ബൂസ്റ്റ്‌ [അലീന] 353

എനിക്ക് വിഷമം ആയിന്നു അമ്മക്ക് മനസിലായ കൊണ്ടാണെന്നു തോന്നുന്നു അപ്പൊ തന്നെ പറഞ്ഞു..”നമുക്ക് ഇന്ന് കട്ടൻ ചായയിൽ ഇട്ടു കുടിക്കാം.. നാളെ പാൽ കറന്നിട്ടു പാലിൽ ഇട്ടു തരാം..”

എനിക്ക് എങ്ങനെ ആയാലും ഇതിന്റെ രുചി ഒന്ന് അറിയണം.. അത്രേയുള്ളൂ..

അമ്മ അപ്പൊ തന്നെ കട്ടൻ ഉണ്ടാക്കി ഒരു സ്പൂൺ ബൂസ്റ്റ്‌ ഇട്ട് കലക്കി തന്നു… ഞാൻ കുടിച്ചു..
ഒരു രസമില്ല… എന്നാലും രുചി അറിഞ്ഞല്ലോ… കുറച്ചു സമാധാനം..

അങ്ങനെ ആ സമാധാനത്തിൽ പോയി കിടന്നു… പെട്ടെന്ന് നേരം വെളുത്തിട്ട് ബൂസ്റ്റ് ഇട്ട പാൽ കുടിക്കണം.. അതായിരുന്നു മനസ് നിറയെ…

എന്തൊക്കെയോ തട്ടും മുട്ടും കേക്കുന്നുണ്ട്…പതുക്കെ കണ്ണു തുറന്നു..

വെട്ടം… ആ നേരം വെളുത്തു..

ചാടി എണീറ്റ് പോയി പല്ലൊക്കെ തേച്ച് ഓടി വന്നു..

അമ്മ ചെറു ചൂടിൽ ഒരു സ്റ്റീൽ ഗ്ലാസിൽ ബൂസ്റ്റൊക്കെ ഇട്ട് പാൽ തന്നു..

എന്ത് രസം.. നല്ല മധുരം…

ഇതുവരെ അനുഭവിക്കാത്ത ഒരു രുചി… കൊള്ളാം…
നല്ല രുചി… ഞാൻ ആസ്വദിച്ചു മൊത്തം കുടിച്ചു..

********

“മീര വിശ്വൻ…!!!! സർ വിളിക്കുന്നു. ”

അറ്റന്ററുടെ ശബ്ദം കേട്ടാണ് മയക്കത്തിൽ നിന്ന് എണീക്കണത്..

എണീറ്റ വഴി ഞാൻ സമയം നോക്കി…

3 മണി ആകുന്നു…
ഇതുവരെയും ചോറ് കഴിച്ചിട്ടില്ല… വിശന്നിട്ടു വയ്യ…

രാവിലെ 10 മണിക്കു വന്നിരിക്കണതാ…

എല്ലാവരും തിരക്കിലാ…

പേര് വിളിച്ചപ്പോ തന്നെ ഞാൻ എണീറ്റു ഓഫീസിൽ അകത്തേക്ക് ചെന്നു…
ആദ്യായിട്ട ഒരു ഗവണ്മെന്റ് ഓഫീസിൽ ഇങ്ങനെ വരണത്…
സിനിമയിൽ കാണുന്നപോലെ തന്നെ…
കുറേ പൊടിപിടിച്ച ഫയലുകൾക്കു നടുവിലാണ് എല്ലാവരും ഇരിക്കണത്…
ഒരു ബഹളവും ഇല്ല… നല്ല ശാന്തമായ അന്തരീക്ഷം…

“അവിടെ ഇരുന്നോളു.. സർ ഇപ്പോ വരും.. ” അറ്റെൻഡർ എന്നോട് പറഞ്ഞു..
ആ ചേട്ടന് അച്ഛൻറെ അത്രേം പ്രായം വരും…
അപ്പുറെ ഒക്കെ കുറെ സ്റ്റാഫ്‌ ഇരിക്കുന്നുണ്ട്…
എല്ലാരും ജോലി തിരക്കിലാ..

