ചിങ്കാരി 2 [Shana] 272

അവളുടെ ഏങ്ങലടികൾ ഉയർന്നു വലിയ വായിൽ അവൾ നിലവിളിക്കുന്നതു കണ്ട് സാറിനും വല്ലാണ്ടായി. ഇതിപ്പോ രക്ഷിക്കണോ ശിക്ഷിക്കണോ എന്നറിയാതെ അയാളുടെ മനസ് ഉഴറി.

അജിയുടെ മാനസികാവസ്ഥയും മറിച്ചല്ല സാറിൻ്റെ തീരുമാനം എന്താകുമെന്നായിരുന്നു അവൻ്റെ ഉള്ളിൽ.

അച്ചു മാത്രം ഒരു മാറ്റവുമില്ലാതെ നിലവിളി തുടർന്നു.കരയുന്നതിനിടെ ഓരോന്നും അവൾ പിറുപിറുത്തു കൊണ്ടിരുന്നു.

” ഇയാൾ ആദ്യം അവിടുന്ന് എഴുന്നേൽക്കു , എന്നിട്ട് നമുക്ക് തീരുമാനം ഉണ്ടാക്കാം. എനിക്ക് കാലു വേദനിക്കുന്നുണ്ട്.”

“ഇല്ല സാർ , സാർ ക്ഷമിച്ചുവെന്നു പറയാതെ ഞാൻ മാറില്ല ,സാറിൻ്റെ ശാപം എൻ്റെ തലയിൽ വീഴും പിന്നെ ഒരു കാലത്തും ഞാൻ ഗുണം പിടിക്കില്ല , ക്ഷമിച്ചൂന്ന് പറ സാർ “സാർ അമ്പരന്ന് അവളെ നോക്കി.

അവൾ സാറിൻ്റെ കാലിൽ വലിച്ചുകൊണ്ടേയിരുന്നു

ഇനി ഒരു വേള ഇവൾ വലിച്ച് നിലത്തിടുമോ എന്നായി സാറിൻ്റെ ചിന്ത. ഒരു വഴക്കുപറഞ്ഞതിന് ഇത്രക്കും സമ്മാനം തന്നതാ അപ്പൊ പിന്നെ ക്ഷമ കൊടുക്കാതിരുന്നാൽ ചിലപ്പോൾ അതും ചെയ്യും. വെറുതേ എന്തിനാ അതിനൊരവസരം കൊടുക്കുന്നത് , അതുമല്ല തെറ്റു ചെയ്തിട്ട് ഇത്രയേറെ കരഞ്ഞു മാപ്പു പറഞ്ഞിട്ടും അവളോട് ഞാൻ ക്ഷമിച്ചില്ലങ്കിൽ ഞാൻ അവളുടെ അദ്ധ്യാപകൻ എന്നുള്ളതിൽ എന്തർത്ഥമാ ഉള്ളത് …അയാളുടെ ചിന്തകൾ മാറി മറിഞ്ഞു.

“താൻ എഴുന്നേൽക്ക് ഞാൻ ക്ഷമിച്ചു ഒന്നും മനസിൽ വെച്ചിട്ടല്ലല്ലോ ആർച്ച അങ്ങനെ ചെയ്തത് , തൻ്റെ അറിവില്ലായ്മ കൊണ്ടല്ലേ സാരമില്ല പോട്ടെ ഇതാരും അറിയണ്ട നമുക്കുള്ളിൽ ഇരുന്നാൽ മതി ”

അതു കേട്ടതും അച്ചു കരച്ചിൽ മതിയാക്കി മുഖമൊക്കെ തൂത്ത് അജിയുടെ മുതുകത്ത് തേച്ചു , എന്നിട്ട് സാറിനെ ദയനീയമായി ഒന്നുകൂടി നോക്കി. ഒരുറപ്പിനെന്നോണം വീണ്ടും ചോദിച്ചു.

