ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

സുധിയെട്ടന്റെ ക്ലാസ് മേറ്റ് ആണ് . അങ്ങനെ ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചു . അപ്പോഴേക്ക് പൊന്നുട്ടന്‍ എത്തി,  അവന്റെ ഒരു എത്തിയോസ് ലിവ ആണ് . അവന്‍ അത് പാര്‍ക്ക്‌ ചെയ്തു വന്നു . ഇതിനിടെ നൂസിബയും ഫര്‍ഹാനും യാത്ര പറഞ്ഞിറങ്ങി . ഞങ്ങള്‍ എല്ലാം നെഹദിയുടെ ഉള്ളിലേക്ക് കയറി . ഫാമിലി സെക്ഷനില്‍ ബുക്ക്‌ ചെയ്തിട്ടുള്ള സീറ്റിലേക്ക് നടന്നു . രണ്ടു ടേബിളുകള്‍ ഒരുമിച്ചാക്കി ഇട്ടിരിക്കുന്നു . ഏകദേശം പന്ത്രണ്ടു പേര്‍ക്ക് സുഖമായി ഇരിക്കാം .

“ഇനി ഇപ്പൊ ആരാ വരാന്‍ ഉള്ളേ ? “ മണിക്കുട്ടന്‍ ചോദിച്ചു .

“ മഹിനെ തൃശ്ശൂര് സെന്റെറിലെക്ക് ട്രെയിനിങ്ങിനു വിട്ടു . അനിയന്‍ എസ്സൈ എത്തീട്ടില്ല . ഓൻ വല്യ വി ഐ പി ആയിരിക്കും . അതോണ്ടാണ് ഈ വൈകി വരുന്നേ “ വിനുകുട്ടെട്ടന്‍ പറഞ്ഞു .

ശ്രീലുട്ടി അവനെ ഫോണ്‍ ചെയ്തു . അവന്‍ കട്ടാക്കി . അപ്പോള്‍ പറഞ്ഞു വരുന്ന വഴിയാവും . പെട്ടെന്ന് അവന്‍ തിരിച്ചു വിളിക്കുന്നു ശീലുട്ടി അത് ലൌഡ് സ്പീക്കറില്‍ ഇട്ടു . “ ഞാനെ അങ്ങാടിപ്പൊറം പാലം കേറി ഇറങ്ങി  .. ഇപ്പൊ വരാം  “

അപ്പൊ രാജു പറഞ്ഞു “ ഏതായാലും വേവോളം കാത്തില്ലേ …..! ഇനി ആവോളം കാക്കാം “

” മഹിക്കെന്താ ട്രെയിനിങ് ? ശ്രീലു ചോദിച്ചു

” അവനെ ഇനി സെന്റര്റിന്റെ കാര്യങ്ങൾ കുറച്ച് ഏല്പിക്കാൻ പോവാ . ഹാർഡ്‌വേർ ക്ലാസ്സ് ഒക്കെ എടുപ്പിക്കണം , ഹാസിഫ് കാക്കുനെ കൊണ്ട് ഒറ്റക്ക് ഏത്തുന്നില്ല. തൃശൂർ വിഷ്ണുന്റെ കൂടെ നിന്ന് പഠിപ്പിക്കാനാണ് അങ്ങോട്ട് വിട്ടത് . ” സുധിയേട്ടൻ പറഞ്ഞു .

” മറ്റേ അടിക്കേസും ഉണ്ട് ” കണ്ണാപ്പി പറഞ്ഞു .

” ഏത് അടിക്കേസ് ? ” ഞാൻ ചോദിച്ചു .

” അത് അന്ന് ആ കൊരണ്ടി സോന മിസ്സിന്റെ ഏട്ടന്റെ ചെക്കൻ ഇല്ലേ സോണി അവൻ നിക്കിയെ എന്തോ പറഞ്ഞതിന് മഹി അവനെ പോയി പഞ്ഞിക്കിട്ടു . അത്  ഒരു കുഞ്ഞി ഇഷ്യൂ ആയി . ഇപ്പൊ അത് സോൾവ് ആക്കാൻ ആശാൻ തന്നെ കണ്ടെത്തിയ ഐഡിയ ആണ് ഇത് . ഗിരിക്കുട്ടന് പിന്നെ ആശാൻ നേരിട്ട് ട്രെയിനിങ് കൊടുക്കും ഗ്രാഫിസ് ഡിസൈനിങ്ങും പോടോ എഡിറ്റിംഗും , ഇക്കുവിനേം പിടിച്ച് ഇടുന്നുണ്ട്  പ്രോഗ്രാമിംഗ് ക്‌ളാസ് എടുക്കാൻ . മൂന്നാം തലമുറ കളത്തിലിറങ്ങേണ്ട സമയം ആയി . ” വിനുകുട്ടേട്ടൻ പറഞ്ഞു .

” അത് വളരെ നല്ല കാര്യാണ്‌ … ഇതൊക്കെ എന്നെ ചെയ്യണമായിരുന്നു . ” ശ്രീലു പറഞ്ഞു

കുറച്ചു നേരം കൂടി ഞങ്ങള്‍ സംസാരിച്ചിരുന്നു . അതിനിടയില്‍ അനു എത്തി . വിളിച്ചപ്പോൾ ഉള്ളിലേക്ക് വരാന്‍ പറഞ്ഞു .

വണ്ടി പാർക്ക് ചെയ്ത അവൻ കേറി വന്നു ഒരു വെള്ള പോളോ T ഷർട്ട് ആണ് യൂണിഫോം ഷർട്  മാറ്റിയിട്ടുണ്ട്  . ബാക്കി ഒക്കെ രത്നവേൽ പാണ്ടിയൻ ലുക്ക് . വന്നുകയറിയതും ചെക്കൻ ചെയർ വലിച്ച് ഇരുന്നിട്ട് പറയുന്നു ” ഞാൻ വൈകിയിട്ടിന്നും ഇല്ലല്ലോ ? ”

” ഫ … നീയാരുവാ … വി ഐപി ക്ക് എസ്കോര്ട് പോകുന്ന ശശി എസ്ഐ അല്ലെ … വി ഐ പി ഒന്നും അല്ലല്ലോ . ഇപ്പോ ഇവിടുത്തെ വി ഐ പി  എന്റെ അനിയനാ , ഉണ്ണിമോനുട്ടൻ . പണീം തൊരോം ഒന്നും ഇല്ലാത്ത ഓനടക്കം വല്യേ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.