ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

അവളുടെ ഒരു പോയിന്റ് ഓഫ് വ്യൂ പറഞ്ഞു .

” ഉം ചെലപ്പോ അതേ മാതിരി തന്നേ ആയിക്കാരം . പിന്നെ ഓൾടെ ചെലവ്ണ്ട് . നേരെ നേഹദീൽക്ക് ( നെഹ്‌ദി കുഴി മന്തി ) പോന്നോളാന് . വൈദ്യർ അങ്ങാട്ട് വെരാന്ന് . “നൂസി പറഞ്ഞു .

അങ്ങനെ വീണ്ടും പരിപാടികൾ …ഡാൻസ് .. പാട്ട് .. ഒടുക്കം സെക്കണ്ട് B.Com ലെ മാള്വോമയുടെ കൂത്ത് ( മാളവിക ജി നമ്പ്യാരുടെ നങ്ങ്യാർ കൂത്ത് , അയ്‌നാണ് ) . പിന്നോന്നൂല്ല  …  ബുഷിന്റെ വോട്ട് ഓഫ് താങ്ക്സ് (ബുഷറ ബീഗം , ആർട്‌സ് ക്ലബ്ബിന്റെ സെക്രട്ടറി ആണ് ) . പിന്നെ ബെല്ലടിച്ചു . ടിങ്ങ് ടിങ്ങ് .. ഇപ്പൊ പിന്നെ ജനഗണ മന ഒന്നും ഇല്ല .. അപ്പൊ പിന്നെ അടുത്ത സ്വീകരണ സ്ഥലം നെഹ്‌ദി . കുയി മാന്തി ഹാ … കുഴി മന്തി ഹാ … ചാല ടേസ്റ്റു ഗാ    .

. . . . . .

അനിയുടെ വീക്ഷണ കോണിലൂടെ  ( “ വീക്ഷണ കോണ്‍ “ – നേരത്തേ പറഞ്ഞില്ലേ . ആ സ്റ്റയിലന്‍ വാക്ക് .  അതുതന്നെ  )

അങ്ങനെ ഞാന്‍ വണ്ടി കോളേജ് കൊമ്പൌണ്ടിലെക്ക് കയറ്റുമ്പോള്‍ പിള്ളേരെല്ലാം വരാന്തയില്‍ ഉണ്ട് . എന്റെ അമ്മുട്ടിയും ഗ്യാങ്ങും ഉണ്ട് ഒരു സൈഡില്‍ മൊബൈലില്‍ എന്തോ നോക്കി കൊണ്ടിരിക്കുകയാണ് . പെണ്കുട്ടികളുടെ എല്ലാം നോട്ടം എന്റെ നേരെ വരുന്നത് എനിക്ക് മനസിലാവുന്നുണ്ട് . പക്ഷെ എന്റെ കണ്ണുകള്‍ അവളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു , എന്റെ അമ്മുട്ടിയില്‍ .  അവളും എന്നെ നോക്കുന്നുണ്ട് . ആ കരിമഷിയെഴുതിയ ഉണ്ടക്കണ്ണുകളില്‍ ഞാന്‍ അലിഞ്ഞു പോവുന്ന പോലെ . ഫസ്റ്റ് ടൈം ആണ് എനിക്കിങ്ങനെ ഒരു ഫീലിംഗ് . ഞാന്‍ അവളെ നോക്കി ഒന്ന് പുഞ്ഞിരിച്ചുകൊണ്ട് ഓഫീസിലേക്ക് കയറി ചെന്നു .

രജിസ്റ്ററിൽ സൈന്‍ ചെയ്ത് ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു . ചെന്ന പാടെ എല്ലാരുടെയും നോട്ടം എന്റെ നേരെ ആണ് . സമദ് മാഷിന്റെ ചോദ്യം “ ഇന്നെന്താണ് മാഷെ മുണ്ടുമ്മേ . ഇങ്ങളുടെ ബര്‍ത്ത് ഡേ ആണോ ? “

“ അതൊന്നും ഇല്ല മാഷെ , ഇന്ന് കാലത്ത് അമ്പലത്തില്‍ പോയി “ ഞാന്‍ പറഞ്ഞു .

പിന്നെ അവിടെ ഇന്നത്തെ ആര്‍ട്സ് യുനിയന്‍ പ്രോഗ്രാമിനെ പറ്റിയുള്ള ഡിസ്കഷന്‍ ആയിരുന്നു .എല്ലാ ഡിപ്പാർട്ട്‌മെന്റ് ഹെഡ്ഡ്കളും പ്രോഗ്രാംസ് ചാര്‍ട്ട് ചെയ്യുന്നുണ്ട് , ഇതിനിടെ ഭാമ ടീച്ചര്‍ പറഞ്ഞു

“ ഞങ്ങള്‍ക്ക് ഭാഗ്യശ്രീയുടെ കവിതാ പാരായണം  വേണം , സുജില പോകുമ്പോള്‍ ഒന്ന് പറഞ്ഞേക്കണം കേട്ടോ “

ഞാന്‍ അമ്പരന്നു പോയി . BA ഇംഗ്ലീഷ് പഠിക്കുന്ന കുട്ടി എങ്ങനെ മലയാളം കവിതാലപനത്തിന് , ഇത്ര ഡിമാന്റ് ഉള്ള രീതിയില്‍  . അതും മലയാളം ഡിപ്പാര്‍ട്ട്മെന്റ്  ഹെഡ്ഡ്  നേരിട്ട റിക്വസ്റ്റ് ചെയ്യുന്നു .

ഇതിനിടെ ബാലചന്ദ്രന്‍ മാഷ് പറഞ്ഞു “ വാസുമാഷ് കവിത ചൊല്ലി തുടങ്ങുമ്പോള്‍ ഒരു നിശബ്ധത നമുക്ക് അനുഭവപ്പെടും . എത്ര വല്യ സദസ്സാനെങ്കിലും അയാളുടെ വരികള്‍ മാത്രമേ നമ്മുടെ കാതുകളില്‍ എത്തുകയുള്ളൂ . മാഷിന്റെ ആ കഴിവ് കിട്ടിയത് പേരക്കുട്ടിക്കാണ് . മക്കള്‍ക്ക്‌ പോലും ആ കഴിവങ്ങട് തികച്ചും കിട്ടിയിട്ടില്ല . “

ഞാന്‍ അന്തം വിട്ടു കേടിരിക്കുകയാണ്  .  എന്റെ മുഖ ഭാവത്തില്‍ നിന്നും കാര്യം മനസിലാക്കിയ ബാലചന്ദ്രന്‍ മാഷ് എല്ലാം വിശദമായി പറഞ്ഞു തന്നു .

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.