? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

”തന്‍റെ വിവാഹം കഴിഞ്ഞോ…?”

ഒരുനിമിഷം മൗനം അവര്‍ക്കിടയില്‍ വിരുന്നുകാരനായി എത്തി…

അവന്‍റെ ആകാംശ നിറഞ്ഞ മുഖത്തേക്ക് അവള്‍ തറപ്പിച്ച് നോക്കി…

എന്താവാം അവള്‍ അതിന് മറുപടി പറയുന്നതെന്ന് കേള്‍ക്കാന്‍ അവന്‍ ഹൃദയമിടിപ്പോടെ കാത്തിരുന്നു…

”ഭാഗ്യത്തിന് ക്വാളിഫൈഡ് ആയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ എന്‍റെ ഡാഡിയും മമ്മിയും ആ പുസ്തകമങ്ങ് മടക്കി വച്ചു… അതുകൊണ്ട് ഇപ്പോഴും ഞാന്‍ ഒരു അണ്‍മാരീഡ് വിമണായി തുടരുന്നു…”

അവള്‍ തമാശയോടെയാണ് അത് പറഞ്ഞതെങ്കിലും അവന്‍റെ കാതില്‍ അതൊരു തേന്‍മഴയായാണ് പതിച്ചത്…

അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്‍ മന്ത്രിച്ചു:

”ഇപ്പോള്‍ ഞാന്‍ ക്വാളിഫൈഡ് അല്ലേ…”

അവന്‍റെ ഹൃദയത്തില്‍ നിന്നാണ് ആ മന്ത്രണം ഉയര്‍ന്നത്…

അവളുടെ കണ്ണുകളില്‍ ഒരു പകപ്പുണ്ടായി…

അവള്‍ ചുറ്റിപാടും നോക്കി…

എല്ലാം കണ്ടിട്ടും കേട്ടിട്ടും തങ്ങളുടെ സ്വകാര്യതകളില്‍ മുഴുകിയിരിക്കുകയാണെന്ന് ഭാവിക്കുന്ന യാത്രക്കാര്‍…

അവള്‍ വീണ്ടും അവന്‍റെ കണ്ണുകളിലേക്ക് നോക്കി…

അവന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം അവള്‍ കണ്ടു…

അവര്‍ക്കിടയിലെ മൗനം സന്ദര്‍ശകനായി കുറച്ച് നേരമിരുന്നു…

ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ അടുക്കാറായതും അവന്‍ എഴുന്നേറ്റ് ബര്‍ത്തില്‍ നിന്നും ഷോള്‍ഡര്‍ ബാഗ് എടുത്ത് തോളിലിട്ട് നിശ്ശബ്ദയായി ഇരിക്കുന്ന അവളെ നിരാശയോടെ നോക്കി…

പെട്ടെന്ന് അവള്‍ തന്‍റെ ഹാന്‍റ് ബാഗ് തുറന്ന് എന്തോ പരതി…

അതില്‍ നിന്നും ഒരു പേപ്പര്‍ കഷണവും പേനയുമെടുത്ത് അവള്‍ അതില്‍ എന്തോ എഴുതി അവന് നേരെ നീട്ടി…

അവന്‍ ആകാംശയോടെ അതിലേക്ക് നോക്കി…

ഒരു മൊബൈല്‍ നമ്പറാണ്…!!!

അവന്‍ അതിശയത്തോടെ അവളെ നോക്കി…

”എന്‍റേതല്ല… ഇത് എന്‍റെ ഡാഡിയുടെ നമ്പരാണ്…”

അവള്‍ പുഞ്ചിരിയോടെ തുടര്‍ന്നു…

”ഞാനും ക്വാളിഫൈഡ് ആണെന്ന് നിരഞ്ജന് തോന്നുന്നെങ്കില്‍ ഡാഡിയെ വിളിയ്ക്കണം… അടച്ച് വച്ച പുസ്തകം അവര്‍ തുറക്കട്ടെ…”

അതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാന്‍ നിരഞ്ജന് പ്രയാസമുണ്ടായിരുന്നില്ല…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.