ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

ആണ് . എനിക്കുള്ള ഒരേ അനിയത്തിക്കുട്ടി അല്ലെ ) പങ്കു ചോദിച്ചു എന്നിട്ട് എന്താ റാഷിമ്മടെ കുടുംബക്കാര് ഒന്നും അവരെ കാണാൻ വരാത്തത് .

” അത് എന്താച്ചാൽ റാഷിദയെ മൊഴി ചൊല്ലിയപ്പോ അവളുടെ വീട്ടുകാർ വന്നു അവിടേക്ക് കൊണ്ടുപോകാൻ നോക്കി . അവിടെ അവളെ വേറെ ഒരു കല്യാണം കഴിപ്പിക്കാൻ ആയിരുന്നു ഉദ്ദേശം . പക്ഷെ കുട്ടി ഹസ്സൻ ഹാജി മകനെ വീട്ടിൽനിന്നും ഇറക്കി വിട്ടു . എന്നിട്ട് മകന് കൊടുക്കേണ്ട സ്വത്തും ഒക്കെ മകന്റെ കുട്ടികളുടെ പേരിൽ എഴുതി വെച്ചു . ” അമ്മമ്മ പറഞ്ഞു.

അമ്മ ചോദിച്ചു . ” എന്തൊക്കെയാ എൻഗേജ്‌മെന്റിന്റെ വിശേഷങ്ങൾ . നിങ്ങൾ ഫോട്ടോ ഒക്കെ കണ്ടോ .? ”

” ഇന്ന് പെണ്ണുകാണാൻ വന്നിട്ട് അവരെ അവരെ വള ഒക്കെ ഇട്ടിട്ട് പോയി . പിന്നെ ഞായറാഴ്ച നിക്കാഹ് വച്ചിട്ടുണ്ട് . ബാബു കാക്കുന് ലീവ് തീരുന്നതിനു മുൻപ് വേണം എന്നുണ്ടത്രേ  . നിക്കാഹ് പള്ളിയിൽ വെച്ച് ആണത്രേ , പിന്നെ വീട്ടിൽ ചെറിയ ഫംഗ്ഷനും . ഞങ്ങളൊടൊക്കെ നേരത്തെ അങ്ങോട്ട്  വരാൻ പറഞ്ഞിട്ടുണ്ട് . ഇന്ന് ഞങ്ങൾക്ക് ട്രീറ്റ് ഉണ്ടായിരുന്നു നെഹ്ദി കുഴിമന്തിയിൽ .” ഞാൻ പറഞ്ഞു

” ആ പിന്നെ ഞാൻ ഷൈമു ചേച്ചിനേം സുധ്യേയേട്ടനേം കണ്ടു . ചേച്ചിക്ക് വിശേഷംണ്ടത്രേ . സുധ്യേയേട്ടൻ ഇതറിഞ്ഞപ്പോ വന്നതത്രെ മങ്കലാപുരത്തിൽ നിന്ന് . പിന്നെ കുട്ടേട്ടനും , ഉണ്ണിയേട്ടനും അപ്പൂട്ടനും , ഫോട്ടോഗ്രാഫർ മണിയേട്ടനും ഒക്കെണ്ടായിരുന്നു പിന്നെ മണിക്കുട്ടനും , കണ്ണനും . പൊന്നുവെട്ടൻ വരും ന്ന് . സുധ്യേയേട്ടൻ ഒരു വല്യേ പ്രോജക്ട് മുഴുമിച്ചു വന്നതാണ്ന്ന് . ഇനി കൊറച്ചു ദീസം ഇവടെണ്ടാവുംന്ന് പറഞ്ഞു ചേച്ചി . ഇപ്രവശ്യമെങ്കിലും വല്ലവിധത്തിലും പെണ്ണുകെട്ടിക്കണം ത്രേ  .”

