ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

” അപ്പൊ ഇങ്ങള് ഒന്നും അറിഞ്ഞില്ലേ . ഇങ്ങള് മുത്തസ്സി ആവാൻ പോണൂന്ന് ന്യൂസിലൊക്കെ ണ്ടല്ലോ ? ” ഞാൻ പറഞ്ഞു .

” അതൊക്കെ ശൈല വിളിച്ച് പറഞ്ഞു . അതും ഇയ്യ്‌ ബഡെ വഴിതെറ്റി വന്നതും തമ്മിൽ എന്താ കണക്ഷൻ ? അത് പറ ? ”  ജയമാ ചോദിച്ചു

” അതെന്താച്ചാല് , ഇങ്ങള് മുത്തസ്സി ആവുമ്പള് ഒരാള് മാമൻ ആവൂലെ .. അയാൾടെ ട്രീറ്റ് ഇണ്ടേ . കാരണോർ ഉണ്ണീനെ കൂട്ടി വരാൻ പറഞ്ഞു . ”

” ആ . അതാണ് ന്റെ കുട്ടിക്ക് വഴി ഒക്കെ പിഴച്ചത് . അല്ലെങ്കിൽ ഇങ്ങട്ട്ള്ള വഴി ഒന്നും അറിയില്ലല്ലോ . ” ജയമ്മയുടെ സ്വരത്തിൽ ഒരു ചെറിയ പരിഭവം ഉണ്ടായിരുന്നു .

” അതെന്താ ജയമ്മേ … ഇങ്ങള് ഞങ്ങളെ മുത്തല്ലേ ? ” അടുത്ത ആഴ്ച മമ്മിയും പപ്പയും ഒക്കെ വരികയല്ലേ പിന്നെ ഇങ്ങള് ചങ്കുകൾ അവിടെത്തന്നെ ആല്ലേ  ഒത്തുകൂടുക  (വീട്ടിൽ മുകളിലെ നിലയിൽ ഒരു ഹാൾ ഉള്ളത് റീക്രീയേഷൻ റൂം എന്നപേരിൽ റെഡിയാക്കുന്നുണ്ട് . സുധിയേട്ടന്റെ ഡ്രോയിങ് പ്രകാരം പഴയ രാജാക്കന്മാരുടെ ഒക്കെ കാലത്തുള്ളപോലെ പുൽപ്പായ വിരിച്ച് നിലത്ത് ഇരിക്കുന്ന സെറ്റപ്പ് ആണ് , വിത്ത് സ്മാൾ പില്ലോസ് . അക്കാരണം കൊണ്ട് തന്നെ അവിടെ ജനൽ മാറ്റി കൊട്ടാരങ്ങളിൽ ഒക്കെ ഉള്ളപോലെ പുറത്തേക്ക് തള്ളി നിൽക്കുന്ന ചാരുപടി സ്റ്റൈൽ  ഗ്രിൽ ആണ്  വായു സഞ്ചാരത്തിന് . ഈ ഭാഗം ഇപ്പൊ ഡിമാന്റ് ആണ് മമ്മിക്കും ടീമിനും , ശ്രീലൂട്ടിക്കും അവളുടെ ചങ്കുകൾക്കും ഒക്കെ ഹാങ്ങ് ഔട്ട് ചെയ്യാൻ ഇനി വേറെ സ്ഥലം നോക്കണ്ട . ) ” ഞാൻ പറഞ്ഞു .

അപ്പോളേക്കും ശ്രീലൂട്ടി ഉള്ളിലേക്ക് കയറി വന്നു .

” ജയമ്മേ ഞാൻ അനിയേട്ടന്റെ ഓപ്പം പോവാട്ടോ .. ” എന്ന് പറഞ്ഞു . അങ്ങനെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി . പുറത്ത് ബാക്കി പെണുങ്ങളോടും ഹരിയേട്ടനോടും യാത്രപറഞ്ഞു ഞങ്ങൾ താഴെ ഇറങ്ങി എന്റെ വണ്ടിയിൽ കയറി നെഹ്‌ദി ലക്ഷ്യമാക്കി നീങ്ങി .

. . . . . .

തിരിച്ചു വരാം വീണ്ടും ഭാഗ്യയുടെ വീക്ഷണ കോണിലേക്ക് ..

ഞങ്ങൾ ആറു പേരും മൂന്നു വണ്ടികളിലായി നെഹ്‌ദിയിലേക്കെത്തി . വണ്ടി ഒക്കെ പാർക്ക്‌ചെയ്തതും ദേ മുറ്റത്തൊരു വൈദ്യർ … അതേ നമ്മടെ നൂസിയുടെ സ്വന്തം ഫർഹാൻ മുഹമ്മദ്  അക്കരെ വൈദ്യരുതൊടി . ഈ  വൈദ്യരുതൊടി എന്നത് അവരുടെ വീട്ടുപേരാണ് . അക്കരെ വൈദ്യരുതൊടി എന്നു പറയുന്നത് കാട്ടുപ്പാറ പുഴയുടെ അക്കരയും ഇക്കരയും ഉള്ളവരെ വേർതിരിച്ചു പറയുന്നതാണ് . പണ്ട് പാലം ഒന്നും ഇല്ലാതിരുന്ന സമയത്ത് രാത്രി കടത്തും ഒക്കെ ബുദ്ധിമുട്ടുള്ള കാലത്താണ് ( വെള്ളക്കാര് ഭരിക്കണ സമയത്ത് ട്ടോ ) ഫർഹാന്റെ ഉപ്പൂപ്പാന്റെ ഉപ്പ പുഴയുടെ അക്കരെ നാട്യമംഗലം എന്ന സ്ഥലത്ത് വീടുവെച്ച് വൈദ്യശാല തുടങ്ങി അന്നുതൊട്ട് വൈദ്യരുതോടിക്കാരെ അക്കര വൈദ്യരുതൊടിക്കാരെന്നും ഇക്കര വൈദ്യരുതൊടി എന്നാണ് വിളിക്കുക . പിന്നെ മ്മളെ ഫറാൻ സാധാ വൈദ്യർ ഒന്നും അല്ല ട്ടോ BAMS ഉം കഴിഞ്ഞു അങ്ങുദൂരെ ഹൈദരാബാദിൽ പോയി MS ഒക്കെ എടുത്ത ആളാ .. വല്യേ കൂടിയ പടിപ്പൊക്കെ ഉള്ള വൈദ്യരാണ് . Dr.ഫർഹാൻ മുഹമ്മദ്  അക്കരെ വൈദ്യരുതൊടി BAMS, MS . ആളൊരു സംഭവാണ് .

അങ്ങനെ ഞങ്ങൾ ആറു പെണ്ണുങ്ങളും ഒരു വൈദ്യരും നെഹദിയിലേ ഫാമിലി സെക്ഷനിലേക്ക് നടന്നു . ചെല്ലുമ്പോൾ അവിടെ ഒരു സൈഡിൽ ഉള്ള രണ്ടു ടേബിളുകൾ സ്റ്റാഫുകൾ ഒന്നിച്ച് ഇടുന്നുണ്ട് . അതിൽ ” Booked for Deep – Shy ” എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട് . ഞങ്ങൾ ഇങ്ങേ സൈഡിലെ വലിയ ടേബിളിൽ ഇരുന്നു . ഇതിൽ 8 ആളുകൾക്ക് സുഖമായി ഇരുന്നു ഫുഡ് കഴിക്കാം . ഗ്ലാസിലൂടെ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.