ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

സെല്‍ഫി എടുത്തു തുടങ്ങി . പിന്നെ അതൊരു ഗ്രൂപ്പ് സെൽഫി ആയി .

ഓര്‍ഡര്‍ ചെയ്ത ഫുഡ്‌ വന്നു , കൂടെ സേവനപ്പും വന്നു  . അതോടെ മത്സരം സ്റ്റാര്‍ട്ട്‌ . ഷൈമുവും , പൊന്നുട്ടനും , മണിയെട്ടനും , മണിക്കുട്ടനും മാത്രമാണ് മര്യദക്കിരൂന്നു തിന്നുന്നത് . ബാക്കി എല്ലാം ഭക്ഷണത്തിനോട് യുദ്ധം ശെരിക്കും തന്നെയായിരുന്നു . ചിക്കന്റെ എല്ലുകള്‍ ഒക്കെ ടേബിളില്‍ പല ഭാഗങ്ങളില്‍ ആയി ലാന്‍ഡ്‌ ചെയ്തു . ഒരാവര്‍ത്തി കഴിഞ്ഞു വീണ്ടും റൈസ് വന്നു .. പിന്നെയും അല്ഫാം ഓര്‍ഡര്‍ ചെയ്തു . അതും തീര്‍ന്നു . ആദ്യം പറഞ്ഞ രണ്ടു ലിറ്റര്‍ തികയാതെ വീണ്ടും രണ്ടു ലിറ്റര്‍ സെവനപ്പും കൂടി പറഞ്ഞു വരുത്തി . ഒടുവില്‍ അതും കുടിച്ച് ഏമ്പക്കം വിട്ട് ആ യുദ്ധം അവസാനിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു . കൈയും വായും ഒക്കെ കഴുകി ടിഷ്യു പേപ്പറി തുടച്ച് ടൂത്ത് പിക്കും കൊണ്ട് പല്ലിന്റെ ഇടയില്‍ കുത്തി വീണ്ടും സീറ്റില്‍ വന്നിരുന്നു . ബില്‍ വന്നു പോന്നുട്ടന്‍ ചാടി പിടിച്ചു വാങ്ങാന്‍ ശ്രമം നടത്തി

“ സുധ്യെട്ടാ ഞാന്‍ “

“ നോ ….!  മല്ലയ കൊറേ കാശ് അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട് അതൊക്കെ ഒന്ന് ചെലവാക്കണം “  എന്നും പറഞ്ഞു മൊതലാളി കാര്‍ഡ് അള്ളി വീശി .

പിന്നെ അവിടുന്നിറങ്ങി ആദ്യം പോന്നുട്ടനെയും ഷൈമുവിനെയും പതുക്കെ , മയത്തിൽ എന്തൊക്കെയോ പറഞ്ഞു വീട്ടിലേക്ക് വിട്ടു .

” വെള്ളം കളി ഉണ്ട് , നാളെ ക്ലാസില്ലേ ? മക്കള്‍ വീട്ടില്‍ പൊക്കോ “

എന്ന് പറഞ്ഞു മണിക്കുട്ടനെയും കണ്ണാപ്പിയെയും പറഞ്ഞു വിട്ടു . മണിയെട്ടനോട് താടി ഉണ്ണിയെ വിളിച്ച് ചെറുതായി ഒന്ന്‍ കൂടാനുള്ള സെറ്റപ്പ് കൊണ്ട് കളരിക്കൽ തൊടിയിലേക്ക്‌ വരാന്‍ പറഞ്ഞു . കുട്ടെട്ടന്റെയും ഉണ്നിമോനുട്ടന്റെയും അഛാച്ചന്റെ പറംബ് ആണ് ഈ കളരി തൊടി അഥവാ കളരിക്കൽ തൊടി ഒരു തെങ്ങിന്‍ വളപ്പാണ് ( എഴുത്ത് കളരി ഉണ്ടായിരുന്നവരുടെ വളപ്പ് ,അല്ലെങ്കിൽ എഴുത്തശ്ശൻ മാരുടെ വളപ്പ്  . അല്ലാതെ  ശെരിക്കും ആയുധം വെച്ചുള്ള കളരി അല്ല . കുട്ടൻ താട്ടന്റെയും ഉണ്ണി താട്ടന്റെയും അച്ഛാച്ചന് പണ്ട് സ്‌കൂൾ ഒക്കെ ഉണ്ടായിരുന്ന ടീമാണ് . അവർ എഴുത്തച്ഛൻ എന്ന cast ആണ് , സുധിയേട്ടനും അതെ cast തന്നെ ആണ് ) . പഴയ ഒരു വീട് ഉണ്ട് അവിടെ . പണിസാധനങ്ങൾ ഒക്കെ വെക്കാനും , നാളികേരം കൂട്ടി വെക്കാനും ഒക്കെ വേണ്ടി . ഹാളും , കിച്ചനും ഒരു ബെഡ്‌റൂമും ഒക്കെ ഉണ്ട് ഇവിടെ  . കറണ്ട് കണക്ഷൻ എടുത്തിട്ടുണ്ട് . അതിന്റെ ചുറ്റും വരാന്തയിൽ ഒരു തിണ്ണ പോലെ അരമതിൽ ഉണ്ട് . അവിടെ ഇരിക്കാനും രസാണ് . കളരിക്കൽ വളപ്പില്  ഒരു ഏറുമാടം ഒക്കെ സെറ്റ് ആക്കിയിട്ടുണ്ട് . പിന്നെ ഒരു ചെറിയ കുളവും ഉണ്ട് സ്റ്റെപ് ഒക്കെ ഉള്ള  ചുറ്റും മരങ്ങൾ ഒക്കെ ആയി  വൻ സെറ്റപ്പ് ആണ് . പിന്നെ ഞങ്ങളോട് .

“ നിങ്ങള്‍ പോവല്ലേ ? “

അപ്പൊ ശ്രീലുബേബി ചിണുങ്ങിക്കൊണ്ട് “ ഇക്കൊരു ഫോസ്റ്റർസ്  … “

“ ഇന്നിപ്പോ മക്കള്‍ പൊക്കോ .. നാളെ മൂന്നാൾക്കും  പണിക്ക് പോണ്ടേ . വീടുകാണല്‍ കഴിയട്ടെ വൈന്നേരം നോക്കാം , അപ്പൊ ഉണ്ണിക്ക് ഫോസ്റ്റേഴ്സും പോത്തെർച്ചീം വാങ്ങിത്തരാം .… “ ആ മോഹന വാഗ്ദാനത്തിൽ ഉണ്ണിമോളെ വീഴ്ത്തി ഞങ്ങളെ വീട്ടിലേക്ക് പാക്ക് ആക്കി വിട്ടു . സുധിയെട്ടനും മണിയേട്ടനും രാജുവും വിനുകുട്ടെട്ടനും മോനുട്ടനും അപ്പുഞ്ഞയും വേറെ വഴിക്ക്  പിരിഞ്ഞു .

ശ്രീലുട്ടി അനുവിന്റെ കൂടെ RX ഇല്‍ കേറി ഇരുന്നു എന്നിട്ട് പറയുന്നു “ കൊറേ കാലായി ഞാന്‍ ഇന്റെ കേട്യോന്റെ ഒപ്പം ഈ RXല്‍ പോയിട്ട ന്ന്  “

അപ്പൊ ഞാനും പറഞ്ഞു “ ഞ്ചോയ് … ബോത്ത്‌ ഓഫ് യു “

അങ്ങനെ അവർ ആദ്യം ഇറങ്ങി . പിറകെ ഞാനും .

. . . . . .

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.