” ആഹാ …… അത് ശരി …. ഷൈമുൻറെ ഒപ്പം B.Ed കഴിഞ്ഞ ഒരു കുട്ടി അവിടെ ഡെയ്‌ലി വേജസിന് വന്നിരുന്നു . ശൈലോപ്പക്കൊന്നു വിളിക്കണം . ശിവേട്ടൻ നാട്ടിൽ വന്നതിനു ശേഷം  അന്ന് ഒരു ദിവസം അമ്പലത്തിൽ വച്ച് വെച്ച് കണ്ടിരുന്നു . പിന്നീട് കണ്ടിട്ടില്ല . കുറേ ആയില്ലേ . പറയുന്നപോലെ സുധിക്ക് പ്രായം നന്നായി കൂടിയില്ലേ . ഇപ്പോ അവന് 35 കഴിഞ്ഞു , പോരാത്തതിന് ആ കുട്ടിക്ക്   ശുദ്ധജാതകവും ആണ് . അവൻറെ താഴെയുള്ള ഉള്ള കുട്ടികൾടെ വരെ കല്യാണം കഴിഞ്ഞു കുട്ടികളായി . ” അമ്മ പറഞ്ഞു .

” അവനും ആ കൃഷ്ണകുമാറും കൂടി അവിടെ വന്നിട്ടുണ്ടായിരുന്നു .  മാഷിനെ കാണാൻ . മാഷിനെ പറ്റിയുള്ള ഒരു ഡോക്യുമെൻററി അവർ ഉണ്ടാക്കിയിട്ടുണ്ടല്ലോ , അതിൻറെ ഒരു കോപ്പി തരാൻ വേണ്ടി  വന്നതാ . ഈ കൃഷ്ണകുമാറും കല്യാണം കഴിച്ചിട്ടില്ലട്ടോ , അയാൾക്ക് സുധിയേക്കാൾ പ്രായമുണ്ട്  . നാല്പത് ആയി എന്ന് തോന്നുന്നു . അവര് കളരി കുറുപ്പന്മാരാണ് അവരിൽ ഒക്കെ ഇപ്പോൾ വിദ്യാഭ്യാസം നോക്കി മാത്രമേ പെണ്ണ് കൊടുക്കൂ . ഇയാൾ പ്രീഡിഗ്രി വരെ പോയിട്ടുണ്ട് . പിന്നെ അച്ഛന് വയ്യാതായപ്പോൾ  മരപ്പണിക്കിറങ്ങിയതാത്രേ . പെണ്കുട്ടികൾക്ക് ഇപ്പൊ അങ്ങനത്തെ പണിയാണെന്നു പറഞ്ഞാൽ തന്നെ പുച്ഛമാണ് . ” അമ്മമ്മ പറഞ്ഞു .

പിന്നെ സംസാരം മുഴുവൻ  ശനിയാഴ്ചത്തെ വീട് കാഴ്ച, അതുപോലെതന്നെ അടുത്തുവരുന്ന വിഷ്ണു ക്ഷേത്രത്തിലെ  ഭാഗവത സപ്താഹം പിന്നെ അതുമായി  അനുബന്ധിച്ച് വരുന്ന രുക്മിണി സ്വയംവരം ഇതൊക്കെ ആയിരുന്നു . ഇതിനിടയ്ക്ക് അച്ഛനും ഭാസുമാമയും വന്നു . കയ്യിൽ   ഭക്ഷണം പാഴ്സലായി കൊണ്ടു വന്നിട്ടുണ്ട് . ഇന്ന് രണ്ട് അടുക്കളയും ലീവ് ആണ് ആണ് സാധാരണ മാഷും അമ്മമ്മയും വന്നുകഴിഞ്ഞാൽ അമ്മയും ശ്യാമളാന്റിയും കിച്ചണിന് ലീവ് കൊടുക്കും . എല്ലാവരും കൂടിയിരുന്നു സംസാരിക്കാനുള്ള ഉള്ള ഒരു അവസരം അല്ലേ . അതുകൊണ്ട് മാസം ചെക്കപിനു വേണ്ടി രണ്ടു പേരും വരുമ്പോൾ പിന്നെ ഞങ്ങൾ അന്ന് രാത്രി ഇവിടെ തന്നെ പിടിച്ചു നിർത്തും .

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.