ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

ചനനക്കുറി ഒക്കെ ഉണ്ട് . അമ്പലത്തിൽ പോയി കാണും .

അപ്പോഴേക്കും പരട്ടക്കുട്ടികൾ വന്നിറങ്ങി ഒപ്പം ജാൻസി റാണിയും . ക്‌ളാസ് തുടങ്ങാനുള്ള ബെൽ അടിച്ചതും ഞങ്ങൾ കയറി ഇരുന്നു . ഫസ്റ്റ് ഹവർ സുജി  മിസ്സ് വന്നു . വന്നപാടെ പുള്ളിക്കാരത്തി പറഞ്ഞു .

“ഒരു സന്തോഷ വാർത്ത ഉണ്ട് മക്കളെ … ഉച്ചക്ക് ശേഷം ആർട്‌സ് യൂണിയൻ പ്രോഗ്രാം വെച്ചിട്ടുണ്ട് . അപ്പൊ ഉച്ചക്ക് ശേഷം ക്ലസ്സില്ല .. എല്ലാരും ഹാളിലേക്ക് പൊന്നോള .”

അതിനു ശേഷം ക്‌ളാസ് തുടങ്ങി . ബെല്ലടിച്ചു പോകാൻ നേരം സുജി മിസ്സ്‌ എന്നോട് പറഞ്ഞു .

” ഭാഗ്യയോട് മലയാളം കവിത ചൊല്ലാൻ പറഞ്ഞിട്ടുണ്ട് ട്ടോ . ”

B.A ഇംഗ്ലീഷ് പഠിക്കുന്ന എനിക്ക് മലയാളം കവിത ചൊല്ലാനോക്കെ അറിയുമൊ എന്നല്ലേ ? അറിയും … നന്നായിത്തന്നെ അറിയും . മലയാളം പണ്ഡിറ്റ് ഏലംകുളം വാസുദേവന്‍‌ മാസ്റ്ററുടെ പേരക്കുട്ടി പിന്നെ മലയാളം കവിത ചൊല്ലാതിരിക്കുമോ , CBSE കലോത്സവത്തിനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി C-Zone കലോത്സവത്തിനും ഒക്കെ കവിതാ പരായണത്തിന് ഗപ്പ് വാങ്ങി കൂട്ടിയിട്ടുണ്ട് കൊറേ . ലുസിഫർ സിനിമേൽ ടോവിനോ തോമസിന്റെ ഡയലോഗ് പോലെ പറഞ്ഞാൽ ” എനിക്ക് മലയാളം കവിത ചൊല്ലാനും അറിയാം .. വേണ്ടി വന്നാൽ ഒന്നോ രണ്ടോ എണ്ണം എഴുതി ഉണ്ടാക്കി ചൊല്ലാനും അറിയാം “.

അടുത്ത ഹവർ CLASSICS OF WORLD LITERATURE ആണ് . അനികേത് സാറിന്റെ ക്ലാസ് .

സാർ ക്ളാസിലേക്ക് വന്നു . പിടക്കോഴികളുടെ മുഴുവൻ ശ്രദ്ധയും സാറിൽ തന്നെയാണ്  . ഇതിനിടെ ആരോ ചോദിച്ചു .

” സാറെന്താ ഇന്ന് മുണ്ടൊക്കെ ഉടുത്ത് . സാറിന്റെ ബർത്ത് ഡേ ആണോ ? ”

” അല്ല കുട്ടികളെ , ഇന്ന് കാലത്ത് ക്ഷേത്രത്തിൽ പോയി . അതാണീ വേഷത്തില് .  അപ്പൊ നമുക്ക് ക്‌ളാസ് തുടങ്ങാം . ”

എന്നും പറഞ്ഞു പുള്ളി ക്‌ളാസ് തുടങ്ങി . ഹോ എന്താ ഒരു ഇംഗ്ലീഷ് . എന്തൊരു സ്റ്റൈലൻ ക്‌ളാസ് ആണെന്നറിയോ .. കിടു പ്രൊനൗൺസിയേഷൻ . നോർത്തിന്ത്യയിലൊക്കെ പോയി പഠിച്ചതല്ലേ , അതിന്റെ ഒരു ഇത് ആയിരിക്കും .. ബാക്കി കുക്കുട സ്‌ത്രീരത്നങ്ങളുടെ ( കോഴി പെണ്ണുങ്ങൾ / പിടക്കോഴികൾ അയ്‌നാണ് ) കൂട്ടത്തിൽ കൂടി ഞാനും സാറിനെ നോക്കി ചോര ഊറ്റി . ഞാനും ബാക്കി ഡ്രാക്കുളികളും ഇങ്ങനെ നോക്കി ചോര ഊറ്റി പാവം സാർ ക്ഷീണിച്ചു പോവണ്ടിരുന്നാൽ മതി .

ഈ നല്ല ഒരു ഫീലില്‍ പോയിക്കൊണ്ടിരുന്ന വായില്‍ നോട്ടം പെട്ടെന്ന് അവസാനിക്കുന്നത് എന്തൊരു ദ്രാവിടാണ് . അതെ .. ബെല്ലടിച്ചു … സാര്‍ സീ യു ഇന്‍ നെക്സ്റ്റ് സെഷന്‍ എന്നും പറഞ്ഞു പോയി .. ഇനി ഇന്റര്‍വെല്‍ … ഇട വേള … ഇടഞ്ഞ വേള..

ഈ ഇടഞ്ഞ വേളയില്‍  നൂസി ഫോണെഎടുത്തു വാട്സപ്പ് തുറന്നു . ചറപറ ചറപറ മെസ്സേജുകള്‍ . റിംസിത്താന്റെ ഇരിക്കുന്നത് , കിടക്കുന്നത് , ചിരിക്കുന്നത് , ഫുഡ്‌ അടിക്കുന്നത് ഒക്കെ , കാലുകൊണ്ട് വയ്യാത്തതുകൊണ്ട് എണീപ്പിച്ച്  നിര്‍ത്തി ഫോടോ ഒന്നും എടുത്തിട്ടില്ല . പിന്നെ കൊറേ ഗ്രൂപ്പ് ഫോട്ടോസ് ആണ് . ഇപ്പപ്പന്റെം പത്തുംമ്മിന്റെ ഒപ്പം ഉള്ളത് . റഷിമ്മന്റേം , സുമിമ്മച്ചിന്റെം , രുക്കുമ്മച്ചിന്റെ ഒപ്പം ഉള്ളത് . അമ്മായിമാരുടെ ഒപ്പം ഉള്ളത്  , പിന്നെ മൂത്താപ്പന്റെം ഇച്ചാപ്പന്റെം അമ്മയിമാരടെ പുത്യാപ്ലരുടെം ഒപ്പം  നിക്കണത് പിന്നെ ഇക്കൂം ഷാനൂം കൂടി അപ്പോറോം ഇപ്പോറോം ഓള്‍ടെ തോളില്‍ കയ്യിട്റ്റ് നിക്കണത് നിക്കണത് . പിന്നെ പാത്തുമ്മുവും തത്തമ്മുവും ( നൂസിയുടെ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.