Crush 6[Naima] 140

അവർ പറഞ്ഞത് പോലെ ഞങ്ങൾ ഹോസ്റ്റൽലേക്ക് പോന്നു.. പല വട്ടം ശ്രീയെ തിരിഞ്ഞ് നോക്കിയാണ് പോന്നത്… എന്റെ നോട്ടത്തിൽ നിന്നു പ്രശ്നത്തിന് പോവരുതെന്നു എന്റെ അപേക്ഷ അവൻ മനസിലായി കാണണം..കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ തിരിഞ്ഞു നോക്കിയാണ് പോന്നത്…

ഹോസ്റ്റൽ എത്തിയപ്പോഴും മനസ് അതേ അവസ്ഥയിൽ തന്നെ… അവർ രണ്ടു പേരും സസ്പെൻസ് കിട്ടി വീട്ടിൽ പോവുന്ന കാര്യം സംസാരിക്കുന്ന തിരക്കിലാണ്.. എന്റെ സൈലെൻസ് കണ്ടിട്ട് എന്താ കാര്യമെന്ന് ചോദിച്ചപ്പോ….കാര്യം കേട്ടു കഴിഞ്ഞു അവർ എന്നെ നാറ്റിക്കുന്നുണ്ട്…പണ്ട് കോളേജിൽ അടി ഉണ്ടാകാനും സസ്പെന്ഷൻ കിട്ടാനും ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ഞാനായിരുന്നു..ഇപ്പോ അടി വേണ്ടെന്നു പറയുന്നത്…

കുളി ഒക്കെ കഴിഞ്ഞു റെക്കോർഡ് കംപ്ലീറ്റ് ചെയ്ത് പഠിക്കാൻ ഇരുന്നപ്പോഴും ശ്രീനെ കുറിച്ചായിരുന്നു ചിന്ത…ആരെ വിളിച്ചാലാണ് കാര്യങ്ങൾ അറിയാൻ കഴിയുന്നെ എന്നായിരുന്നു ചിന്ത.. സൈറയും ദീപ്‌തിയും പേടിക്കാൻ ഒന്നും ഇല്ല എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇപ്പോ തന്നെ ഇവിടെ ന്യൂസ്‌ വന്നേനെ എന്നൊക്കെ പറയുന്നുണ്ട്….എന്നാലും മനസ്സിൽ എന്തോ ഒരു വീർപ്പുമുട്ടൽ …..

ശ്രീയെ അങ്ങോട്ട് വിളിക്കാനും മെസ്സേജ് അയക്കാനും സ്വാഭാവികമായ ഒരു മടിയുണ്ട്…. എന്നാലും അപ്പോ അതൊന്നും കാര്യമാകാതെ തന്നെ “അടി ഉണ്ടാക്കാൻ പോവല്ലേ plzzzz “എന്നു മാത്രം മെസ്സേജ് അയച്ചു….

ഉറങ്ങാൻ ആയി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് കുറെ വട്ടം ആലോചിച്ചു ഫോൺ എടുത്തു വീണ്ടും തിരിച്ചു വെക്കും… അങ്ങനെ അങ്ങനെ എപ്പോഴോ ഉറക്കത്തിലേക് പോയി …

അതിരാവിലെ ഉണർന്നപ്പോൾ ആദ്യം ഫോൺ എടുത്ത് നോക്കി…ശ്രീടെ “സോറി ” എന്ന മെസേജ് കണ്ടു കണ്ണ് അറിയാതെ നിറഞ്ഞു വന്നു..

ഇന്നലെ പോവാനുള്ള അവരുടെ തിടുക്കം കണ്ടപ്പോഴേ എന്തോ ഒപ്പിക്കാൻ ആണെന്നു മനസിൽ തോന്നിയിരുന്നു… അത്‌ ഇപ്പോ സത്യം ആയെന്ന് തോന്നുന്നേ….

===================================
ഇന്നലെ രാത്രി തള്ളി നീക്കിയത് എങ്ങനെ ആണെന്ന് എനിക്ക് തന്നെ അറിയില്ല…എണീറ്റപ്പോ കണ്ട മെസേജ് കൂടി ആയപ്പോ ആകെ ഒരു സമാധാനക്കേട്…

പിന്നെ  ഞാൻ ചെയുന്നതെല്ലാം യാന്ദ്രികമായിരുന്നു…അങ്ങോട്ട് വിളിച്ചു ചോദിക്കാൻ എന്തോ ഒരു മടി…റോഷലിനെ വിളിച്ചു നോക്കിയപ്പോ അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്….

എത്രയും പെട്ടെന്ന് കോളേജിൽ എത്തിയാൽ മതി എന്നായിരുന്നു മനസ്സിൽ….കോളേജിലേക് നേരത്തെ പോയിട്ടും പ്രതേകിച്ചു കാര്യം ഒന്നും ഇല്ലെന്ന് അറിയാം .. അവർ എന്നും ലേറ്റ് ആയല്ലേ വരുള്ളൂ…

ഞാൻ ഇങ്ങനെ തെക്കു വടക്കു നടന്നു ടെൻഷൻ അടിക്കുന്നത് കണ്ടിട്ട് സൈറ ഫായിസ് ഇക്കാനെ വിളിച്ചു ചോദിക്കാമെന്ന് പറഞ്ഞതാണ് .. ഏന്ത്‌ കൊണ്ടോ അവളോടും വേണ്ടായെന്ന് പറഞ്ഞത്…അന്ന് കോളേജിൽ എത്തുന്നത് വരെ പിന്നെ ശ്രീടെ മെസോജോ കോളും ഒന്നും വന്നില്ല…

ക്യാമ്പസ്സിൽ എത്തി പക്ഷെ കോളേജിൽ അടി നടന്ന ലക്ഷണങ്ങൾ ഒന്നും കാണുന്നുമില്ല…ഇവർ പുറത്ത് താമസം ആയത് കൊണ്ടും ഇക്കൊല്ലം ജോയിൻ ചെയ്തോണ്ടും ഇവരുടെ കാര്യങ്ങൾ അത്ര പെട്ടെന്ന് ആർക്കും അറിയാനും സാധിക്കില്ല…

ECil രമേശ്‌ എന്റെ ക്ലോസ് ഫ്രണ്ട് ആണ്.. അവനെ കണ്ടപ്പോ ചുമ്മാ വല്ല അടിയും നടന്നോന്നു ചോദിച്ചു അവനും ഹോസ്റ്റലിൽ തല്ലിനെ കുറിച്ചൊന്നും കെട്ടില്ലെന്നു പറഞ്ഞത്…

ഇവിടെ പഠിപ്പന്മാർ ഒഴിച്ച് ബാക്കി എല്ലാ ചെക്കന്മാരും ലേറ്റ് ആയെ ക്ലാസ്സിൽ കയറു…പിന്നെ നേരത്തെ വരുന്നത് പഞ്ചാര അടിക്കാൻ വരുന്ന ഇണകുരുവികൾ ആണ്…അതിന് വേണ്ടി ഒരു ഏരിയ തന്നെ ഉണ്ട് ക്യാമ്പസ്സിൽ.. പഞ്ചാരമുക്ക് എന്നാ ഞങ്ങൾ പേരിട്ടിരിക്കുന്നത്…

Updated: October 1, 2022 — 11:00 pm

22 Comments

  1. ❤❤❤❤❤❤❤

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??

  2. Nice story.. Waiting next part❤️❤️

  3. Kollam vayikan oru flowyoke und♥️♥️♥️?

  4. Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!

  5. ‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam

  6. Super

  7. ഡിങ്കൻ

    May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️

    1. ??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്

Comments are closed.