ബൂസ്റ്റ്‌ [അലീന] 353

Views : 9756

ബൂസ്റ്റ്‌

Boost | Author : Alina

 

“എന്തൊരു നശിച്ച മഴയാ…ഇതെവിടെ പോയി കിടക്കുവാ എന്തോ..” അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.
ഈ അമ്മക്ക് ഒന്ന് പതുക്കെ സംസാരിച്ചൂടെ എന്ന് മനസ്സിൽ ഓർത്ത് പിന്നേം കിടന്നു..നാളെയല്ലേ രാധാമണി ടീച്ചറുടെ കേട്ടെഴുത്ത്..
അതെ നാളെയാണ്..

ഞങ്ങടെ മൂന്നാം ക്ലാസ്സിന്റെ ക്ലാസ്സ്‌ ടീച്ചറാണ് രാധാമണി..പാവമാ.. പക്ഷേ പഠിക്കാതെ വന്നാൽ നല്ല അടി തരും..

ദൈവമേ!! രാവിലെ പഠിക്കാലോ എന്ന് കരുതിയതാ., ഇന്ന് അടി ഉറപ്പാ..

ഞെട്ടിപിടഞ്ഞ് കട്ടിലിൽ എണീറ്റിരുന്ന് പുറത്തേക്കു നോക്കുമ്പോ നല്ല ഇരുട്ട്, ഭയങ്കര കാറ്റും മഴയും..

ഇതിപ്പോ രാത്രിയാണോ, അതോ നേരം വെളുത്തോ..??
മനസ്സിൽ പറഞ്ഞതാണേലും ശബ്ദം പുറത്തുവന്നു.. അച്ഛമ്മ കട്ടിലിൽ ഇരുന്ന് പുതപ്പൊക്കെ നേരെയാക്കുന്നതിനിടയിൽ മറുപടി തന്നു..
“ഇതിപ്പോ രാത്രി തന്നാ…”

“എന്നിട്ടു നിങ്ങളാരും എന്തേ ഉറങ്ങാത്തെ..! അച്ഛനെന്തേ..?”

“അച്ഛൻ വന്നില്ലാ.. ” അമ്മ ആകുലപ്പെട്ട് മറുപടി പറഞ്ഞു..

ശെരിയാ ഇതുവരെ അച്ഛൻ വന്നിട്ടില്ല…
വന്നിരുന്നേൽ ഉറങ്ങിയാലും എന്നെ വിളിച്ച് എണീപ്പിച്ച് എന്തെലൊക്കെ വർത്താനം പറഞ്ഞേനെ…

ഞാൻ പതുക്കെ കട്ടിലിൽ എഴുനേറ്റിരുന്നു… കയർ മേടഞ്ഞ കട്ടിലാണ്.. വർത്താനം പറഞ്ഞോണ്ടിരുന്ന് എപ്പോഴോ ഉറങ്ങിപോയതാണ്..

പായ വിരിക്കാതെ കിടന്ന കൊണ്ട് മുഖത്താകെ കയറിന്റെ പാടുകൾ..

പതുക്കെ എണീറ്റ് കട്ടിലിൽ നിന്ന് താഴെയിറങ്ങി. ചാണകം മെഴുകിയ തറയാണ്. ചെറിയൊരു തണുപ്പുണ്ട്.

ഞാൻ പതുക്കെ വാതിൽ പടിയിൽ വന്നെത്തിനോക്കി..

അമ്മ പറഞ്ഞത് ശെരിയാ.. എന്തൊരു മഴയാ.. അച്ഛൻ വന്നിട്ടു പെയ്താൽ പോരെ.. ചീഞ്ഞ മഴ…
മഴയെ ചീത്ത പറഞ്ഞു പുറത്തേക്കു നോക്കിനിക്കുമ്പോൾ ആരോ മുറ്റത്തേക്ക് ഓടി വരുന്നുണ്ട്.

ബൾബിന്റെ മഞ്ഞവെളിച്ചത്തിൽ ഞാൻ അച്ഛനെ കണ്ടു.. ഒന്നൂടെ നോക്കി ശെരിയാ അച്ഛൻ തന്നെയാ..

