” ടീ എന്തിനാ നീയെന്നെ തല്ലിയത് ”
“നീ ആരെ ആലോചിച്ചു നിന്നതാ , ഞാൻ നിന്നോട് പറഞ്ഞതു വല്ലതും നി കേട്ടോ ,”
”നീ അതുലേട്ടനെയേ കെട്ടു എന്നു പറഞ്ഞത് ”
“അപ്പൊ നീ ബാക്കിയൊന്നും കേട്ടില്ലേ ”
” ബാക്കിയോ ”
“ഒന്നുമില്ല വാ പോകാം ” അതും പറഞ്ഞ് അവൾ നടന്നു കൂടെ ടോമിയും
” ടീ നീ ഒന്നു നിന്നേ , നീയെന്താ പറഞ്ഞത് ”
“ആ പൂതന ഉറഞ്ഞു തുള്ളുവായിരുന്നു ,പാവം അതുലേട്ടൻ…ഇന്ന് പുള്ളിക്ക് പൂരമാ ”
” അങ്ങനൊക്കെ ഉണ്ടായോ ,എൻ്റെ റിലേ പോയേക്കുവായിരുന്നു അല്ലടീ നീ സത്യമാണോ പറഞ്ഞത് ”
“എന്ത് ”
“അതുലേട്ടനെ കെട്ടുമെന്നുള്ളത് ”
“നിനക്കെന്ത് തോന്നുന്നു ”
“നീ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം , കാരണം പുള്ളി നല്ല ഗ്ലാമറല്ലേ ”
” പോടാ പട്ടീ , ഇതിലും ഭേതം വല്ല റെയിൽ പാളത്തിലും കൊണ്ട് തല വെക്കുന്നതാ ”
“അതെന്താടി മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറ ”
“ടാ പൊട്ടാ ആരെങ്കിലും ഒറ്റയടിക്ക് മരിക്കാൻ ആഗ്രഹിക്കുമോ ,അതോ ഇഞ്ചിഞ്ചായി വേദന തിന്ന് നരകിച്ച് മരിക്കാൻ ആഗ്രഹിക്കുമോ ”
” ഒറ്റയടിക്ക് ”
“അതു തന്നാ ഞാനും പറഞ്ഞത് ,അവർക്കു തല വെച്ചു കൊടുക്കുന്നതിലും ഭേതം വല്ല റെയിൽ പാളത്തിലും തലവെക്കുന്നതാണന്ന് ”
“ഓഹ് അങ്ങനെ , നീ അവർക്കിട്ട് പണികൊടുത്തതാ അല്ലേ. ഞാൻ പെട്ടന്ന് പേടിച്ചു പോയി. അതാ ” അവൻ പല്ലു മുഴുവൻ കാട്ടി അവളെ ചിരിച്ചു കാട്ടി.
” എല്ലാം അറിയാവുന്ന നീ തന്നെ ഇതു പറയണം ” അവൾ പുച്ഛത്തോടെ അവനെ നോക്കി.
” ടി അതു വിട് നാളെ എന്താ ചെയ്യാൻ പോണെ , സ്കൂളിൽ ആരെയും കൂട്ടി പോകും ”
” അറിയില്ല ടാ നീ തന്നെ ഒരു മാർഗ്ഗം പറഞ്ഞു താ , അമ്മയെങ്ങാനം അറിഞ്ഞാൽ തീർന്നു , തല്ലു കൊള്ളാൻ ദേഹത്ത് ഒരിടം ബാക്കിയില്ല ”
“നീ അതോർത്ത് ടെൻഷനാവണ്ട ,നമുക്ക് നിൻ്റെ ഭാവി ഭർത്താവിനെ സെറ്റ് ആക്കിയാലോ ”
” അതിന് അയാളെ എവിടെപ്പോയി തപ്പും ” അവൾ താടിയ്ക്ക് കൈയ് കൊടുത്തു.
“ടി പൊട്ടിക്കാളി ഞാൻ അതുലേട്ടൻ്റെ കാര്യാ പറഞ്ഞെ ”
“ദേ ചെക്കാ നീ പറഞ്ഞത് ഒരു നല്ല ഐഡിയ ആയ കൊണ്ട് വെറുതേ വിടുന്നു , പക്ഷേ അങ്ങേരോടെങ്ങനെ പറയും , ഇനിയിപ്പോ അങ്ങോട്ട് പോകാൻ പറ്റില്ല ”
“അതു ഞാനേറ്റു ,ഞാൻ സംസാരിച്ചോളാം ”
അവർ നടന്ന് അച്ചുവിൻ്റെ വീട്ടിലെത്തി
// “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //
ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.
കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
//ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//
ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…
Pahayakaala ormakal unarthunna nalla oru bhaagam
Adipoli… keep..
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?
ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Wow…vayichappo vallathe nostu adichu
Ithupole oruthi enikkum indaayirnnu…
Njangade pazhe kalam orthi poyi
Thanks a lot❤️
With love
Sivan
ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
വാ…പൊളി
…..❤❤❤❤❤❤❤❤❤❤
പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..
സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?
മാഷ് പറഞ്ഞ നിയ മോൾ ആരാ….?
???????
വെയ്റ്റിംഗ് 4 next part…
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…
നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…
വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️
സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്
അനിയത്തി ആയിരുന്നോ…
ഷാനാ,
നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..
ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…
വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…
ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….
നിറഞ്ഞ സ്നേഹം കൂട്ടെ ❤️