ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

അക്കൗണ്ടൻറ് ആണ് . ഞാന്‍ ഇന്നലെ പറഞ്ഞിരുന്നില്ലേ ? ”

നജ്മുദ്ദീന്‍ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .“ ഞാന്‍ നജ്മുദ്ധീന്‍ , നജ്മു ന്ന്‍ വിളിക്കും . എന്റെ വൈഫ് സിന്‍ഷ , ഞങ്ങള്‍ക്ക് നാല് കുട്ടികള്‍ ആണ് . പിന്നെ വൈഫ് ഇപ്പൊ 3  മാസം പ്രെഗ്നന്റ് ആണ് .  അവള്‍ ഇപ്പൊ അവളുടെ വീട്ടില്‍ ആണ് . എന്റെ വീട്ടില്‍ ഇപ്പൊ  ഉമ്മ മാത്രമേ ഉള്ളൂ .അനിയന്റെ വൈഫും  ഉപ്പയും  അനിയന്റെ കൂടെ ശിവകാശിയില്‍ ആണ് . അവനവിടെ ഒരു പ്രസ്‌ ലീസിനു എടുത്ത് നടത്തുകയാണ് . അവന് ഒരു ആക്സിടന്റ്റ് ആയി അപ്പൊ മൂന്നു മാസം അവിടെ അവര്‍ ആണ് അവനു കൂടെ ഒരു സഹായത്തിനും ഒക്കെ .

പിന്നെ എന്റെ വല്യ മോനും രണ്ടാമത്തെ ഇരട്ട കുട്ടികളും വടകര തന്നെ ഉമ്മാടെ കൂടെ ആണ് അവര്‍ അവിടെ സ്കൂളിലും പോകാന്‍ തുടങ്ങിയിട്ടുണ്ട് . ഇവിടെ റൂം റെഡിയാവുകയാണെങ്കില്‍ വൈഫിനെയും  ചെറിയ മോളെയും ഇങ്ങോട്ട് കൊണ്ടുവരണം . പിന്നെ അനിയന്റെ വയ്യായ ഒക്കെ മാറിക്കഴിഞ്ഞു അനിയന്റെ വൈഫ് ഇവിടെ വന്നു നില്‍ക്കും ” നജ്മു പറഞ്ഞു നിര്‍ത്തി .

അത് ശരി . അങ്ങനെ എങ്കില്‍ നമുക്ക് റൂം ഒന്ന് പോയി കാണാം  എന്ന് പറഞ്ഞു അനു കീ എടുത്തു വന്നു . ഞങ്ങള്‍ നാല് പേരും റൂം കാണാന്‍ ഇറങ്ങി . ശ്രീലു വിബിയോട് അഞ്ചുവിനോട് ഇങ്ങോട്ട് വരന്‍ പറ എന്ന് പറഞ്ഞു വിട്ടു .

മുകളിലുള്ള പോര്‍ഷനില്‍ ഞങ്ങള്‍ക്ക് 2 യുനിറ്റുകളാണ് നേരെ താഴെയും 2 എണം . താഴെ ഒരു ഫാമിലി ഉണ്ട് അവര്‍ ഇപ്പോള്‍ ഒരു തീര്‍ഥയാത്രയിലാണ് . രാമേശ്വരം , ഗോകര്‍ണം എന്നിങ്ങനെ . മുകളില്‍ ഉള്ള ഒരു യുനിറ്റില്‍ തറവാട്ടിലെ ചില സാധനങ്ങള്‍ സ്റ്റോര്‍ ചെയ്തിരിക്കുന്നു . മറ്റേത് ഒഴിഞ്ഞു കിടക്കുകയാണ് . അത് തുറന്നുകൊടുത്തു . നജ്മു അതൊക്കെ നോക്കി കണ്ടു . അവിടെ ഒരു ദൈനിംഗ് ടേബിളും ഒരു പഴയ സോഫസേറ്റിയും ഒരു കോഫീ ടേബിളും ഒക്കെ ഉണ്ട്  . അതൊക്കെ നജ്മുവിനോട് താല്പര്യമുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ പറഞ്ഞു ഇനി പുതിയത് വാങ്ങുകയോ അല്ലെങ്കില്‍ വീട്ടില്‍ നിന്നും കൊണ്ട് വരികയോ വേണ്ടല്ലോ .  റൂമുകളും ബാത്ത് റൂമും ഒക്കെ അവന്‍ നോക്കി കണ്ടു . രണ്ടു ബെഡ് റൂമും കിച്ചണുംആണ് ഒരു റൂമിന് അറ്റാച്ച്ട് ബാത്ത് റൂം ഉണ്ട് പിന്നെ ഒന്ന് കോമണ്‍ ആണ് . വീട് അവനു ഇഷ്ടപ്പെട്ടു . അവന്‍ നാളെ തന്നെ സിന്‍ഷയെയും മോളെയും കൊണ്ട് വരം എന്ന് പറഞ്ഞു .

