രാവിലെ തന്നെ അവരെ കണ്ട ഷോക്കിൽ ആയിരുന്നു അയാൾ , അവരുടെ കണ്ണുനിറച്ചുള്ള നിൽപ്പു കണ്ടപ്പോൾ അയാൾക്ക് പാവം തോന്നി
“സർ എന്തുപറ്റിയതാ ” അജി ചോദിച്ചു
“അതൊന്നും പറയണ്ട ഇന്നലെ ഏതോ തല തെറിച്ച പിള്ളേർ സ്കൂട്ടറിൽ ബബിൾഗം ഒട്ടിച്ചു വെച്ചു , വണ്ടി ഓടിച്ചു കുറച്ചു കഴിഞ്ഞപ്പോഴാ കൈയ്യിൽ അത് ഒട്ടിപ്പിടിച്ചത് സ്കൂട്ടർ നിർത്താതെ തന്നെ അതു കുടഞ്ഞെറിയാൻ ശ്രമിച്ചു അപ്പോഴേക്കും കഷ്ടകാലത്തിന് വണ്ടിയും പഞ്ചറായി , നേരെ പോയി മതിലിലിടിച്ചു വേറൊന്നും പറ്റിയില്ല ഇത്രേ സംഭവിച്ചുള്ളൂ അതു തന്നെ ഭാഗ്യം ”
അച്ചു ദയനീയമായി അജിയെ നോക്കി , അവൻ അവളെ സമാധാനിപ്പിക്കാനെന്നവണ്ണം കണ്ണടച്ചു കാണിച്ചു , അവരുടെ ടെൻഷനടിച്ചുള്ള മുഖം കണ്ടപ്പോൾ സാറിനു പാവം തോന്നി
” എനിക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല ,നിങ്ങൾ ടെൻഷൻ ആവണ്ട , ഇന്നലെ ചെറുതായി തലകറങ്ങി അതാ അഡ്മിറ്റ് ആക്കിയെ ഇന്ന് വീട്ടിൽ പോകാം ”
അയാൾ അതു പറഞ്ഞപ്പോൾ അജിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു , അച്ചു അപ്പോഴും നിറഞ്ഞ കണ്ണുകളുമായി അയാളെ നോക്കി നിന്നു
“നിങ്ങൾ ഇവിടെ നിൽക്കുവല്ലേ ഞാൻ ഈ മരുന്ന് ഒന്ന് വാങ്ങിയിട്ടു വരാം ” അത്രയും പറഞ്ഞ് ആ സ്ത്രീ പുറത്തേക്ക് പോയി
” സാർ ഇപ്പൊ പോയത് ആരാ സാറിൻ്റെ അമ്മയാണോ ” അജി ചോദിച്ചു
“അതെ , ഇതെന്താ അച്ചു ഒന്നും മിണ്ടാതിരിക്കുന്നെ ” അവളുടെ സങ്കടം പിടിച്ചുള്ള നിൽപ്പുകണ്ട് അയാൾ അലിവോടെ ചോദിച്ചു
അവൾ പെട്ടന്ന് അയാളുടെ കാലിൽ പിടിച്ചു എന്നിട്ട് പറഞ്ഞു
“സാർ എന്നോട് ക്ഷമിക്കണം ഞാൻ കാരണമാണ് സാറിനിങ്ങനെ സംഭവിച്ചത് , അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു തെറ്റായിരുന്നു , ഇങ്ങനെക്കെ സംഭവിക്കുമെന്ന് കരുതിയില്ല , സോറി സാർ”
ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി
അവളുടെ കുമ്പസാരം കേട്ട് സാറിൻ്റെ മുഖം ആകെ വലിഞ്ഞു മുറുകി
ഇനിയെന്തു സംഭവിക്കും എന്നോർത്ത് അജി ഞെട്ടി തരിച്ചു നിന്നു.
“താൻ ആദ്യം കാലിൽ നിന്ന് കൈ മാറ്റിക്കേ , എന്തൊക്കെയാ പറയുന്നത് എന്താ കുട്ടി താൻ ഈ പറയുന്നത്, കുട്ടി എന്തുചെയ്തുന്ന ” സർ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു
കാലിൽ നിന്നും കൈ മാറ്റാതെ തന്നെ വീണ്ടും അച്ചു കരഞ്ഞുകൊണ്ടേയിരുന്നു. അജി എന്തു ചെയ്യണമെന്നറിയാതെ അവളെയും സാറിനെയും നോക്കി.
” സാർ, ഞാൻ കാരണമാ സാർ ഇപ്പോ ഇവിടെ കിടക്കേണ്ടി വന്നത്, ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല… ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…” അച്ചു വലിയവായിൽ നിലവിളിച്ചു പറഞ്ഞു. അവളുടെ കണ്ണുനീരിനൊപ്പം തന്നെ മൂക്കില്നിന്നും ഒഴുകിയ വെള്ളവും എല്ലാം കൂടി സാറിന്റെ കാൽ നനച്ചു ബാക്കി അവൾ പിഴിഞ്ഞ് ഉടുപ്പിലും തേച്ചു
” കുട്ടി മാറിക്കേ എന്താ ചെയ്യുന്നെ , അജി അച്ചുവിനെ പിടിച്ചു മാറ്റ് , ഇയാൾ എന്തൊക്കയാ ഈ പറയുന്നെ ”
അജി ഇതെല്ലാം കണ്ട് വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു. ഇതിൻ്റെയൊക്കെ അവസാനം എന്താകുമെന്നോർത്ത് അവൻ്റെ തലയാകെ പുകയുകയായിരുന്നു. അച്ചുവിൻ്റെ സങ്കടം കണ്ടപ്പോൾ വേദനയും കൂടെ ദേഷ്യവും അവൻ്റെ ഉള്ളിൽ പതഞ്ഞുപൊങ്ങി അവൻ അച്ചുവിനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ സാറിൻ്റെ കാലിൽ മുറുകെ പിടിച്ചിരുന്നു.
“സാർ ഇന്നലെ വഴക്കു പറഞ്ഞില്ലേ ആ ദേഷ്യത്തിന് ഞാനാ സാറിൻ്റെ വണ്ടിയിൽ ബബിൾഗം ഒട്ടിച്ചത് , ഞാൻ ആണിയടിച്ചു വെച്ചിട്ടാ സ്കൂട്ടറിൻ്റെ ടയർ പഞ്ചറായത് , ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു സാർ കുറച്ചു സമയം വണ്ടി തള്ളി നടന്നോട്ടെ എന്നാ കരുതിയത് അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല സോറി സാർ , എന്നോട് ക്ഷമിക്കില്ലേ പ്ലീസ് സാർ.. എന്നോട് ക്ഷമിച്ചൂന്ന് പറ. ”
// “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //
ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.
കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
//ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//
ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…
Pahayakaala ormakal unarthunna nalla oru bhaagam
Adipoli… keep..
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?
ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Wow…vayichappo vallathe nostu adichu
Ithupole oruthi enikkum indaayirnnu…
Njangade pazhe kalam orthi poyi
Thanks a lot❤️
With love
Sivan
ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
വാ…പൊളി
…..❤❤❤❤❤❤❤❤❤❤
പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..
സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?
മാഷ് പറഞ്ഞ നിയ മോൾ ആരാ….?
???????
വെയ്റ്റിംഗ് 4 next part…
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…
നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…
വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️
സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്
അനിയത്തി ആയിരുന്നോ…
ഷാനാ,
നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..
ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…
വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…
ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….
നിറഞ്ഞ സ്നേഹം കൂട്ടെ ❤️