“അമ്മേ ദേ അച്ഛൻ വന്നു…” ഞാൻ വിളിച്ച് കൂവി..

” ആ വന്നോ.. നിങ്ങളിതുവരെ എവിടെ ആരുന്നു.. മഴക്കാറിങ്ങനെ നിക്കുമ്പോ നേരത്തെ ഇങ്ങു വന്നൂടെ..?”

Recent Stories

The Author

kadhakal.com

43 Comments

  1. ഈ കഥ വായിച്ചപ്പോ
    ഓർമ്മ വന്നത്
    എന്റെ അച്ഛന് കച്ചവടം ആയിരുന്നു
    അന്ന് ദാരിദ്ര്യ൦ നല്ലപോലെ ഉണ്ട്
    മൂപരു രണ്ടു ആഴ്‌ച കൂടുമ്പോ സാധനങ്ങൾ വിൽക്കാൻ പോകും
    അപ്പൊ തിരികെ വരുമ്പോ എനിക്ക് കോംപ്ലാൻ ബൂസ്റ്റ് ഹോര്ലിക്സ് ബോൺവിറ്റ മാൾട്ടോവ ഇമ്മാതിരി പൊടികൾ മാറി മാറി കൊണ്ട് വരും ,,
    ഇപ്പോളും എനിക് ഓർമ്മ ഉണ്ട് മൂന്ന് വയസിൽ ഒകെ നടന്ന ആ കാര്യങ്ങൾ അച്ഛൻ പടി കടന്നു വന്നു ആ പൊതി എനിക്ക് നീട്ടി നെറുകയിൽ ഉമ്മ വെക്കും
    അന്നെനിക്ക് ഒരു കുഞ്ഞു സൈക്കിൾ ഉണ്ടായിരുന്നു , ചുവന്ന സീറ്റ് ഉള്ള സൈക്കിൾ
    വീടിനകത്തു ആ സൈക്കിൾ ഓടിക്കുമ്പോ വഴിക്കു അതിരായി ഈ പൊടികൾ നിറഞ്ഞിരിക്കുന്ന കുപ്പികൾ ആണ് വെച്ചിരുന്നത് ,,
    അത്രക്കും സമൃദ്ധമായ ബാല്യം ആണ് എനിക്കെന്റെ അച്ഛൻ സമ്മാനിച്ചിരുന്നത്
    അച്ഛൻ ഇന്നില്ല ,,

    എല്ലാം ഓർമ്മ വന്നു ,,,

  2. ♥️♥️♥️♥️

    1. Achan maare okke vrudha sadanathilaakkanam

  3. ഉള്ളിലൊരു നോവ്…. അച്ഛൻ അതൊരു സൗഭാഗ്യം തന്നെ ആണ്…

  4. പക്ഷെ അന്നത്തെ ആ രുചി… അതില്ല…

    മനോഹരം… ഉള്ളിൽ ഒരു നീറലായി നില്കുന്നു ഈ കഥ ♥️♥️♥️

  5. വളരെ നല്ല കഥ. മരിച്ചുപോയ അച്ഛനെ പെട്ടെന്ന് ഓർമ്മ വന്നു…

  6. നല്ല കഥയാണ് ട്ടോ അലീന 💞💞💞

  7. ഇപ്പോൾ ഉള്ള ബൂസ്റ്റിനു പഴയ taste illa.. satyam…. നല്ല kadha… ഒരുപാട് ഇഷ്ടമായി…❤️

  8. Kollam bro nice story

    1. താങ്ക്സ് 😍😍😍

  9. കറുപ്പിനെ പ്രണയിച്ചവൻ{KL08🔥}

    ❣️❣️❣️❣️❣️❣️❣️

    1. 🥰🥰🥰

  10. ചില കഥകൾ വായിക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കും… ഓരോ വരിയും ഓരോ യുഗങ്ങൾ പോലെ തോന്നും… വളരെ മനോഹരം 👌👌👌

