? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

തനിയ്ക്ക് ചുറ്റും കരയുന്ന മുഖങ്ങളെ…

തന്‍റെ ഒരു പുഞ്ചിരി ചിലപ്പോള്‍ അവരില്‍ വലിയ ആശ്വാസമുണ്ടാക്കാം…

അവരുടെ മനസ്സിലെ ഭാരവുമില്ലാതാക്കാം…

അവന്‍ പുഞ്ചിരിച്ചു…

വേദനയില്‍ ചാലിച്ച പുഞ്ചിരി…

നിരഞ്ജനയില്‍ നിന്നും കടമെടുത്ത ഒരു പുഞ്ചിരി…

അല്ല നിരഞ്ജന പഠിപ്പിച്ച് തന്ന പുഞ്ചിരി…

നിരഞ്ജന ഒരു വലിയ പാഠപുസ്തകമൊണെന്ന് അവന് തോന്നി…

ആ പാഠപുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളും ഒരോ വരികളും തന്നിലേക്ക് പകര്‍ത്താന്‍ അവന്‍ ശ്രമിച്ചു…

അതിലൂടെ അവന്‍ അതിജീവിച്ചത് ഒരു വലിയ പ്രതിസന്ധിയാണ്…

തന്‍റെ കൈവശം സൂക്ഷിച്ചിരുന്ന ആതിരയുടെ ഫോട്ടോകളില്‍ അവളുടെ മുഖം കറുത്ത മാര്‍ക്കര്‍ കൊണ്ട് കുത്തിവരച്ച് ഭിത്തിയില്‍ തേച്ച് ആര്‍ത്ത് അട്ടഹസിക്കുമ്പോള്‍ അത് കണ്ട് ഭയക്കുന്ന ആറ് കണ്ണുകള്‍ അവന്‍ കണ്ടു…

അച്ഛന്‍… അമ്മ… നിവേദിത…

”എന്നെ തേച്ചിട്ട് പോയവളല്ലേ… ഇങ്ങനെയെങ്കില്‍ ഞാന്‍ ഇവളെ തേച്ച് ഒട്ടിച്ചില്ലെങ്കില്‍ എനിയ്ക്ക് ഒരു മനഃസ്സമാധാനവും കിട്ടില്ല…”
അവന്‍ പുഞ്ചിരിയോടെ പറഞ്ഞു…

അവന്‍റെ ആ ചിരി, ഭയന്ന് നിന്ന അവരുടെ മുഖത്തേക്കും പരന്നു…

ഇപ്പോള്‍ അത് ആലോചിച്ചപ്പോള്‍ അവന്‍റെ മുഖത്തും…

എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കടന്ന് പോയിരിക്കുന്നു…

വീണ്ടും ഒരു വിവാഹത്തിനായി വീട്ടുകാര്‍ അവനെ നിര്‍ബന്ധിച്ചെങ്കിലും ആരെയോ പ്രതീക്ഷിക്കുന്നത് പോലെ അവന്‍ ഒന്നിനും സമ്മതം മൂളിയിരുന്നില്ല…

”എസ്ക്യൂസ് മീ സര്‍… ഇതെന്‍റെ സീറ്റാണ്…”

സൗമ്യമായ ആ ശബ്ദം വീണ്ടും അവന്‍റെ കാതുകളില്‍ വന്നെത്തി…

ഒരുനിമിഷം പകച്ച് അവന്‍ മുന്നിലേക്ക് നോക്കി…

തിളങ്ങുന്ന ആ കണ്ണുകള്‍…

പുഞ്ചിരിക്കുന്ന ആ മുഖം…

നിരഞ്ജന…!!!

പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിര്‍വൃതി അവന്‍റെ മനസ്സില്‍ വന്നണഞ്ഞു…

ഓരോ ട്രെയിന്‍ യാത്രകളിലും താന്‍ കാണാന്‍ ആഗ്രഹിച്ച ആ മുഖം…

യാത്രക്കാരില്‍ തിരഞ്ഞിരുന്ന മുഖം…

ഇപ്പോള്‍ ഇതാ… തന്‍റെ കണ്‍മുന്നില്‍… !!!

സ്വപ്നമാണോ എന്ന് അവന്‍ ഒരുനിമിഷം ചിന്തിച്ചു…

”വാഹ്… വാട്ട് എ സര്‍പ്രൈസ് ടൂ സീ യൂ…”
അവളുടെ അതിശയം നിറഞ്ഞ ശബ്ദം…

അവന്‍റെ ഹൃദയം സന്തോഷത്താല്‍ വിങ്ങി…

അവള്‍ അന്ന് കണ്ടതിനേക്കാള്‍ കുറച്ച് കൂടി സുന്ദരിയായിരിക്കുന്നു എന്ന് അവന് തോന്നി…

ചിലപ്പോള്‍ അത് തന്‍റെ കാഴ്ചപ്പാടിന്‍റെയാകാമെന്ന് അവന്‍ ചിന്തിച്ചു…

”ഇതെന്താ എന്നെ മിഴിച്ച് നോക്കുന്നത്… എന്നെ മനസ്സിലായില്ലേ…?”

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.