ചെയ്യുന്നത് ജയശങ്കര്‍ ആണ് , അയാളുടെ കയ്യില്‍ നിന്നും പ്രസാദവും വാങ്ങി ദക്ഷിണയും കൊടുത്തു . തിങ്കളാഴ്ച ഗണപതി ഹോമത്തിന്റെ കാര്യം സൂചിപ്പിച്ചു ഞങ്ങള്‍ ഇറങ്ങി . ദിവസ പൂജയുടെ പ്രസാദം കുറച്ചുകൂടി വൈകും . ഷൈമുവും ശൈലോപ്പയും അതിനു വേണ്ടി കാത്തുനിന്നു . ജയശങ്കര്‍ ഷൈമുവിന്റെ കൂടെ B.Ed പഠിച്ചതാണ് . ഇപ്പോള്‍ ട്യൂഷനും മറ്റും ആയി നടക്കുന്നു , പിന്നെ ഈ പൂജയും കൂടി ഉണ്ട് വരുമാന മാർഗം ആയി . ഇയാളോട് അടുത്ത മാസം മുതല്‍ ശ്രീലുവിന്റെ ഓഫീസില്‍ ക്ലെര്‍ക്ക് ആയി ജോയിന്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് .
അങ്ങനെ തിരിച്ചു കൊട്റെര്സില്‍ വന്നു . ബ്രേക്ഫാസ്റ്റ് കഴിച്ചു , മൂന്നു പേരും ജോലിക്ക് പോകാന്‍ റെഡിയായി ഇറങ്ങി . അനിമാത്രം ഡ്രസ്സ് മാറ്റി യുണിഫോം ധരിച്ചു , ഞാനും ശ്രീലുവും പിന്നെ അമ്പലത്തില്‍ പോകുമ്പോള്‍ ഇട്ടതു തന്നെ മതി എന്ന് വച്ചു . ഞാന്‍ വണ്ടി എടുത്ത് ഇറങ്ങി . ഇന്നാരെ കണി കാണുമോ എന്തോ . വഴിയില്‍ കിടക്കണ്ടിരുന്നാല്‍ മതിയായിരുന്നു . അങ്ങനെ വല്യ തട്ടിമുട്ടൊന്നും ഇല്ലാതെ കോളേജിലെത്തി . മുരുകന്റെ അനുഗ്രഹം . കാലത്ത് പോയി കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ . അതുകൊണ്ടാവണം
. . . . . .
വീണ്ടും ഭാഗ്യയുടെ വീക്ഷണ കോണിലൂടെ ( “ വീക്ഷണ കോണ്‍ “ – ഭയങ്കര സ്റ്റയിലന്‍ വാക്കല്ലേ . ഭാഗ്യയുടെ കണ്ണിലൂടെ അയ്നാണ് )
കോളേജിലേക്ക് ചെന്നതും നൂസിയും ജുബിത്തയും വരാന്തയിൽ തന്നെ നിൽക്കുന്നുണ്ട് . നൂസി മൊബെയിലിൽ ഞൊണ്ടി കൊണ്ടിരിക്കുകയാണ് . അകെ വെപ്രാള പെട്ട് നിൽക്കുന്ന പോലെ ആണ് .
ഞാൻ എന്താന്ന് ചോദിച്ചതും
” ഞാനേ മ്മളെ ഇമ്മുന്റെ കാര്യം ചോയിക്കേർന്നു . ഓൾടെ കാര്യം അറിയായിട്ട് ഒരു മാതിരി പൊറുത്യക്കെട് .” അവൾ പറഞ്ഞു .
” ഇതിനെ നൂസിബ നല്ല ന്യൂസിബ ന്നാരുന്നു പേര് ഇടണ്ടീർന്നേ . ആ ഫർഹാൻ എങ്ങനെ സൈക്കുണുനാവോ ഇതിനെ ഒക്കെ ? ” ജുബിത്ത പറഞ്ഞു .
” അല്ല അനക്ക് ആരാ ന്യൂസ് ചോർത്തി തരണേ … പാത്തുമ്മിയാ ?” ഞാൻ ചോദിച്ചു .
” അല്ല ഡീ ബളെ .. ഇഞ്ചെ വൈദ്യര് അവടെണ്ടേ … ഓൺ ഇപ്പൊ ഒരു വോയ്‌സ് വിട്ടുണ്ണു.. ഇനി പ്പോ ക്ലാസിൽ കേറിയാൽ വോയ്‌സ് കേക്കല്‍ നടക്കൂലല്ലോ അതാണ് ഒരു വെശമം . “
” അപ്പൊ ന്നാ ഇയ്യോനോട് മെസേജ് ടൈപ്പീത് വിടാൻ പറഞോക്ക ” ജൂബിത്ത
” ഓലതൊന്നും ചെയ്യൂല … ഞാനും രാവിലെ കൊറേ പറഞ്ഞതാ ഇനീം കൊണ്ടൊവാൻ .. എവടെ .. ഇജ്ജ് അങ്ങനെ ലീവാക്കണ്ടാന്ന് .. ” നൂസിയുടെ രോദനം .
അപ്പോളേക്കും അടുത്ത വോയ്‌സും ഒരു ഫോട്ടോയും വന്നു . ഫോട്ടോ നമ്മുടെ റിംസിത്താന്റെ ആണ്. മേക്കപ്പ് ഒക്കെ ഇട്ട് ചുള്ളത്തി ആയിട്ടുണ്ട് . ഒരു ഗോൾഡൻ കളർ ലാച്ച ആണ് ഇട്ടിട്ടുള്ളത് . നൂസി വോയ്‌സ് പ്ലേ ചെയ്യുമ്പോൾ അതാ കുടു കുടു ശബ്ദത്തോടെ അനിസാർ ബുള്ളറ്റിൽ വരുന്നു . ഹോ ന്റെ മോനെ …. ഇന്നിപ്പോ മുണ്ടൊക്കെ ഉടുത്തിട്ടാണ് .. ഒരു ബ്ലാക്ക് ഷർട്ടും , ബ്ലാക്ക് കരയുള്ള മുണ്ടും .. എജ്ജാതി ലുക്ക് .. ഹോ ആ കുറ്റി താടിയും കുറ്റി മീശയും ഒക്കെ .. ആ ഫിദ സിനിമേലെ ആ നായകന്റെ പോലെണ്ട് . വരാന്തയിൽ അങ്ങോളമിങ്ങോളം കവാത്ത് നടത്തുന്ന തരുണീമണികൾ നോക്കി വെള്ളമിറക്കി നിൽക്കുന്നു . സാർ ഞങ്ങള്‍ നിൽക്കുന്ന ഭാഗത്തേക്കൊന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് ഓഫീസിലേക്ക് കയറിപ്പോയി . ഇന്നെന്താണാവോ മുണ്ടൊക്കെ ഉടുത്ത് . ഇയാൾടെ ബര്‍ത്ത് ഡേ വല്ലോം ആണോ . നെറ്റിയിൽ
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..