“ ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം
മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും
കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും
നിന്റെ ഈ വാർമുടി ചുരുളിലെത്താൻ
പൂജയ്ക്കെടക്കാത്ത പൂവായ ഞാനും
മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ
മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല
താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ
വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള
പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ
ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ
നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ
താനെ മറന്നൊന്നു നിന്നിടുന്നു
ഒന്നും പറയാതെ അറിയാതെ പോയിടുന്നു
ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
വ്യർത്ഥമായി പോകും എൻ ജീവിതം..
നീ നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ…
നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക്
ഇനിയുള്ള കാലം കാത്തിരിക്കാൻ ”
ഒരു കണക്കിന് പാടി മുഴുമിച്ചു , ഹോ കുഴപ്പം ഒന്നും ഉണ്ടായില്ല . നല്ല കൈയ്യടി കിട്ടി ട്ടോ . മിസ്സുമാരും സര്മാരും ഒക്കെ കൈയ്യടിക്കുന്നുണ്ട് അനിസാറും നന്നായി കൈയ്യടിക്കുന്നു . അങ്ങേരുടെ കണ്ണുകൾ ഞാന്‍ സ്റെജില്‍ കയറിയപ്പോള്‍ മുതലേ എന്റെ മേലെ തന്നെ ആണ് . ഞാന്‍ താങ്ക്സ് പറഞ്ഞുകൊണ്ട് സ്റെജില്‍നിന്നു ഇറങ്ങി . അതിനുള്ളില്‍ അശ്വിനി ചേച്ചി അടുത്ത പ്രോഗ്രാമിന്റെ അനൌന്‍സ്മെന്റ് തുടങ്ങിയിരുന്നു .
ഞാന്‍ എന്റെ ചങ്കുകളുടെ അടുത്തേക്ക് ചെന്നു . അഭിനന്ദനങ്ങളുടെ പ്രവാഹമാണ് . ഞങ്ങള്‍ പോയി പുറകു ഭാഗത്തായി ഇരുന്നു . പിന്നെയും പരിപാടികള്‍ നടക്കുന്നുണ്ട് . അതിനിടയില്‍ കയറി നൂസി പറഞ്ഞു .
“ ഡീ ഇമ്മുത്താത്ത ഞമ്മളെ ഒക്കെ പറ്റിച്ച്ക്കാഡീ . ഇന്ന് ഓൾടെ പെണ്ണ് കാണൽ മാത്രല്ല , ഓൾടെ വളഡീക്കലും കൈഞ്ഞുക്കുന്നു ത്രേ . ഇന്നിപ്പോ നിക്കാഹും നടത്തി ഓളെ കൂട്ടിക്കൊണ്ടായാൽ മതി ലോ .”
” ന്നാലും നമ്മളോടൊന്നും ഒരു വാക്ക് പറഞ്ഞില്ല ല്ലോ ഇന്നലെ ” ജൂബിതാത്തടെ ആത്മഗതം .
” അത് ചെലപ്പോ ഇത്താന്റെ ഫാദർ അറിഞ്ഞു പ്രശ്നം ഉണ്ടാക്കേണ്ട എന്നു വിജരിച്ചിട്ടവും . ചെലപ്പോ ഇത്ത പോലും അറിഞ്ഞിട്ടിണ്ടാവില്ല ” ജാൻസി
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..