ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

പിന്നെ ശ്രീലുട്ടി പറഞ്ഞു . ” അടുത്ത ആഴ്ച്ച സുധ്യേട്ടനെ കൂട്ടി കൊണ്ടു പോയി പെണ്ണുകാണിക്കാനുള്ള പ്ലാൻ ഇട്ടിട്ടുണ്ട് ശിവൻ മാമ , അവരുടെ ബാലൻ മാമയും കൂടിയുള്ള പ്ലാൻ ആണ് . എടപ്പാൾ ഭാഗത്തെവിടെയോ ആണ് . പുള്ളിയുടെ അളിയന്റെയോ , മരുമകന്റെയോ ഏതോ ബന്ധുവാണ് . മലയാളം യൂണിവേഴ്സിറ്റിയിൽ പ്രോഫസർ ആണ് . ജാതകം ഒക്കെ ശെരിയായി , വീട്ടുകാർക്കും ഒകെ ആണ് . പെണ്ണിനും ഫോട്ടോ ഒക്കെ കണ്ട് ഓക്കേ ആണത്രേ . ഇനി ഏട്ടൻ പോയി കണ്ട് ഇഷ്ടപ്പെട്ടാൽ  മാത്രം മതി ”

‘ അപ്പൊ വെറുതെ അല്ല ഏട്ടൻ പിടിയാനേം കുട്ടിയാനേം വരുന്നുണ്ട് ന്ന് പറഞ്ഞത് . ഇതിപ്പോ ഇന്ന് ഏട്ടൻ വരുന്നുണ്ട് എന്ന് കേട്ടപ്പോ ഉണ്ടാക്കിയ പ്ലാൻ ആകും . ഇത്ര പെട്ടെന്ന്‍ ഇട്ട പ്ലാന്‍ ആവും ലെ . അതാണ് കോറം തികയാഞ്ഞത് . നാളെ ഗൗരി ഏട്ടതിയും വൈഗയും എത്തുമ്പോ പിന്നെ കോറം തികയും . പെണ്ണുകാണാൻ പോവുമ്പോ പിന്നെ ഡ്രൈവറായി കൊമ്പനും ഉപദേഷ്ടാവ് ആയി പിടിയനയും ഇണ്ടാവണല്ലോ . ” അനി പറഞ്ഞു .

” അതു പൊളിച്ചു … അപ്പൊ ഇത്തവണ ഏട്ടനെ ശെരിക്കും പൂട്ടുമോ .. ” ഞാൻ ചോദിച്ചു .

” ഏട്ടന് ആ കുട്ടിനെ കണ്ടു ബോധിക്കണം . എന്നാലേ ആ ചോദ്യത്തിന് പ്രസക്തി ഉള്ളൂ .. ” ശ്രീലുട്ടി വലിയ തത്വ ചിന്തകരെ പോലെ പറഞ്ഞു .

” അല്ല സെന്റർ ഇപ്പൊ ആരാ നോക്കി നടത്തുന്നത് ? കുട്യോൾ ഒക്കെ ഉണ്ടോ ? ” ഞാൻ ചോദിച്ചു .

” ഇപ്പൊ ഹാസിഫ് കാക്കു ഉണ്ട് . പിന്നെ ഒരു ലേഡി സ്റ്റാഫും . ചിപ്പ്ലെവലിന് പിള്ളേർ ഉണ്ട് . ബാക്കി കോഴ്‌സക്കെ ഉണ്ടോ ആവോ . വർമ്മ സാർ 2 ആഴ്ച കൂടുമ്പോ വന്നു പോവും . ഇടക്ക് 4 മണിക്ക് ശേഷം ഏതെങ്കിലും അഡ്മിഷൻ ഒക്കെ വരുമ്പോൾ മഹി ഇല്ലാത്തപ്പോ  ഇക്കുവോ ഗിരിയോ ഒക്കെ പാഞ്ഞു കേറി പോണത് കാണാം . അട്മിഷനും ഫീ കളക്ഷനും ഒന്നും ഹാസിഫ് കാക്കു ഒറ്റക്ക് ചെയ്യുല പക്ഷെ ഹാര്‍ഡ് വേരിന്റെ ക്ലാസ് … അതില്‍ ഹാസിഫ് കാക്കു പുലിയാണ് . നേരത്തെ ഒരു പെണ്ണ് ഉണ്ടാരുന്നത് എന്തോ ഉടായിപ്പ് കാണിച്ചപ്പോള്‍ പറഞ്ഞു വിട്ടു  . അന്ന് മഹിക്ക് ആയിരുന്നു അവിടെ ചാർജ്ജ്‌ . അതിനെ കൊല്ലാതെ വിട്ടത് ഭാഗ്യം . വർമ്മസാറോ സുധ്യേട്ടനോ ആണെങ്കിൽ ആ പെണ്ണ് ചീത്ത കേട്ട് ചത്തിട്ടിണ്ടാവും . അങ്ങനത്തെ പണിയാണ് അത് ഒപ്പിച്ചത് . ” ശ്രീലുട്ടി പറഞ്ഞു .

അവളുടെ ഓഫീസ് നിൽക്കുന്ന ബില്ഡിങ്ങിൽ തന്നെയാണ് കംപ്യുട്ടർ സെന്ററും . സെന്റർ വർമ്മ സാറിന്റെ ആണെങ്കിലും നടത്തിപ്പ് ഒക്കെ സുധ്യേട്ടനും ടീമും ആണ് ..

അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ആണ് ബെല്ലടിക്കുന്നത് ആരാണവോ ഇപ്പൊ ഈ നേരത്ത് . അനു പോയി വാതിൽ തുറന്നു . വിബിയാണ് കൂടെ ഒരു ഫ്രീക്കനും  ഉണ്ട് . ഇന്നലെ പറഞ്ഞ ഫ്രണ്ട് ആയിരിക്കാം . കോട്ടേഴ്‌സിലേക്ക് വരാൻ പോകുന്ന വടകര കാരൻ .  അവരെ അകത്തേക്ക് വിളിച്ചു   . വിബി പറഞ്ഞു തുടങ്ങി .

“ ഏട്ടാ ഇത് എൻറെ സുഹൃത്ത് നജ്മുദ്ദീൻ . ഇവൻ ആപ്കോ ഹോണ്ട ഷോറൂമിൽ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.