Crush 6[Naima] 140

മിക്കവാറും ദിവസങ്ങളിൽ രാത്രി ലാപ്പിൽ ഞങ്ങൾ ഇംഗ്ലീഷ് ടെലിവിഷൻ സീരീസ് കാണാറുണ്ട്……ക്ലാസ്സിന്റെയും എക്സാമിന്റെയും ടെൻഷനിൽ നിന്ന് രക്ഷപെടാനുള്ള ഞങ്ങളുടെ ഏക മാർഗം ആയിരുന്നു ഇത്…കൊറിയൻ സീരീസ്നെകാളും ഞങ്ങൾക്ക് താല്പര്യം ഇംഗ്ലീഷ് ടീവി സീരീസ് ആണ്…..കൂടുതലും നല്ല സ്‌ട്രെസ് ബസ്റ്റേഴ്സ് ആണ്…SITCOM താല്പര്യം ഉള്ളവർ ഫ്രണ്ട്‌സ്, two and half man ഒക്കെ തീർച്ചയായും ഇഷ്ടപ്പെടും….Two and half man, friends, the big bag theory,breaking bad, game of ത്രോൺസ്  ഒക്കെ ആണ് ഞങ്ങളുടെ favourites……

അന്നും  ഫ്രണ്ട്സിന്റെ കുറച്ചു എപ്പിസോഡ്സ് കണ്ട് ഉറങ്ങാൻ ആയി കിടന്നപ്പോ ആണ് ശ്രീടെ മെസേജ് കണ്ടത്…. അര മണിക്കൂർ മുൻപ് അയച്ചതാണ്… ഉറങ്ങിയോ എന്ന് ചോദിച്ചാണ് മെസ്സേജ്….കണ്ടപ്പോ എന്നത്തേയും പോലെ എനിക്ക് സന്തോഷം മാത്രം…

ദീപ്‌തിയേ നോക്കിയപ്പോ അമൽ ആയിട്ട് കോളിൽ ബിസി ആണ്..സൈറ ഉറങ്ങാൻ ആയി കിടന്നു..

ഞാൻ എന്ത് ചെയ്യുമെന്ന് ആലോചനയിലായിരുന്നു…വേഗം തന്നെ അങ്ങോട്ട് കയറി എങ്ങനെയാ അധികം മിണ്ടുന്നേ…അവൻ എന്തെങ്കിലും വിചാരിച്ചാലോ..പിന്നെ വൈകാതെ

“How u feeling now” എന്ന് അയച്ചു..

” feeling better ” എന്ന് റിപ്ലൈ വന്നു…

“ബോഡി പെയിൻ ഉണ്ടോ ”

“Yup.ചെറിയ വേദന ഉണ്ട്…”

“വെറുതെ ഒന്നും അല്ലല്ലോ.. പോയി ചോദിച്ചു മേടിച്ചതല്ലേ ”

“Ohhh…..എനിക്ക് ഇതൊന്നും പുതുമയുള്ള കാര്യം ഒന്നും അല്ല ”

“മൊത്തത്തിൽ ഒരു തല്ലിപ്പൊളി ആണല്ലേ… ”

“ആണല്ലോ….തല്ലിപൊളികൾക്ക് എന്താ കുഴപ്പം …”

“തല്ലിപ്പൊളി ആയാൽ കുഴപ്പം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ…..

“കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞാ മതി”

“ആർക്”

” എല്ലാർക്കും ”

“Hmmmmmm”

“?”

“U had fud ”

“Yup.. Its already 11.50”

അങ്ങനെ ഞങ്ങളുടെ ചാറ്റ് അര മണിക്കൂർ നീണ്ടു…..എന്തൊക്കെയോ സംസാരിച്ചു…

ദീപ്തിയുടെ കോൾ കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു ആരോടായിരുന്നു പതിവില്ലാത്ത ചാറ്റിംഗ്… ശ്രീയാണെന്ന് പറഞ്ഞപ്പോ അവൾ എന്നോട്‌ അവൻ പ്രൊപ്പോസ് ചെയ്തോന്ന് ചോദിച്ചു… പോടീ പരട്ടെ എന്ന് പറഞ്ഞു ഓടിച്ചു….അപ്പോഴേക്കും സൗണ്ട് കേട്ടു സൈറയും കണ്ണ് തുറന്നു ഉറങ്ങാറായില്ലെടീ രണ്ടെണ്ണത്തിനും എന്ന് ചോദിക്കുന്നുണ്ട്…

ഞാൻ പിന്നെ സ്വപ്നലോകത്തായിരുന്നു….അവൻ ഒന്ന് നോക്കിയെങ്കിൽ സംസാരിച്ചെങ്കിൽ എന്ന് കൊതിച്ച ഒരുപാട് നാളുകൾ ഉണ്ടായിരുന്നു..ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ചിരി വരും..

Updated: October 1, 2022 — 11:00 pm

22 Comments

  1. ❤❤❤❤❤❤❤

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??

  2. Nice story.. Waiting next part❤️❤️

  3. Kollam vayikan oru flowyoke und♥️♥️♥️?

  4. Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!

  5. ‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam

  6. Super

  7. ഡിങ്കൻ

    May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️

    1. ??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്

Comments are closed.