ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

ഡിമാന്റില്ലാതെ വേഗം വന്നു . ഇന്നിട്ടാണ് ഓന്റെ  ഒരു ചോദ്യം  ” വിനുവേട്ടൻ റൈസ് ആകുന്ന ലക്ഷണമാണ് .

” മിണ്ടാണ്ടിരുന്നോണം രണ്ടും . വിനുട്ടനുള്ള പണി നാളെ വൈന്നേരം ചെന്നൈന്ന് കേറും . ന്ന്ട്ട് സെരിയാക്കി തെരാട്ടോ   ” സുധിയേട്ടൻ ഇടക്ക് കയറി കോമ്പാറമെയ്സ്  അല്ല കോംപ്രമൈസ്  ആക്കി . ” എന്നാ പിന്നെ തുടങ്ങുവല്ലേ ? ഓർഡർ പറഞ്ഞോ ” ( പണിന്ന് പറഞ്ഞത് മറ്റന്നാൾ ഏട്ടത്തിയമ്മ ലാൻഡീയും .  കുട്ടിയാനേം    )

അപ്പൊ മണിയേട്ടൻ ” മൗനപ്രാർത്ഥന ഒക്കെ ഉണ്ടോ … അതോ ? …. ഇല്ലെങ്കിൽ  സ്ട്രൈറ്റ് ആയിട്ട് പറഞ്ഞു തുടങ്ങിയ്ക്കോ  ”

ഉടനെ കണ്ണാപ്പി ” ഞാൻ തുടങ്ങാം ” എന്ന് പറഞ്ഞു ഒന്ന് മുരടനക്കി ” സഹൃദയരേ  , നമ്മളിന്ന് ഇവിടെ കൂടിയിരിക്കുന്നത് നല്ലോണം  മുണുങ്ങാനാണ് . അപ്പോൾ എല്ലാരും സഹകരിച്ച് മുണുങ്ങുക  . ഒന്നും ബാക്കിടരുത് . ഒരു മത്സര ഇനം അല്ല എന്നുകൂടി അറിയിച്ചുകൊണ്ട് ഞാൻ ഓർഡർ എടുക്കുവാൻ വെയിറ്ററെ ക്ഷണിക്കുന്നു …”

ചെക്കൻ പറഞ്ഞതും ഞങ്ങൾ എല്ലാരും ചിരിക്കുവാൻ തുടങ്ങി . ഇപ്പോളത്തെ പിള്ളേരല്ലേ . ട്രോളും തഗ്ഗ് ലൈഫും കൗണ്ടറും മാത്രം ആയിരിക്കും മെയിന്‍  ആയുധങ്ങള്‍ . .

അങ്ങനെ . വെയിറ്റര്‍ വന്നെത്തി ഓര്‍ഡര്‍ കൊടുത്തു . മൊത്തം പതിമൂന്നു പേരുണ്ട് .അവിടത്തെ സ്പെഷ്യല്‍ ( അവിടുത്തെ മാത്രമല്ല എല്ലാ കുഴിമന്തി ഷോപ്പുകളിലെയും ) ചിക്കന്‍ കുഴിമന്തിയും അതിന്റെ റൈസും ആണ് . അല്ലെങ്കില്‍ അല്ഫാമും മന്തി റൈസും പിന്നെ ഗ്രില്‍ ചെയ്തെടുക്കന്ന വേറെ എന്തൊക്കെയോ ഐറ്റംസും ഉണ്ട് . ഞങ്ങള്‍ രണ്ടു ഫുള്‍ ചിക്കന്‍ മന്തിയും മൂന്നു ഫുള്‍ അല്ഫാമും പറഞ്ഞു കൂടെ റൈസും . ( റൈസ് പിന്നെ അണ്‍ലിമിറ്റഡ്‌ ആണ് ) . കൂടെ സെവനപ്പും പറഞ്ഞു .

