ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

അമ്മായിമ്മയും , ഫര്‍ഹാന്‍ വൈദ്യരുടെ മാതാവും , സര്‍വോപരി പത്തുമ്മി എന്ന റിംസിത്താന്റെ ഉമ്മമ്മടെ അനിയത്തിയുമാണ് തത്തമ്മു ) റിംസിത്താന്റെ കൂടെ ഇരിക്കുന്നതും വൈദ്യരും തത്തമ്മുവും റിംസിത്താന്റെ കൂടെ ഇരിക്കുന്നത് .

ബെല്ലടിച്ച്ചു . അടുത്ത രണ്ടു ബോറന്‍ ക്ലാസുകള്‍ . ഉച്ചക്കുമുന്പേ ….. ഉച്ചഭക്ഷണത്തിനു മുൻപേ താരാട്ടു പാടി ഉറക്കും എന്ന വാശിയോടെ ഉള്ള രണ്ടു ബോറൻ ക്ളാസുകൾ . ശേഷം ബെല്ലടിച്ചു , ലഞ്ച് ബ്രെക്ക് . പരസ്പരം കയ്യിട്ടുവരിയും ആക്രാന്തം കാട്ടിയും ഞങ്ങള്‍ അഞ്ചുപേരും ഭക്ഷണത്തോട് പടവെട്ടി . ഇനി സെന്‍സസ് ആണ് . അതായത് കണക്കെടുപ്പ് . വരാന്തയിലൂടെ നടന്ന് ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കി കാണുക എന്നാണ് ഈ കണക്കെടുപ്പിലൂടെ ഉദ്ദേശിക്കുന്നത് . ഞങ്ങള്‍ അഞ്ചു പേരും ഉണ്ട് . പോകുന്ന വഴിക്ക് സുജി മിസ്സിനെയും രൂപ മിസ്സിനെയും കണ്ടു . റിംസി ത്താന്റെ കല്യാണക്കാര്യം പറഞ്ഞു . രണ്ടു പേര്‍ക്കും സന്തോഷം . ഞങ്ങള്‍ പിന്നെയും കൊറേ സമയം വരാന്തയിലൂടെ കറങ്ങി നടന്നു . ഇതിനിടയില്‍ ഫര്‍ഹാന്‍ വൈദ്യരുടെ ഫോണില്‍നിന്നും നൂസിക്ക് കുറെ മെസ്സേജ് വന്നു . ഫുഡ്‌ സെര്‍വ് ചെയ്യാന്‍ കൂടിക്കൊടുത്തതിനാലാണ് മെസ്സേജ് അയക്കാന്‍ പറ്റാഞ്ഞത് . ചെറുക്കന്റെ കൂട്ടര്‍ വരുന്നതും സ്നാക്സ് കഴിക്കുന്നതും മുതല്‍ ചെറുക്കന്റെ പെങ്ങള്‍ ബാനുത്ത ( Dr. ബേനസീറ ) റിംസിത്താക്ക് വള ഇട്ടു കൊടുക്കുന്നു . ചെറുക്കന്റെ ജ്യേഷ്ടന്‍ ബിനാസലി കാക്കുവിന്റെ വൈഫ് ഡ്രെസ്സും മറ്റും കൊടുക്കുന്നു . പിന്നെ വന്നത് ഇത്തയെയും ബാസില്‍ക്കയെയും ഒന്നിച്ചു നിര്‍ത്തിയിട്ടുള്ള ഫോട്ടോ ആണ് . രണ്ടും നല്ല മാച്ചിങ്ങ് ആണ് . മൊഞ്ചനും മൊഞ്ചത്തിയും . ആദ്യമായിട്ടാണ് ഇതുപോലെ ബെഡ്രൂമില്‍ വച്ച് ഒരു പെണ്ണുകാണല്‍ . പിന്നെ ഉള്ളത് അവരുടെ ഒക്കെ ഫാമിലി ഫോടോ ആണ് . അത് ഹാളില്‍ നിന്നും എടുത്താതാണ് . ഇത്താനെ എല്ലാരും കൂടി താങ്ങിപിടിച്ച് ഹാളിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവും . അതും കണ്ടു നിൽക്കുമ്പൊൾ ബെല്ലടിച്ചു . ഇനി പ്രോഗ്രാം ഹാളിലേക്ക് .

