ആ ചോദ്യം കേട്ടപ്പോൾ മൂന്നു പേരും മുഖത്തോട് മുഖം നോക്കി. അവരുടെ നിൽപ്പ് കണ്ട് തന്നെ സാർ പറഞ്ഞു തുടങ്ങി.
“ഞാൻ വീണതു കണ്ടിട്ടുള്ള സങ്കടമാ അമ്മേ , എൻ്റെ ക്ലാസിലെ കുട്ടികളാ , എന്നോട് നല്ല സ്നേഹമാണ് അതാണ് അറിഞ്ഞപ്പോൾ തന്നെ ഓടി വന്നത് ” സാർ ഒരു ചിരിയോടെ പറഞ്ഞു.
അച്ചുവിൻ്റെയും അജുവിൻ്റെയും ശിരസ് കുറ്റബോധത്താൽ കുനിഞ്ഞു.
“അതു സാരമില്ല മക്കളേ , കുറച്ചു ദിവസം കഴിഞ്ഞ് അവൻ സ്കൂളിലേക്ക് വരും നിങ്ങൾ വിഷമിക്കേണ്ട ”
അച്ചുവും അജുവും വിളറിയ ഒരു പുഞ്ചിരി ആ വയോധികയ്ക്ക് സമ്മാനിച്ചു.
“സാർ ഞങ്ങൾ ഇറങ്ങട്ടെ ” അജി സാറിനോട് അനുവാദം ചോദിച്ചു.
“പൊയ്ക്കോ , ഇപ്പോൾ തന്നെ വൈകി. ഇന്നിനി സ്കൂളിൽ ചെല്ലുമ്പോൾ താമസിക്കില്ലേ ”
“ഇവിടെ കേറിയിട്ട് പെട്ടന്ന് പോകാമെന്നാ കരുതിയത് വൈകി ഇന്നിനി പോകുന്നില്ല ” അജി മറുപടി പറഞ്ഞു
“ഞാനില്ലന്നു കരുതി ഉഴപ്പാൻ നിൽക്കണ്ട , ഞാൻ വേണമെങ്കിൽ സ്കൂളിൽ വിളിച്ചു പറയാം നിങ്ങൾ സ്കൂളിലേയ്ക്കു പൊയ്ക്കോ”
“വേണ്ട സാർ , ഇന്നിനി പോകുന്നില്ല ” അച്ചുവിനെ നോക്കിക്കൊണ്ട് അജി പറഞ്ഞു. അവൾ മുഖം കുനിച്ചു നിൽക്കുകയായിരുന്നു അപ്പോഴും.
അവളുടെ മാനസികാവസ്ഥ ശരിയല്ലാ എന്നു മനസിലായതു കൊണ്ട് സാർ പിന്നെ നിർബന്ധിച്ചില്ല ,രണ്ടു പേരും സാറിനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി
” എന്തു നല്ല മക്കളാല്ലേ , ഇന്നും അദ്ധ്യാപകരെ സ്നേഹിക്കുന്ന ഇങ്ങനത്തെ മക്കളുണ്ടല്ലോ ” സാറിൻ്റെ അമ്മ പറഞ്ഞു
“അതെ വളരെ നല്ല കുട്ടികളാണ് , കുറച്ചു കുറുമ്പ് കൂടുതലാണന്നേ ഉള്ളൂ.. എൻ്റെ നിയമോളെപ്പോലെ” സാർ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞ് നിർത്തി. അയാളുടെ കണ്ണിലെ നനവ് പടർന്നതു കണ്ട അമ്മ അവർ പോയവഴിയിലേയ്ക്കു നോക്കിയിരുന്നു.
പുറത്തേക്കിറങ്ങിയ അജിയും അച്ചുവും ഒരു ദീർഘനിശ്വാസമെടുത്തു ,പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു കുറച്ചു കഴിഞ്ഞപ്പോൾ അജി സംസാരത്തിനു തുടക്കമിട്ടു
” ടീ എന്താ അവിടെ സംഭവിച്ചെ , ഞാനാകെ പേടിച്ചു പോയി ”
“ഞാനും ”
” അല്ല നിനക്കിത്രക്ക് സങ്കടമുണ്ടായിരുന്നോ , സാറിനോട് ഇത്രക്കിഷ്ടവും”
” ടാ പകുതി സത്യം പകുതി കള്ളം ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
” എന്നു വെച്ചാ ” അവൻ അത്ഭുതത്തോടെ ചോദിച്ചു.
“ടാ സാറിൻ്റെ അവസ്ഥ കണ്ടപ്പോൾ സങ്കടമായി , പിന്നെ നമ്മുളെ പഠിപ്പിക്കുന്ന സാറല്ലേ. ഒരിക്കലും നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. സാറ് തിരിച്ചറിഞ്ഞില്ലേലും നമുക്കറിയാല്ലോ തെറ്റ് നമ്മളാ ചെയ്തതെന്ന് അറിഞ്ഞു കൊണ്ടല്ലങ്കിലും അതിനു കാരണക്കാരി ഞാനല്ലേ അതാ മാപ്പു ചോദിച്ചത് ”
അവൾ പറഞ്ഞു നിർത്തി.
“പിന്നെ കള്ളമെന്നു പറഞ്ഞതോ ”
// “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //
ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.
കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
//ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//
ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…
Pahayakaala ormakal unarthunna nalla oru bhaagam
Adipoli… keep..
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?
ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Wow…vayichappo vallathe nostu adichu
Ithupole oruthi enikkum indaayirnnu…
Njangade pazhe kalam orthi poyi
Thanks a lot❤️
With love
Sivan
ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
വാ…പൊളി
…..❤❤❤❤❤❤❤❤❤❤
പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..
സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?
മാഷ് പറഞ്ഞ നിയ മോൾ ആരാ….?
???????
വെയ്റ്റിംഗ് 4 next part…
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…
നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…
വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️
സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്
അനിയത്തി ആയിരുന്നോ…
ഷാനാ,
നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..
ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…
വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…
ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….
നിറഞ്ഞ സ്നേഹം കൂട്ടെ ❤️