പെൺകുട്ടിയുടെ കല്യാണം ഉടനെ തന്നെ നടക്കും എന്നാണ് പറയാറ് .
ഈ പത്തു ദിവസവും അമ്പലത്തിൽ മൂന്നു നേരം അന്നദാനവും ഉണ്ടാവും . ഭക്ഷണം ഉള്ളതുകൊണ്ട് നാട്ടിലുള്ള കുറെ എച്ചി ടീമുകൾ അതായത് ഈ മക്കളെ ഒക്കെ കെട്ടിച്ചു വിട്ട് റിട്ടയർമെന്റ് ആസ്വദിക്കുന്ന പിശുക്കന്മാരും പിശുക്കത്തികളും , പോരാതെ മടിച്ചികളായ ചേച്ചിമാർ ഒക്കെ ഈ പത്തു ദിവസവും അവിടെ തന്നെ ആയിരിക്കും . പുലര്‍ച്ചെ നാമജപവും പിന്നീട് പ്രഭാത ഭക്ഷണം . ശേഷം ഭാഗവത പാരായണവും കഥാ സാരം വിശദീകരിക്കലും , ശേഷം ഉച്ച ഭക്ഷണം തുടർന്ന് വീണ്ടും ഭാഗവത പാരായണവും പ്രഭാഷണവും വൈകിട്ട് നാമജപവും രാത്രി അന്നദാനവും കഴിഞ്ഞാണ് അവരെല്ലാം വീടുകളിലേക്ക് മടങ്ങുന്നത് . സാധാരണ ഒരു ദിവസത്തെ അന്നദാനത്തിനു വീട്ടിൽനിന്നു വഴിപാട് കഴിക്കാറൊക്കെ ഉണ്ട് . രാത്രി ചുറ്റുവിളക്കും ദീപസ്തംഭവും തെളിയിക്കും . ക്ലാസ് ഒക്കെ ആയതിനാല്‍ സാധാരണ ഞങ്ങളും പങ്കുവും ഒക്കെ വൈകിട്ട് വിളക്ക് തെളിയിക്കുന്നതിനാണ് പോകാറുള്ളത് .
ഇത്തവണ രുഗ്മിണി സ്വയംവരത്തിനു എന്നെ രുഗ്മിണിയക്കാനുള്ള പദ്ധതിയുമായാണ് ചേച്ചിമാരുടെ വരവ് . അതിന്റെ കാര്യങ്ങള് മറ്റും പറഞ്ഞു അവർ വേഗം ഇറങ്ങി . നോട്ടീസും മറ്റും കൊണ്ട് അമ്പലത്തിലെ രക്ഷാധികാര കമ്മറ്റിയിലെ ആളുകൾ വരും എന്ന് പറഞ്ഞു .
ഈ മാതൃസമിതി ആന്റിമാർ ഭയങ്കര ആക്റ്റീവ് ആണ് . ഓരോ വീട്ടിലും കേറി ഓരോ അമ്മമാരെയുമൊക്കെ കണ്ട് പല കാര്യങ്ങളും അവർ നടത്തിക്കൊണ്ടു വരുന്നു . ഓരോ വീട്ടിലും തുളസീ വനം , അതുപോലെ ക്ഷേത്ര മുറ്റത്ത് നാൾ വൃക്ഷങ്ങൾ എന്നിങ്ങനെ ഒക്കെ അവരുടെ പ്രയത്നം കൊണ്ട് നടപ്പിലായതാണ് . കൂടാതെ തിരുവാതിരക്ക് ഒട്ടുമിക്ക അമ്മമാരെയും വിളിച്ചു കൂട്ടി തിരുവാതിരകളിയും ഒക്കെ സംഘടിപ്പിച്ചവരാണ് .
അവര് പോയതും ഞാന്‍ പതുക്കെ റൂമിലേക്ക് വലിഞ്ഞു . കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ഞാന്‍ റെഡിയായി ബാഗും മൊബൈലും ഒക്കെ എടുത്ത് താഴെ ചെന്നു . അപ്പുവും റെഡിയാണ് . അച്ഛന്‍ കളികഴിഞ്ഞ് വന്നിട്ട് കുളിക്കാനായി കയറിയിട്ടേ ഉള്ളൂ . ഞാന്‍ അമ്മ തന്ന ലഞ്ച് ബോക്സ് ബാഗില്‍ വച്ചു . അച്ഛന്‍ കുളികഴിഞ്ഞു റെഡിയായി വന്നതും അമ്മ പോയി ഡ്രസ്സ് മാറി വന്നു . അതുവരെ അച്ഛന്‍ പതിവ് പത്ര പാരായണം . ഞാന്‍ ആ നേരത്താണ് വാട്സപ്പില്‍ മെസേജും സ്റ്റാറ്റസും ഒക്കെ നോക്കുന്നത് . ഇന്നിപ്പോ ഗ്രൂപ്പൊക്കെ കാലിയായി കിടക്കുന്നു . സ്റ്റാറ്റസിലും ദാരിദ്രം . ചിലരൊക്കെ എച്ചിത്തരം കാട്ടി ഷെയര്‍ ചാറ്റില്‍ നിന്നും മറ്റും ചൂണ്ടി എടുത്ത സംഗതി ഒക്കെ ഇട്ടിട്ടുണ്ട് .
ബ്രെക്ഫാസ്റ്റിനു ഇടിയപ്പവും ചെറുപയര്‍ കറിയും . നാലുപേരും ഒന്നിച്ചിരുന്ന് കഴിച്ചു . ഞങ്ങള്‍ ഓരോരുത്തരും ഇറങ്ങാനുള്ള കാര്യങ്ങള്‍ നോക്കി . കീ ഹോൾഡറിൽ നിന്ന് ഞാൻ ചാവി എടുത്തിറങ്ങി. അപ്പു ബാഗ് എടുത്ത് ഇറങ്ങി കയ്യില്‍ കുറെ A4 പേപ്പറുകള്‍ ഉണ്ട് . നിക്കിക്ക് വേണ്ടി എഴുതിയ ഇമ്പോസിഷന്‍ ആയിരിക്കും . അച്ഛന്‍ വണ്ടി റോഡിലെക്കിറക്കി , പിറകെ ഞാനും എന്റെ വണ്ടി ഇറക്കി , അമ്മ ഡോര്‍ ലോക്ക് ചെയ്ത് വരുന്നു . പുറത്ത് അപ്പുവിന്റെ അടുത്തേക്ക് പങ്കു എത്തിയിട്ടുണ്ട് . അവളുടെ കയ്യിലും ഒരു കെട്ടു കടലാസുകള്‍ ഉണ്ട് . ഞാന്‍ എല്ലാരോടും ടാറ്റാ പറഞ്ഞു കോളെജിലേക്ക് വണ്ടി വിട്ടു .
. . . . . .
കോട്ടെര്സില്‍ അനിയുടെ പ്രഭാതം
രാവിലെ വളരെ നേരത്തെ തന്നെ ശ്രീലു എന്നെയും അനുവിനെയും വിളിച്ച് എണീപ്പിച്ചു . ഇന്ന് കാലത്ത് ക്ഷേത്രത്തില്‍ പോകണം എന്ന മമ്മിയുടെ ഓര്‍ഡര്‍ ഉണ്ട് . കുളിച്ചു മുണ്ടുടുത്തു ഒരു ബ്ലാക്ക് DH ഷര്‍ട്ടും എടുത്തിട്ടു . വാച്ചും കെട്ടി
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..