ്ദം അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി…

പുഞ്ചിരിയോടെ വീണ്ടും അവള്‍…

”ആം ഫീലിംഗ് ബെറ്റര്‍…”

അവനും ഒരു നേര്‍ത്ത മന്ദഃഹാസത്തോടെ പറഞ്ഞു…

”ഇനി നമ്മള്‍ക്ക് പരിചയപ്പെടാം… ഞാന്‍ നിരഞ്ജന… ട്രിവാന്‍ട്രത്താണ് വീട്… എസ്.ബി.ഐ ആലുവ ശാഖയില്‍ അസിസ്റ്റന്‍റ് മാനേജരായി വര്‍ക്ക് ചെയ്യുന്നു…”
സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അവള്‍ നിരഞ്ജന് നേരെ സൗഹൃദപൂര്‍വ്വം കൈനീട്ടി…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.