ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

വാലറ്റും മൊബൈലും എടുത്ത് ഞാന്‍ പുറത്ത് വന്നു . അനു ഒരു ഡാര്‍ക്ക്‌ ബ്ലൂ ഷര്‍ട്ടും മുണ്ടും ആണ് വേഷം . ശ്രീലു ഇനിയും റെഡിആയി വന്നിട്ടില്ല . ഞങ്ങള്‍ പുറത്ത് അവള്‍ക്കായി കാത്തിരുന്നു . ഒടുവില്‍ ഒരു പീകോക്ക് ബ്ലൂ സില്‍ക്ക് സാരീ ആണ് . കയ്യിലും കഴുത്തിലും എല്ലാം മാച്ചിംഗ് തന്നെ . കാതില്‍ മയില്‍ പീലി കൊണ്ടുള്ള ഒരു ഫാന്‍സി ടയ്പ്പ് കമ്മല്‍ ആണ് .

“ മാടത്തിന്റെ ഒരുക്കം കഴിഞ്ഞെങ്കില്‍ നമുക്കങ്ങോട്ട് പോകാമായിരുന്നു . “ അനി അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു . ഉടനെ കിട്ടി അവനുള്ള കൌണ്ടര്‍ .

അവള്‍ പിന്‍സീറ്റിലെക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു

“ ഡൈവര്‍ രാമു  … വണ്ടി എടുക്കൂ . കാര്യസ്ഥന്‍ ശങ്കുണ്ണി  കയറുന്നില്ലേ ? “ അതിന്റെ ഇടക്ക് എനിക്കിട്ടും ഒരു താങ്ങ് വന്നു .

അങ്ങനെ അമ്പലത്തിലേക്ക് . ഒരു സുബ്രമണ്യ സ്വാമി ക്ഷേത്രമാണ് . പാടത്തിന്റെ നടുക്കാണ് അമ്പലം , രണ്ടു വശത്തും  തോടുകള്‍ ആണ് . ഒരു ചെറുയ തുരുത്തില്‍ ഉള്ള അമ്പലം ആണ് അതുകൊണ്ട് തന്നെ തുരുത്തില്‍ / തിരുത്തിങ്കല്‍ അമ്പലം എന്നാണ് പറയുക . ദൂരെ റോഡില്‍ നിന്നു നോക്കുംമ്പോള്‍ കാണാന്‍ തന്നെ ഒരു രസമാണ്  . വണ്ടി നിര്‍ത്തി പാട വരമ്പിലൂടെ നടന്നു അമ്പലത്തിലെത്തി തോട്ടിലേക്ക് ഇറങ്ങാനുള്ള സ്റെപ്പുകള്‍ ഉണ്ട് . ഇറങ്ങി കാലുകഴുകി അമ്പലത്തിലേക്ക് കയറി  . ചെറിയ അമ്പലം ആയതിനാല്‍ ത്തന്നെ ആളുകള്‍ കുറവാണ് ദിവസ പൂജ നടത്തുന്നവരും പിന്നെ പ്രത്യേകം വഴിപാട് നടത്തുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും മാത്രം  .

“  ദെ  ഷൈമുവും ശൈലോപ്പയും … “ ശ്രീലു പറഞ്ഞു . നോക്കുമ്പോള്‍ അവരുണ്ട് വഴിപാടു കൌണ്ടറില്‍ . സുധിയെട്ടന്റെ അമ്മയും അനിയത്തിയും ആണ് . ശ്രീലു  ചാടി ഓടി അവരുടെ അടുത്തേക്ക് ചെന്നു . ഞങ്ങള്‍ അവിടെക്ക് നടന്നെത്തുംപോളെക്ക് അവര്‍ തമ്മില്‍ സംസാരം തുടങ്ങിയിട്ടുണ്ട് . ഇന്ന് പൂരം നാളാണല്ലോ . സുധിയെട്ടനും , ഷൈമയും പൂരം നാളുകാരാ . അപ്പൊ ഇന്നത്തെ ദിവസ പൂജ സുധീഷ്‌ കൈലാസിന്റെ പേരില്‍ ആവണം . ഷൈമുവിന്റെ കല്യാണം കഴിഞ്ഞിട്ടിപ്പോള്‍ ഏകദേശം ഒന്നര വര്‍ഷങ്ങള്‍ ആയി . അവള്‍ B.Eed കഴിഞ്ഞതാണ് . SET ഉം  NET ഉം  ഒക്കെ എഴുതി ഇരിക്കുന്നു .

“ നീ ഒറ്റക്കെ ഉള്ളൂ അന്റെ പൊന്നുട്ടന്‍ വന്നില്ലേ ? “ അനി ചോദിച്ചു . അവളുടെ ഹസ്ബന്റ് ആണ് ദീപക് എന്നാ പൊന്നുട്ടന്‍ . അവന്‍ എന്‍ജിനീയര്‍ ആണ് , മമ്പാട് ഗ്രമാപഞ്ഞയത്ത് ഓഫീസില്‍ ആണ്  .

“ പൊന്നോട്ടന്‍ രാവിലെ തന്നെ പോയി , ഇന്ന് വൈകിട്ട് വരും . ഏട്ടന്‍ എത്തും പോളെക്ക്  പൊന്നോട്ടനും വരും “ അവള്‍ പറഞ്ഞു .

“ ഏട്ടന്‍ എത്തുംന്നോ ? അപ്പൊ തിങ്കളാഴ്ച വരുംന്നല്ലേ സുധിയെട്ടന്‍ മൊതലാളി പറഞ്ഞത് ? “ ഞാന്‍ ചോദിച്ചു .

“ മാമനവാന്‍ പോണൂന്ന് വിളിച്ചു പറഞ്ഞു . അപ്പോതന്നെ പോരാന്‍ റെഡി ആയതാണ് പിന്നെ അവിടെ സൈറ്റില്‍ കാര്യങ്ങളൊക്കെ വല്യേകുട്ടേട്ടനെ ഏല്പിച്ചു വരാംന്നു പറഞ്ഞു . ഇപ്പൊ വണ്ടിട്ത്ത് പോന്നിട്ടൊക്കെണ്ടാവും “ ഷൈമു പറഞ്ഞു .

“അപ്പൊ കണ്‍ഗ്രാജുലേഷന്‍ മകളേ … “ ഞങ്ങള്‍ മൂന്നാളും പറഞ്ഞു . അപ്പോളേക്കും

ശൈലോപ്പ വഴിപാട് ശീട്ടാക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു .

“ മോഹനനും വനജെം വരുന്നൂന്ന് പറഞ്ഞു കേട്ടല്ലോ ? എന്നാ വരുന്നത് .? ”

“ ഞായറാഴ്ച്ച എത്തും ശൈലോപ്പേ “  ശ്രീലു പറഞ്ഞു .

പിന്നെ ഞങ്ങള്‍ അഞ്ചു പേരും ഒരുമിച്ച് തൊഴുതു . സുബ്രമണ്യ സ്വാമി വേല്‍ ഏന്തി നില്‍ക്കുന്ന പ്രതിഷ്ടയാണ് . പ്രദക്ഷിണം വെച്ചു . ഇവിടെ ഇപ്പോള്‍ പൂജ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.