മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 3667

അഞ്ചു മണിക്കൂറോളം എടുത്ത ആ യാത്രയിൽ പല ചരിത്ര മുറങ്ങുന്ന പള്ളികളും സ്ഥലങ്ങളും… ഞങ്ങളെ കൊണ്ട് പോയവർ കാണിച്ചു തന്നു…

ഉഹദ് മലയും.. കിബിലത്തയൻ പള്ളിയും..

റസൂൽ ഹിജിറ ചെയ്തു മക്കയിൽ നിന്നും മദീനയിൽ എത്തിയപ്പോൾ…

അദേഹത്തിന്റെ ഒട്ടകം മുട്ട് കുത്തിയ സ്ഥലത്തു മദീനയിൽ ആദ്യമായി നിർമിച്ച പള്ളിയും എല്ലാം ഞങ്ങൾ പോകുമ്പോൾ തന്നെ കണ്ടു…

സമയം അഞ്ചു മണി ആയപ്പോൾ ലോകത്തിന്റെ രാജകുമാരൻ ഉറങ്ങുന്ന പള്ളിയുടെ മിനാരം ഞാൻ കാണാൻ തുടങ്ങി…..

ഏറ്റവും ഇഷ്ട്ടമുള്ള ഒരാളെ കാണാൻ പോകുന്ന സന്തോഷം ആയിരുന്നു മനസ്സിൽ നിറയെ..

ബസ്സ് അവിടെ ഉള്ള ഒരു ലോഡ്ജിനു മുന്നിൽ നിർത്തി…

ഞങ്ങൾക്കെല്ലാവര്ക്കും ഇന്ന് രാത്രി വരെ താമസിക്കുവാൻ ഓരോ മുറികൾ അവിടെ ഉണ്ടായിരുന്നു…

വേഗത്തിൽ തന്നെ ഒന്ന് ഫ്രഷ് ആയി വുളൂവും എടുത്ത് റസൂലിന്റെ പള്ളിയിലേക്കു നടന്നു… അല്ല ഓടുക യായിരുന്നു ഞങ്ങൾ…

ഹബീബിന്റെ റൗള കാണാൻ…

ഒന്ന് സലാം ചെല്ലാൻ….

അന്ത്യനാളിൽ അവിടുത്തെ സഫാഹത്തിൽ ഞങ്ങളെയും ഉൾപെടുത്താൻ..

എന്റെ റസൂലിനെ കുറിച്ചുള്ള ആയിരക്കണക്കിന് പാട്ടുകൾ എന്റെ ഉള്ളിൽ നിറയാൻ തുടങ്ങി…

ആ പള്ളിയുടെ ഒരു ഗേറ്റിൽ കൂടി ഞങ്ങൾ ഉള്ളിലേക്കു നടന്നു…

മുന്നിൽ അതാ ആ പച്ച കുബ കാണുന്നു…

ആ കുബ്ബക് ചുവട്ടിൽ ആണ് ലോകത്തിന്റെ നായകൻ ഉറങ്ങുന്നത്…

ആ പള്ളി ഞങ്ങൾ കണ്ടു….

ഒരു വെള്ള മാർബിൾ കൊട്ടാരം തന്നെ ആണത്…

ഈ കൊട്ടാരം നോക്കി ജൗഫ് മലയുടെ മുകളിൽ നിന്നും അന്ത്യനാളടുക്കുമ്പോൾ ദജ്ജാൽ പറയും….

ആരുടേതാണീ വെള്ള കൊട്ടാരം…

ഇതെല്ലാം ആയിരത്തി നാന്നൂർ വർഷങ്ങൾക് മുമ്പേ ഞങ്ങളുടെ റസൂൽ പറഞ്ഞു തന്നിട്ടുണ്ട്…

യാ… ഹബീബി…. നിങ്ങൾ നടന്നു പോയ… നിങ്ങളുടെ കാലടികൾ ചവിട്ടിയ വായികളിലെ മണ്ണ് തരി ആയിരുന്നെങ്കിൽ… ????

ആ പള്ളിയുടെ ഉള്ളിലൂടെ നടന്ന് നടന്ന് മിമ്പറിന്റെ (ഉയരം കൂടിയ പടികളോടെ ഉള്ള മരം കൊണ്ട് ഉണ്ടാക്കിയ ഒരാൾക്ക് നിന്ന് സംസാരിക്കാൻ പറ്റിയ സഥലം ) അടുത്തേക്കെത്തി…

പള്ളിയിൽ തിരക്ക് കുറച്ച് കുറവുണ്ട്…

പക്ഷെ മിമ്പറിന്റെ അടുത്ത്…

മുസല്ലയിൽ നല്ല തിരക്കുണ്ട്…

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.