മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4150

പിന്നെ ഞാൻ എന്റെ പെണ്ണിന് വിളിച്ചു…

അവളും അവിടെ കരയുക തന്നെ ആണ്..

ഇനി എന്നാ ഒന്ന് തമ്മിൽ കാണുക… അവളുടെ അടുത്തേക് ഒന്ന് വരിക…

പണ്ടൊക്കെ ആരും കാണാതെ പാത്തും പതുങ്ങിയും അവളെ കാണാൻ പോകാറുണ്ടായിരുന്നു…

ഇന്നിപ്പോൾ എല്ലാത്തിനും ലൈസൻസ് കിട്ടിയപ്പോൾ ഞാൻ അവളുടെ അടുത്ത് നിന്നും കുറെ ഏറെ ദൂരത്തേക്ക് പോകുന്നു..

അവളെയും എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു…

ഫ്ലൈറ്റ് കയറാൻ ഉള്ള അന്നൗൺസ്‌മെറ്റ് കേൾക്കാൻ തുടങ്ങിയപ്പോൾ അവളോടും സലാം ചെല്ലി ഞാൻ അങ്ങോട്ട്‌ നടന്നു…

ആദ്യമായി വിമാന യാത്ര നടത്താൻ…

ആദ്യമായി ഒരു വിദേശ യാത്ര നടത്തുന്നതിന്റെ സന്തോഷവും കൂടെ തന്നെ നാട് വിട്ട് പോകുന്നവന്റെ സങ്കടവും എന്റെ ഉള്ളിൽ ഒരു പോലെ നിറയാൻ തുടങ്ങി…

ഞാൻ ആ ഗേറ്റിൽ നിൽക്കുന്ന എയർ ഹോസ്റ്റസിനു എന്റെ ബോഡിങ് പാസ്സ് കാണിച്ച് ഐറോ ബ്രിഡ്ജിനു ഉള്ളിൽ കൂടെ വിമാനത്തിന് അകത്തേക്കു നടക്കാൻ തുടങ്ങി…

ആ ബ്രിഡ്ജിന്റെ ഗ്ലാസിൽ കൂടി പുറത്തേക് അവസാനമായി ഒന്ന് നോക്കി എന്റെ നാടിന്റെ പച്ചപ്പും കൂടെ ഒരു ചെറു മഴയും ഞാൻ കണ്ടു പിന്നെ മെല്ലെ വിമാനത്തിൽ കയറി…

എന്റെ സീറ്റിലേക് ഒരു എയർ ഹോസ്റ്റസ് എന്നെ കൊണ്ടിരുത്തി…

ഞാൻ ആ സീറ്റിൽ….

എന്റെ ഇത് വരെ ഉള്ള ജീവിതം ഒന്ന് ഒരുത്തിരുന്നു…

കുറച്ചു നേരം പുറത്തേക്കും നോക്കി…

പിന്നെ അതിലെ ഇരുന്നൂറോളം ആളുകളെയും അവരുടെ സ്വപ്നങ്ങളെയും കൊണ്ട് ആ വിമാനം വളരെ വേഗത്തിൽ ഉയർന്നു പൊങ്ങി സൗദിയിലെ ജിദ്ദ നഗരത്തെ ലക്ഷ്യമാക്കി …

സമയം അഞ്ചു മണി…

മീഖാത് (ഉംറ ഉദ്ദേശം വെച്ച് വരുന്നവർക്ക് നിയ്യത്ത് വെക്കാൻ മക്ക നഗരത്തിനു പുറത്തുള്ള സ്ഥലം ) അടുത്തെന്ന സന്ദേശം പൈലറ്റ് പുറപ്പെടുവിച്ചു…

ഉംറ ചെയ്യാൻ വരുന്നവർ അത് കേട്ട് ഉടനെ തന്നെ വുളു എടുത്ത് നിയ്യത്ത് ചെയ്യാൻ തുടങ്ങി…

പിന്നെ ഏതാനും നിമിഷങ്ങൾ കകം തന്നെ ജിദ്ദ എയർപോർട്ടിൽ ആ വിമാനം ലാൻഡ് ചെയ്തു…

ഞാൻ ആ സീറ്റിൽ തന്നെ ഇരുന്നു അവസാന യാത്രക്കാരനും ഇറങ്ങി കഴിഞ്ഞതിന് ശേഷം മാത്രം ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങി…

ഹൗ… നല്ല ഒരു ചൂട് കാറ്റ് എന്നെ തൊട്ട് തലോടി പോയി…

എന്താ ചൂട്… കൂടെ നല്ല പൊടിക്കാറ്റും…

ഞാൻ വേഗം തന്നെ ബസ്സിൽ കയറി..

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.