പ്രോഗ്രാം ഉത്ഘാടനം ചെയ്യാന്‍ ഇവിടുത്തെ ഒരു വനിതാ SI ആണ് വന്നിരിക്കുന്നത് . രമണി മാഡം . അധ്യക്ഷം വഹിക്കുന്നത് മലയാളം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയ ഭാമ മിസ്സ്‌ ആണ് . കോളേജ് ചെയര്‍വുമന്‍ അശ്വിനി ചേച്ചി സ്വാഗതം പറഞ്ഞു . പിന്നെ ഭാമ മിസ്സിന്‍റെ ഒരു അധ്യക്ഷ പ്രസംഗം . പിന്നെ പ്രിൻസി ഹേമ മിസ്സിന്റെ ഒരു സ്പീച്ച് . അതിനു ശേഷം രമണി മാഡം പ്രോഗ്രാം ഉത്ഘാടനം ചെയ്തു . അവരുടെ വക ഒരു പ്രസംഗം . ഇന്നത്തെ പെണ്‍കുട്ടികളെ പറ്റിയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റിയുമൊക്കെഅവര്‍ സംസാരിച്ചു . സമൂഹത്തിലും സമൂഹ മാധ്യമത്തിലും ഒക്കെ ഒളിഞ്ഞിരിക്കുന്ന ചാതിക്കുഴികളെ കുറിച്ചും  ഒക്കെ അവര്‍ വാചാലയായി . പിന്നെ പ്രോഗ്രാം തുടങ്ങി . ആദ്യം ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് പ്രോഗ്രാം ആയിരുന്നു . അപ്പോഴേക്കും രമണി മാഡം പോവാനിറങ്ങി . പിന്നീട് MSC മാത്സിലെ ശ്രീക്കുട്ടി ചേച്ചിയുടെ ഭാരത നാട്യം . അവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കാലിക്കറ്റ്യുണിവേഴ്സിറ്റി CZone കലോത്സവത്തില്‍ കലാതിലകം ഒക്കെ ആയതാണ് . അതിനു ശേഷം എന്റെ ഊഴമാണ് ഞാന്‍ അപ്പോഴേക്കും സ്റ്റേജിന്റെ അവിടെ ചെന്ന് നിന്നിരുന്നു . മലയാളം കവിത പാരായണം ഭാഗ്യശ്രീ ശ്രീകുമാര്‍ ഫൈനല്‍ BA ഇംഗ്ലീഷ് എന്ന് അശ്വിനി ചേച്ചി വിളിച്ചു പറഞ്ഞു . ഞാന്‍ പതുക്കെ സ്റെജിലെക്ക് കയറി ചെന്നു .

മുന്നിലേക്ക്‌ നോക്കിയ എന്റെ ശ്വാസം പോയി . ഫ്രണ്ട് റോയില്‍ തന്നെ സാര്‍ മാറും മിസ്സ്‌ മാരും . പിന്നെ ഒന്നും നോക്കീല്ല . ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് കണ്ണടച്ച് അങ്ങോട്ട്‌ തുടങ്ങി  .

“ നമസ്തേ , ഞാന്‍ ഇവിടെ ആലപിക്കാന്‍ പോകുന്നത് യുവ കവി ശ്രീ വിനോദ് പൂവക്കോട് രചിച്ച കാട്ടുപൂവ് എന്നാ കവിതയാണ് “

വല്യ തട്ടിമുട്ട് ഇല്ലാതെ അതു പറഞ്ഞു കഴിഞ്ഞതും ആശ്വാസമായി . ഒരു തുടക്കം നന്നായി കിട്ടിയതിനാല്‍ ഞാന്‍ അങ്ങോട്ട്‌ ചൊല്ലി തുടങ്ങി .

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.