    1. താങ്ക്സ്സ് 😍😍😍😍

    2. ❤️❤️❤️

  11. കഥ തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല…
    വെറും 5 പേജിൽ വിസ്മയം തീർത്തു…
    ഒരുപാട് ഇഷ്ട്ടയി… ചേച്ചി പറഞ്ഞത് ശരിയാ

    ചില കാര്യങ്ങൾ എത്ര കാലം കഴിഞ്ഞാലും പകരം വെക്കാൻ സാധിക്കില്ല…😥😥😥

    1. സത്യം ആണ്..😘😘😘😘

  12. 😍😍😍😍

  13. മനസിൽ ഒരു നൊമ്പര മൂണർത്തി….💕
    അച്ഛനും അമ്മയും നമ്മെ വിട്ട് പോയാലെ അവർ കൊണ്ട് തന്നതും ഉണ്ടാക്കി തന്നതും ആയ ഭക്ഷണത്തിന് പ്രത്യേക tast ആയിരുന്നു എന്ന് തോന്നുക….💕💕💕💕

    അലീന ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു..💕💕❤❤💕

    1. ഒരുപാട് സന്തോഷം ഉണ്ട് ഇത് വായിച്ചപ്പോൾ… താങ്ക്സ്

  14. ❤️❤️❤️

  15. ആലീന നല്ല കഥ… ❤️

    കൂടുതൽ കഥകള്‍ പ്രതീക്ഷിക്കുന്നു ❤️

    1. ആദ്യത്തെ ആണ്… ഇനിയും എഴുഗാണ് ശ്രമിക്കുന്നതായിരിക്കും…😍😍😍

  16. ഇഷ്ടായിട്ടോ നല്ല അവതരണം 💞💞💞💞

    1. താങ്ക്സ്സ് 😍😍😍😍

  17. നല്ലൊരു കഥ വളരെ അധികം ഇഷ്ടമായി ❤️❤️❤️

  18. അലീന,
    നൊമ്പരമുണർത്തുന്ന കഥ, ചെറിയ കഥാതന്തു പക്ഷെ താങ്കളുടെ എഴുത്തിന്റെ ശൈലിയിൽ അതിമനോഹരം ആയിട്ടുണ്ട്, ഒപ്പം കഥപറച്ചിലിന്റെ സ്റ്റയിലും രസാവഹമായി…
    നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…

    1. സന്തോഷം ഉണ്ടട്ടോ 😍😍😍😍

  19. വിഷ്ണു🥰

    😍♥️♥️

    1. വിഷ്ണു🥰

      വളരെ നന്നായിട്ടുണ്ട്..അച്ഛൻ മരിച്ച ഭാഗം വായിച്ചപ്പോൾ ഒരു സങ്കടം തോന്നി.നല്ല ഒരു ചെറുകഥ♥️

      സ്നേഹത്തോടെ😍🥰

      1. 💞💞💞താങ്ക്സ്സ് സന്തോഷം ഉണ്ടേ…

    1. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്.,.,.
      നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.,,..
      ജീവിതത്തിൽ ചില കാര്യങ്ങൾ പ്രവചനാതീതമാണ്.,., എങ്കിലും അതിനും മുൻപ് അവർ നമുക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുമുണ്ടാകും.,.,
      കുഞ്ഞു കഥാതന്തു അതിന്റെ മനോഹാരിതയിൽ എഴുതി.,.,
      വളരെ ഇഷ്ടപ്പെട്ടു.,.,
      സ്നേഹപൂർവ്വം.,.,
      തമ്പുരാൻ.,.,
      💕💕

      1. ഇങ്ങനെ ഒത്തിരി അഭിപ്രായം ഒക്കെ കേക്കുമ്പോ ഒത്തിരി സന്തോഷം… ആദ്യായിട്ടു ആണ്…💞💞💞

    1. തെണ്ടി… എനിക്ക് മാത്രം മറുപടി തന്നില്ല…,😠😠😠😠

      1. Ayyodaaa…. Nammal angnanoo…😜😍😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com