? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

യുവതി അതൊന്നും ശ്രദ്ധിച്ചില്ല…

അവന്‍ ജാള്യതയോടെ ടാബ്‌ലെറ്റ് അവളുടെ കയ്യില്‍ നിന്നും വാങ്ങി…

അവള്‍ അവന് നേരെ തന്‍റെ കയ്യില്‍ കരുതിയിരുന്ന ഒരു കുപ്പിവെളളവും നീട്ടി…

സ്നേഹപൂര്‍വ്വം അവന്‍ അത് നിരസിച്ചു…

”നോ… താങ്ക്സ്… ഐ ഹാവ്…”

സീറ്റില്‍ ഒരു മൂലയ്ക്കായി അവന്‍ വാങ്ങി സൂക്ഷിച്ചിരുന്ന മിനറല്‍ വാട്ടര്‍ അവന്‍ കയ്യിലെടുത്തു…

”ഇറ്റ്സ് ഒ.കെ…”

വെളളം അവള്‍ തിരികെ തന്‍റെ ഹാന്‍റ് ബാഗിനുളളില്‍ തിരുകി…

അവന്‍ ഗുളിക വായിലേക്കിട്ട് ഒരു കവിള്‍ വെളളം കുടിച്ചിറക്കി…

”വിക്സ് വേണമെങ്കില്‍ എന്‍റെ കയ്യിലുണ്ട്…”
അവള്‍ അവനെ നോക്കി പറഞ്ഞു…

തലപൊട്ടിപ്പിളര്‍ക്കുന്ന വേദനയുണ്ട്…

വേണ്ട എന്ന് അവന്‍ പറയാത്തത് കൊണ്ടാകാം അവള്‍ ബാഗില്‍ നിന്നും വിക്സിന്‍റെ ചെറിയ കുപ്പിയെടുത്ത് അവന് നേരെ നീട്ടി…

അവന്‍ അത് കൈനീട്ടി വാങ്ങി…

അടപ്പ് തുറന്ന വിക്സ് തോണ്ടിയെടുത്ത് നെറ്റിയിലും കഴുത്തിലുമായി പുരട്ടി…

അല്‍പ്പം മൂക്കിന് മേലും പിടിച്ച ശേഷം ശ്വാസം അകത്തേക്ക് വലിച്ച്…

വല്ലാത്ത ഒരു ആശ്വാസം അവന് തോന്നി…

നെറ്റിയിലും കഴുത്തിലുമെല്ലാം ഒരു സുഖകരമായ കുളിര്‍മ്മ…

”താങ്ക്സ്…”

വിക്സിന്‍റെ കുപ്പി അവന്‍ തിരികെ നല്‍കി…

”യാത്രയില്‍ ഞാന്‍ ഇതെല്ലാം ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് പോലെ കരുതാറുണ്ട്…”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു…

ഒരു നേര്‍ത്ത ചിരിയോടെ അവന്‍ തല സീറ്റിലേയ്ക്ക് ചായിച്ചു…

യുവതി വേഗം തന്‍റെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി വീണ്ടും പാട്ട് കേള്‍ക്കുന്നതില്‍ മുഴുകി…

അപ്പോഴാണ് നിരഞ്ജന്‍ ആ പെണ്‍കുട്ടിയെ നന്നായി ശ്രദ്ധിച്ചത്…

നീണ്ട് ഭംഗിയുളള കണ്ണിമകളും മനോഹരമായ നാസികയും ഒതുങ്ങിയ ചെമന്ന ചുണ്ടുകളുമുളള ഒരു വെളുത്ത് സുന്ദരിയായ പെണ്‍കുട്ടി…

അവളുടെ സൗന്ദര്യത്തിന് ഒരു കുലീനഭാവമുണ്ട്…

നല്ലൊരു വ്യക്തിപ്രഭാവത്തിന് ഉടമയാണെന്ന് അവളുടെ ഭാവത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും സൂക്ഷ്മമായി വീക്ഷിച്ചാല്‍ വായിച്ചറിയാന്‍ കഴിയുമെന്ന് അവന് തോന്നി…

അപരിചിതയായ ഒരു പെണ്‍കുട്ടി…

എത്ര ശ്രദ്ധയോടെയാണവള്‍ തന്നെ വീക്ഷിച്ചതെന്ന് നിരഞ്ജന്‍ ചിന്തിച്ചു…

താത്കാലിക പരിഹാരമെന്ന് പറഞ്ഞ് അവള്‍ നീട്ടിയ ഗുളികയും വിക്സും അവള്‍ ഒരുനിമിഷം നല്‍കിയ കരുതലും എത്രമാത്രം തന്‍റെ മനസ്സില്‍ കൈവിട്ട് പോയ ധൈര്യവും സുഖവും വീണ്ടെടുത്ത് തന്നിരിക്കുന്നുവെന്ന് അവന്‍ അത്ഭുതത്തോടെ ആലോചിച്ചു…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.