ഓര്‍ഡര്‍ പറഞ്ഞു വരുന്നവരെ കണ്ണാപ്പിടെ നിയന്ത്രണത്തിലായിരുന്നു എല്ലാരും . അവന്റെ തഗ്ഗ് ലൈഫും ട്രോളും ചിരിയും കളിയും  , ഇതിനിടക്ക് അവന്‍ പറഞ്ഞു

“ കൊറേ ദീസായിട്ട്‌ . നമ്മള്‍ കൂടിയതല്ലേ നമ്മക്ക് ROGG ഷൂട്ട്‌ ഇടുത്താലോ “

സംഗതി അവന്‍ പറഞ്ഞത് ഒരു ചെറിയ കാര്യമാണ് . ഞങ്ങള്‍ അവിടെ കൂടി ഇരിക്കുന്ന  എട്ടു പേരും Asus ROG സീരീസിലുള്ള ഫോണ്‍ അടിക്റ്റുകള്‍ ആണ് . ( മഹി അടക്കം മൂന്നെണ്ണം കൂടി ഉണ്ട് . രണ്ടെണ്ണം  ഇപ്പൊ നാട്ടിലില്ല . ഒന്ന് ഗൗരി ഏട്ടത്തിയമ്മ അതായത് Mrs.ഗൗരിതീർത്ഥ വിനയ് . പറഞ്ഞു വരുമ്പോൾ ഏകദന്തിടെ  വൈഫ് ആയിട്ട് വരും . പിന്നെ മന്തൻ മനുവേട്ടൻ എന്ന മനു ശങ്കർ , ഇപ്പൊ ഒരു ഡ്രോൺ ക്യാമറയും കൊണ്ട് നോർവേയിൽ ആണ് BBC യിൽ വീഡിയോ ഗ്രാഫറുടെ പണിയാണ് ) . അതുകൊണ്ട് ഞങ്ങള്‍ ഒത്തുകൂടുമ്പോള്‍ ഒക്കെ ഞങ്ങളുടെ ഫോണുകള്‍ ഒക്കെ ഒരിടത്ത് നിരത്തി വെച്ചു Republic Of Gaming Gangsters ഗ്രൂപ്പ് ഫോടോ എടുക്കും . മിക്കവാറും വേറെ ഏതെങ്കിലും  ബ്രാന്‍ഡിലുള്ള  ഫോണിൽ  ആയിരിക്കും ഫോടോ എടുക്കുന്നത്  . അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ഫോണുകള്‍ ടേബിളില്‍ നിരത്തി വച്ചു . യുവ യുട്യുബര്‍ അഭയ് ശങ്കര്‍ എന്ന കണ്ണാപ്പി ഫോണുകള്‍ ഒക്കെ അറേഞ്ചു ചെയ്തു വച്ചു . പൊന്നുട്ടന്റെ വണ്‍ പ്ലസ് വാങ്ങി അതില്‍ ആണ് ഫോട്ടോ എടുക്കുന്നത് . കണ്ണാപ്പി സുധിയെട്ടന്റെ പുതിയ തലമുറ ശിഷ്യഗണങ്ങളിൽ പ്രമുഖൻ ആണ് , എന്ന് വച്ചാൽ നാലാം തലമുറ . പോരാത്തതിനു പത്താംക്ലാസ് കഴിഞ്ഞു വെക്കേഷനില്‍ മണിയെട്ടന്റെ കൂടെ  ലൈറ്റ് അടിക്കാന്‍ ഒക്കെ പോയതും ആണ് . ചെക്കന് ലൈറ്റിങ്ങും ഫ്രെയിമിങ്ങും ഒക്കെ നല്ല പിടിപാടുള്ള കാര്യങ്ങള്‍ ആണ് . പിന്നെ മൊബൈലില്‍ സ്നാപ്പ് സീഡ് , ലൈറ്റ് റൂം , ഒക്കെ എടുത്തു കളിക്കും . അപ്പൊ ചെക്കന്‍ കൊറേ പൊളി ഫോട്ടോസ് എടുത്തു . ആ നേരം ശ്രീലുവും ഷൈമുവും

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.