ഇങ്ങോട്ട മറമല്ലോ . ഇതിനിടെ ശ്രീലുട്ടി അഞ്ചുവിനെ ഇന്റെര്‍വ്യു ചെയ്യുന്ന പോലെ ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് . അവള്‍ ഇപ്പൊ പോകുന്ന കംപ്യുട്ടര്‍ സെന്റെറില്‍ എത്ര സമയമാണ് ക്ലാസ് . അവിടെ ഏതൊക്കെ ആണ് അവള്‍ എടുക്കുന്നത് . സാലറി ഒക്കെ ഉണ്ടോ എന്നൊക്കെ . ശെരിക്കും അഞ്ചു അടുത്ത മാസം അവിടെ നിന്നും ഇറങ്ങി ഏതെങ്കിലും അക്ഷയ സെന്റെറില്‍ ജോലി നോക്കണം എന്നാണ് പറയുന്നത് . ഒരു ബാച്ച് ഈ ആഴ്ച തീരുമാത്രേ . എന്നിട്ടവള്‍ ഇറങ്ങും എന്നാണ് പറയുന്നത് . അവള്‍ ടാലിയും ഒക്കെ കഴിഞ്ഞതാണ് . DCA PGDCA ഒക്കെ അവള്‍ ക്ലാസ് എടുക്കാറുണ്ടത്രേ . അവളുടെ CV ഒന്നയക്കാന്‍ പറഞ്ഞു . ഇനി ഇപ്പൊ നമ്മുടെ സെന്റെറില്‍ വല്ല വെക്കന്സിയും ഉണ്ടോ ആവൊ എന്നൊക്കെ ശ്രീലുട്ടി പറയുന്നത് കേട്ടു . അങ്ങനെ കുറച്ചു നേരം സംസാരിച്ച് അവര് രണ്ടു പേരും യാത്ര പറഞ്ഞു പോയി . ഞങ്ങളും ഉറങ്ങാന്‍ പോയി .
കിടന്നു കൊണ്ട് കണ്ണടക്കുമ്പോള്‍ അമ്മുട്ടിയുടെ മുഖം ആണ് ഓര്‍മ്മ വരുന്നത് . അവളുടെ പാട്ടും . പക്ഷെ എന്നെയും ശ്രീലുട്ടിയെയും കണ്ടപ്പോള്‍ അവള്‍ എന്തെ വേഗം ഓടിപ്പോയത് … ആ സമയമുണ്ടല്ലോ … കാത്തിരിക്കാം
“ ഇന്തസാര്‍ ഏത്ബാര്‍ തുംസെ പ്യാര്‍ ഇത്നാ കരും
ക്യാ പ്യാര്‍ ഹേ… ക്യാ ഹേ നഹി
മേനെ നഹി പൂച്ചാ നാ
ഹോ തും മേരെ യ ഹോ നഹി
മേനെ നഹി പൂച്ചാ നാ
പൂച്ച നഹീ ബാര്‍ ബാര്‍
പൂച്ച നഹീ ബാര്‍ ബാര്‍
ഇന്തസാര്‍ ഏത്ബാര്‍ തുംസെ പ്യാര്‍ ഇത്നാ കരും
ഇന്തസാര്‍ ഏത്ബാര്‍ തുംസെ പ്യാര്‍ ഇത്നാ കരും “
ഖോസ്ല കാ ഗോസ്ല എന്ന സിനിമയിലെ ആ പാട്ടും മൂളിക്കൊണ്ട് ഞാന്‍ അമ്മുട്ടിയെയും സ്വപ്നം കണ്ടു ഉറക്കത്തിലേക്ക് ഒഴുകി നീങ്ങി………..
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..