ഒരു വെള്ള ഷർട്ടും പാന്റ്റൊക്കെ ഇട്ടു അത്യാവശ്യം പ്രായമുള്ള ഒരാൾ നടന്നു വരുന്നുണ്ട്… അയാൾ അവിടുന്ന് തന്നെ എന്നെ നോക്കുന്നുണ്ട്..

അറ്റെൻഡർ അയാളോട് എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്…

ഞാൻ നേരെ നോക്കിയിരുന്നു…

കുറച്ചു കഴിഞ്ഞു അയാൾ എന്റെ മുന്നിലുള്ള കാബിനിലെ കസേരയിൽ വന്നിരുന്നു…

43 Comments

  1. ഈ കഥ വായിച്ചപ്പോ
    ഓർമ്മ വന്നത്
    എന്റെ അച്ഛന് കച്ചവടം ആയിരുന്നു
    അന്ന് ദാരിദ്ര്യ൦ നല്ലപോലെ ഉണ്ട്
    മൂപരു രണ്ടു ആഴ്‌ച കൂടുമ്പോ സാധനങ്ങൾ വിൽക്കാൻ പോകും
    അപ്പൊ തിരികെ വരുമ്പോ എനിക്ക് കോംപ്ലാൻ ബൂസ്റ്റ് ഹോര്ലിക്സ് ബോൺവിറ്റ മാൾട്ടോവ ഇമ്മാതിരി പൊടികൾ മാറി മാറി കൊണ്ട് വരും ,,
    ഇപ്പോളും എനിക് ഓർമ്മ ഉണ്ട് മൂന്ന് വയസിൽ ഒകെ നടന്ന ആ കാര്യങ്ങൾ അച്ഛൻ പടി കടന്നു വന്നു ആ പൊതി എനിക്ക് നീട്ടി നെറുകയിൽ ഉമ്മ വെക്കും
    അന്നെനിക്ക് ഒരു കുഞ്ഞു സൈക്കിൾ ഉണ്ടായിരുന്നു , ചുവന്ന സീറ്റ് ഉള്ള സൈക്കിൾ
    വീടിനകത്തു ആ സൈക്കിൾ ഓടിക്കുമ്പോ വഴിക്കു അതിരായി ഈ പൊടികൾ നിറഞ്ഞിരിക്കുന്ന കുപ്പികൾ ആണ് വെച്ചിരുന്നത് ,,
    അത്രക്കും സമൃദ്ധമായ ബാല്യം ആണ് എനിക്കെന്റെ അച്ഛൻ സമ്മാനിച്ചിരുന്നത്
    അച്ഛൻ ഇന്നില്ല ,,

    എല്ലാം ഓർമ്മ വന്നു ,,,

  2. ♥️♥️♥️♥️

    1. Achan maare okke vrudha sadanathilaakkanam

  3. ഉള്ളിലൊരു നോവ്…. അച്ഛൻ അതൊരു സൗഭാഗ്യം തന്നെ ആണ്…

  4. പക്ഷെ അന്നത്തെ ആ രുചി… അതില്ല…

    മനോഹരം… ഉള്ളിൽ ഒരു നീറലായി നില്കുന്നു ഈ കഥ ♥️♥️♥️

  5. വളരെ നല്ല കഥ. മരിച്ചുപോയ അച്ഛനെ പെട്ടെന്ന് ഓർമ്മ വന്നു…

  6. നല്ല കഥയാണ് ട്ടോ അലീന ???

  7. ഇപ്പോൾ ഉള്ള ബൂസ്റ്റിനു പഴയ taste illa.. satyam…. നല്ല kadha… ഒരുപാട് ഇഷ്ടമായി…❤️

  8. Kollam bro nice story

    1. താങ്ക്സ് ???

