”അത് നിര്‍ബന്ധമാണോ…?”
അവന്‍ ചോദിച്ചു…
”തീര്‍ച്ചയായും… തേപ്പ് കിട്ടിയവന് അവനെ യഥാര്‍ത്ഥമായി സ്നേഹിക്കുന്ന പെണ്‍കുട്ടിയെ തിരിച്ചും അതേ ആത്മാര്‍ത്ഥതയില്‍ സ്നേഹിക്കാന്‍ കഴിയും…”
”തിരിച്ചും ആകാം… ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും അറയ്ക്കും…”
”അത്തരം അറയ്ക്കുന്ന പൂച്ചയെ എനിയ്ക്ക് വേണ്ടെങ്കിലോ…”
അവള്‍ അവന്‍റെ കണ്ണുകളിലേയ്ക്ക് ഒരുനിമിഷം നോക്കി…
അവന്‍ കണ്ണുകള്‍ പിന്‍വലിച്ച് പുറത്തേക്ക് നോക്കി…
”പെരിനാട് എത്തി… താനുമായി സംസാരിച്ച് സമയം പോയത് പോലുമറിഞ്ഞില്ല…”
പെട്ടെന്ന് നിരഞ്ജന്‍ പറഞ്ഞു…
അവളുടെ കണ്ണുകളില്‍ നിരാശ പടരുന്നത് അവന്‍ കണ്ടു…
”എല്ലാം വളരെ പെട്ടെന്ന് ആയിരുന്നല്ലേ…”
ഒരു മന്ത്രണം പോലെ അവള്‍ പറഞ്ഞു…
ഒരുനിമിഷം അവളുടെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടുവെന്ന് അവന് തോന്നി…
തന്‍റെ ശരീരത്തില്‍ നിന്നും വിട്ടകന്ന അസ്വസ്ഥതകള്‍ വീണ്ടും തലപൊക്കുന്നത് പോലെ അവന് തോന്നി…
അവള്‍ പകര്‍ന്ന് തന്ന ഊര്‍ജ്ജത്തിലായിരുന്നോ തന്‍റെ ശാരീരികാസ്വസ്ഥതകള്‍ അകന്ന് നിന്നതെന്ന് ഒരുനിമിഷം അവന്‍ സംശയിച്ചു…
അടുത്തനിമിഷം അവന്‍റെ മൊബൈല്‍ ശബ്ദിച്ചു…
അവന്‍ മോബൈലെടുത്ത് നോക്കി…
അമ്മയാണ്…!!!
ഒരു ചിരിയോടെ അവന്‍ നിരഞ്ജനയെ നോക്കി…
”അമ്മയാണല്ലേ…?”
അവള്‍ ഒരു ചെറുചിരിയോടെ ചോദിച്ചു…
കൊല്ലത്ത് എത്താറായി എന്ന് പറഞ്ഞ് അവന്‍ കോള്‍ അവസാനിപ്പിച്ചു…
ട്രെയിന്‍ കൊല്ലം സ്റ്റേഷനിലേക്ക് അടുക്കാറായതും അവന്‍ എഴുന്നേറ്റ് തന്‍റെ ഷോള്‍ഡര്‍ ബാഗ് മുകളിലെ ബര്‍ത്തില്‍ നിന്നും താഴേക്ക് ഇറക്കി വച്ച ശേഷം അവളെ നോക്കി…
അവള്‍ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു…
”ഇറങ്ങാറായി… അല്ലേ…?”
അവള്‍ വെറുതേ ചോദിച്ചു…
ആ ശബ്ദം ഒന്ന് ഇടറിയിരുന്നുവെന്ന് അവന് തോന്നി…
അവന്‍ ഷോള്‍ഡര്‍ ബാഗ് തോളിലിട്ടു…
”ബെസ്റ്റ് വിഷസ്സ്…”
അവള്‍ ഹസ്തദാനത്തിനായി അവന് നേരെ കൈകള്‍ നീട്ടി…
അവന്‍ അത് സ്വീകരിച്ചു…
അവളുടെ കൈകള്‍ വളരെ മൃദുലമാണെന്ന് അവന് തോന്നി…
ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്.
അടിപൊളി ?❤️??
♥️♥️♥️♥️
മച്ചാനെ…
എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…
അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….
അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…
???????????
അടിപൊളി
❤❤❤❤?❤❤?❤❤
❤❤❤❤?
❤️❤️❤️❤️❤️❤️❤️❤️ ?
❤❤❤❤?❤❤❤❤
ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️
മനോഹരമായ രചന…..???????
മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????
മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും
??❤?❤?❤❤❤
????
poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla
❤❤❤❤❤❤❤❤
മനോഹരം… ഒരൊറ്റ icon… ❤️
ഒരായിരം ❤❤❤❤❤❤❤❤❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤?❤
മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….
????
സൂപ്പർ കഥ ?????
??❤
മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??
?❤❤❤❤?❤❤❤❤?
അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..
Happy New Year..!!
???????
Happy new year
❤️❤️❤️
???????????
?
???????????
??
ayyo ivide vanna ?♀️?♀️
സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???
???
???????❤???????
?
❤❤❤❤❤❤❤❤?❤❤❤❤❤❤❤❤