ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

ഓരോ ഡോക്യുമെന്ററികൾ ഒക്കെ ചെയ്യും . മുത്തശ്ശനെ കുറിച്ചൊക്കെ ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട് ” ഭാഷാ പിതാവിനെ വായിച്ച കമ്യുണിസ്റ് ” എന്ന പേരിൽ .

ഷൈമു ചേച്ചി എന്റെ സീനിയർ ആയിരുന്നു സ്‌കൂളിൽ ,  പോരാത്തതിന് ഞങ്ങൾ ഡാൻസ് ക്ലാസിലും ഒരുമിച്ചായിരുന്നു . ഞാൻ ആ പരിപാടി ഒരു ഒമ്പതാം ക്ലാസ് വരെയെ കൊണ്ടുപോയുള്ളു . പത്തിലെത്തിയതോടെ  കുറെ പഠിക്കാൻ ഉള്ള കാരണം കൊണ്ട് അത് നിർത്തി . ബൈ ദി വെ , ഞാൻ ഒരു ഭയങ്കര പഠിപ്പി ആയിരുന്നു ആ കാലത്ത് . ഇപ്പോളും അതെ . പക്ഷെ ചേച്ചി ഇപ്പോളും ഇടയ്ക്കിടെ ഡാൻസ്  പ്രാക്ടീസ് ഒക്കെ ചെയ്യാറുണ്ട് . ചേച്ചി കോളേജ് ലെവെലിൽ  ആകുമ്പോൾ പോലും പെർഫോമ് ചെയ്തിട്ടുണ്ട് . BSc.കെമിസ്ട്രി കഴിഞ്ഞു B.Ed എടുത്ത ആളാണ് ചേച്ചി . മൂപ്പത്തിയുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നര കൊല്ലം ആവാറായി . അവരുടെ ഹസ് ദീപു എന്ന പൊന്നുവേട്ടൻ ഒരു എൻജിനീയർ ആണ് ഏതോ ഒരു ഗ്രാമ പഞ്ചായത്തിൽ എൻജിനീയർ ആണ് . പിന്നെ കാറിൽ നിന്നും വേറെ ഏതോ ഒരു ആളും ഇറങ്ങി .

അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു . സുധിയേട്ടൻ വൈദ്യരുടെ അടുത്ത് വന്നിട്ട്

” എന്താ ലാടവൈദ്യനും ലാടത്തിയും കൂടി ഇവർക്ക് ട്രീറ്റ് കൊടുക്കാൻ വന്നതാ? ” എന്ന് ചോദിച്ചു . അപ്പോളേക്കും ഷൈമുച്ചേച്ചി എന്റെ അടുത്ത് വന്നു എന്നെ ചേർത്ത് പിടിച്ചു

” അമ്മൂസെ എത്ര കാലയെടീ കണ്ടിട്ട് . എന്തൊക്കെ വിശേഷം , ഗിരിജാന്റിയും , ശ്രീ അങ്കിളും , അപ്പുവും ഒക്കെ ഒക്കെ എന്ത് പറയുന്നു . ”

” നല്ല  വിശേഷം ചേച്ചീ . നിങ്ങൾ എപ്പോ വന്നു . പൊന്നുവേട്ടൻ എവിടെ .? ” ഞാൻ ചോദിച്ചു .

” ഇപ്പൊ വരും . അവിടുന്ന് നേരെ ഇങ്ങോട്ടാണ് വരുന്നത് . ” ചേച്ചി പറഞ്ഞു .

എന്റെ കൂടെ ഉള്ള അവളുമാരെ ഒക്കെ കണ്ടു ചേച്ചി ചോദിച്ചു .

” ഇതൊക്കെ നിന്റെ ഫ്രണ്ട്സാ ? ”

ഞാൻ അവരെ ചേച്ചിക്ക് പരിചയപ്പെടുത്തി . അതിനിടെ എവിടുന്നോ വിനുകുട്ടേട്ടനും ഉണ്ണിയേട്ടനും അപ്പു ഏട്ടനും ഒക്കെ അവിടെ എത്തി . ഫോട്ടോഗ്രാഫർ മണിയേട്ടനും ഉണ്ട് . ഒക്കെ സുധിയേട്ടന്റെ കമ്പനികൾ ആണ് , പിന്നെ സുധിയേട്ടൻറേം ഷൈമു ചേച്ചിയുടെയും കസിൻസ് മണിക്കുട്ടനും കണ്ണനും ഒക്കെ വന്നിട്ടുണ്ട് . ഇവര് രണ്ടു പേരും സ്‌കൂളിൽ എന്റെ ജൂനിയർസ്  ആയിരുന്നു .

” അല്ല എന്താ ഇന്ന് വിശേഷം .?  എല്ലാരും ഉണ്ടല്ലോ . ?” ഞാൻ ചോദിച്ചു .

” ഞങ്ങൾ മാമൻമാരായി അമ്മുചേച്ച്യേ ” കണ്ണൻ ആണ് പറഞ്ഞത് . കൂട്ടത്തിലെ ചെറുത് ഇവനാണ് .

” കൺഗ്രാജുലേഷൻ ചേച്ചീ ” ഞങ്ങൾ ചേച്ചീനെ അഭിനന്ദിച്ചു .

ഇരട്ടകളും ജൻസിയും ജുബിതാത്തയും ഇതിനിടെ ബൈ പറഞ്ഞു പോയി . അപ്പുറത്ത് വൈദ്യരും സുധിയേട്ടനും ബാക്കി ടീമും സംസാരിക്കുന്നു . ഞാനും ചേച്ചിയും മണിക്കുട്ടനും കണ്ണനും നൂസിയും ഇങ്ങേ സൈഡിൽ പാർക്കിങ്ങിൽ ഉള്ള ഒരു ബെഞ്ചിൽ ഇരുന്ന് സംസാരിച്ചു .

സുധിയേട്ടൻ ഇന്ന് രാവിലെ മംഗലൂരിൽ നിന്നും വന്നേയുള്ളു . അവിടെ ഒരു ബാർ റിസോർട്ടിന്റെ  ഡിസൈൻ ഒക്കെ ചെയ്ത്  അതിന്റെ വർക്കും ഏകദേശം തീർത്തിട്ടാണ് പുള്ളി ലാൻഡ് ആയിട്ടുള്ളത് . ഈ ട്രീറ്റ് ശെരിക്കും അതിന്റെയും പിന്നെ മാമനാവാൻ പോകുന്നതിന്റെയും കൂടിയാണ് . മണിക്കുട്ടൻ ഇപ്പോൾ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.