  9. കറുപ്പിനെ പ്രണയിച്ചവൻ{KL08?}

    ❣️❣️❣️❣️❣️❣️❣️

  10. ചില കഥകൾ വായിക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കും… ഓരോ വരിയും ഓരോ യുഗങ്ങൾ പോലെ തോന്നും… വളരെ മനോഹരം ???

    1. താങ്ക്സ്സ് ????

    2. ❤️❤️❤️

  11. കഥ തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല…
    വെറും 5 പേജിൽ വിസ്മയം തീർത്തു…
    ഒരുപാട് ഇഷ്ട്ടയി… ചേച്ചി പറഞ്ഞത് ശരിയാ

    ചില കാര്യങ്ങൾ എത്ര കാലം കഴിഞ്ഞാലും പകരം വെക്കാൻ സാധിക്കില്ല…???

    1. സത്യം ആണ്..????

  12. മനസിൽ ഒരു നൊമ്പര മൂണർത്തി….?
    അച്ഛനും അമ്മയും നമ്മെ വിട്ട് പോയാലെ അവർ കൊണ്ട് തന്നതും ഉണ്ടാക്കി തന്നതും ആയ ഭക്ഷണത്തിന് പ്രത്യേക tast ആയിരുന്നു എന്ന് തോന്നുക….????

    അലീന ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു..??❤❤?

    1. ഒരുപാട് സന്തോഷം ഉണ്ട് ഇത് വായിച്ചപ്പോൾ… താങ്ക്സ്

  13. ❤️❤️❤️

  14. ആലീന നല്ല കഥ… ❤️

    കൂടുതൽ കഥകള്‍ പ്രതീക്ഷിക്കുന്നു ❤️

    1. ആദ്യത്തെ ആണ്… ഇനിയും എഴുഗാണ് ശ്രമിക്കുന്നതായിരിക്കും…???

    1. താങ്ക്സ്സ് ????

  15. നല്ലൊരു കഥ വളരെ അധികം ഇഷ്ടമായി ❤️❤️❤️

  16. അലീന,
    നൊമ്പരമുണർത്തുന്ന കഥ, ചെറിയ കഥാതന്തു പക്ഷെ താങ്കളുടെ എഴുത്തിന്റെ ശൈലിയിൽ അതിമനോഹരം ആയിട്ടുണ്ട്, ഒപ്പം കഥപറച്ചിലിന്റെ സ്റ്റയിലും രസാവഹമായി…
    നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…

    1. സന്തോഷം ഉണ്ടട്ടോ ????

  17. വിഷ്ണു?

    ?♥️♥️

    1. വിഷ്ണു?

      വളരെ നന്നായിട്ടുണ്ട്..അച്ഛൻ മരിച്ച ഭാഗം വായിച്ചപ്പോൾ ഒരു സങ്കടം തോന്നി.നല്ല ഒരു ചെറുകഥ♥️

      സ്നേഹത്തോടെ??

      1. ???താങ്ക്സ്സ് സന്തോഷം ഉണ്ടേ…

    1. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്.,.,.
      നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.,,..
      ജീവിതത്തിൽ ചില കാര്യങ്ങൾ പ്രവചനാതീതമാണ്.,., എങ്കിലും അതിനും മുൻപ് അവർ നമുക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുമുണ്ടാകും.,.,
      കുഞ്ഞു കഥാതന്തു അതിന്റെ മനോഹാരിതയിൽ എഴുതി.,.,
      വളരെ ഇഷ്ടപ്പെട്ടു.,.,
      സ്നേഹപൂർവ്വം.,.,
      തമ്പുരാൻ.,.,
      ??

      1. ഇങ്ങനെ ഒത്തിരി അഭിപ്രായം ഒക്കെ കേക്കുമ്പോ ഒത്തിരി സന്തോഷം… ആദ്യായിട്ടു ആണ്…???

    1. തെണ്ടി… എനിക്ക് മാത്രം മറുപടി തന്നില്ല…,????

      1. Ayyodaaa…. Nammal angnanoo…??????

Comments are closed.