” സാർ പറഞ്ഞത് സത്യമല്ലേ , എന്നോട് ക്ഷമിച്ചു ന്നുള്ളത് ”

” സത്യമാകുട്ടി , തനിക്ക് വിശ്വാസം ആയില്ലേ , എന്നാലും ഒരു കാര്യം പറയാം തമാശക്ക് പോലും ആരോടും ഇങ്ങനൊന്നും ചെയ്യരുത് ,നമ്മൾ ചിലപ്പോൾ മനസിൽ പോലും വിചാരിക്കാത്ത കാര്യമാവും സംഭവിക്കുക ചിലപ്പോൾ പശ്ചാത്തപിക്കാൻ പോലും അവസരം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് എന്തു കാര്യം ചെയ്യുമ്പോഴും ഒരിക്കൽ കൂടി ചിന്തിക്കണം , ഞങ്ങൾ നിങ്ങളെ വഴക്ക് പറയുന്നത് നിങ്ങളുടെ നൻമക്ക് വേണ്ടിയാണ് അല്ലാതെ നിങ്ങളോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല. നിങ്ങൾ ഞങ്ങളുടെ മക്കളെ പോലെയാണ്. അപ്പോ ശാസിക്കാനും ഞങ്ങൾക്ക് അവകാശം ഉണ്ട് , ഇതൊക്കെ ചിലപ്പോൾ നിങ്ങൾക്ക് ഇപ്പൊ മനസ്സിലാവണമെന്നില്ല ,അത് നിങ്ങളുടെ കുഴപ്പമല്ല നിങ്ങളുടെ പ്രായത്തിൻ്റെ കുഴപ്പമാണ് ഇപ്പൊ സംഭവിച്ചത് സംഭവിച്ചു ഇനി ഇതുപോലുള്ള കുരുത്തക്കേട് കാണിക്കരുത് , നല്ല കുട്ടികളായിരിക്കണം കേട്ടോ ,നിങ്ങളോട് സ്നേഹവും ഇഷ്ടവും മാത്രമേ ഉള്ളൂ ” സാർ അത്രയും പറഞ്ഞു നിർത്തി.

അച്ചുവും അജിയും എല്ലാം മനസിലായന്ന മട്ടിൽ തലയാട്ടി , അപ്പോഴേക്കും സാറിൻ്റെ അമ്മ തിരിച്ചെത്തിയിരുന്നു.

“നിങ്ങൾക്കു പോകാൻ വൈകിയോ മക്കളേ , അവിടെ നല്ല തിരക്കായിരുന്നു അതാ താമസിച്ചത് ”

“ഇല്ലമ്മേ , ഞങ്ങൾ സാറുമായി സംസാരിച്ചിരിക്കുവായിരുന്നു ” അജി പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“അയ്യോ ഈ കുട്ടിയുടെ മുഖമെന്താ വല്ലാതിരിക്കുന്നെ എന്തു പറ്റി.മോളു കരഞ്ഞോ ”

16 Comments

  1. ഖുറേഷി അബ്രഹാം

    // “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //

    ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.

    കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
    കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. //ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//

      ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…

      വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    2. Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…

      Pahayakaala ormakal unarthunna nalla oru bhaagam

  2. Adipoli… keep..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  3. കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?

    1. ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  4. Wow…vayichappo vallathe nostu adichu
    Ithupole oruthi enikkum indaayirnnu…

    Njangade pazhe kalam orthi poyi
    Thanks a lot❤️

    With love
    Sivan

    1. ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  5. വാ…പൊളി
    …..❤❤❤❤❤❤❤❤❤❤
    പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..

    സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?

    മാഷ് പറഞ്ഞ നിയ മോൾ ആരാ….?

    ???????
    വെയ്റ്റിംഗ് 4 next part…

    1. സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…

      നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…

      വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

      1. സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്

        അനിയത്തി ആയിരുന്നോ…

  6. ഷാനാ,
    നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..

    1. ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…

      വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  7. Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…

    1. ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

Comments are closed.