ഞങ്ങള്‍ തിരികെ വന്നു . അഞ്ചു കിച്ചണില്‍ ശ്രീലുവിനൊപ്പം  ഉണ്ട് .ഞങ്ങളെ കണ്ടതും അവരിരുവരും ഹാളിലേക്ക് വന്നു ശ്രീലുവിന്റെ കയ്യിലെ ട്രെയില്‍ നാലു കപ്പുകളും ഉണ്ട് പിറകില്‍ വരുന്ന അഞ്ചു കയ്യിലും ഒരു പ്ലേറ്റ് ഉണ്ട് , സ്നാക്സ്  ആണ്  . ഞങ്ങള്‍ ഇരുന്ന്  കാര്യങ്ങള്‍ സംസാരിച്ചു .

നജ്മു പറഞ്ഞു “ റൂം ഇനിക്കിഷ്ടായി നാളെ തന്നെ ഞങ്ങള്‍ ബെരാ. അഡ്വാന്‍സ് എത്രയാണ് വേണ്ടത് പറഞ്ഞോളിം ഞാന്‍ ഗൂഗിള്‍ പേ ചെയ്യാം .

അപ്പോള്‍  ഞാന്‍ പറഞ്ഞു “ ആയിക്കോട്ടെ . അനുന്റെ നമ്പരിലേക്ക് ചെയ്തോളു . ആ പോര്‍ഷന്‍ 2 BHK അല്ലെ അതിനു 6000 ആണ് റെന്റ്  അപ്പൊ മൂന്നു മാസത്തെ റെന്റ് ആണ് അഡ്വാന്‍സ് ആയി വാങ്ങിക്കുന്നത് . നാളെ തന്നെ വേണമെങ്കില്‍ അഗ്രീമെന്റ് എഴുതിക്കാം നിങ്ങള്‍ വരുമ്പോളേക്കും അത് റെഡിയാക്കി വെക്കാം . ശ്രീലുന്റെ ഓഫീസ് നില്‍കുന്ന ബില്‍ടിങ്ങില്‍ ഒരു വേണുചേട്ടന്റെ കടയില്‍ സ്റ്റാമ്പ്‌ പേപ്പര്‍ കാണും അവിടെ തന്നെ ഡി ടി പി ചെയ്തു തരും . പിന്നെ ഇവിടെ ഞങ്ങള്‍ വൈകിട്ട് വന്നിട്ട് ഒന്നിച്ച് സൈന്‍ ചെയ്യാം .

ആയിക്കോട്ടെ മാഷേ .. അല്ല നിങ്ങള്‍ മാഷ്‌ ആണെന്നല്ലേ പറഞ്ഞത് . ?” നജ്മു ചോദിച്ചു .

“ അതെ . ഞാന്‍ ഇവിടെ ഒരു കോളേജിലാണ് . പിന്നെ അനു ASI ആണ് , മങ്കട സ്റെഷനില്‍ . ശ്രീല ഒരു അട്വോക്കട്റ്റ് ആണ് . “ ഞാന്‍ പറഞ്ഞു .

അങ്ങനെ കാര്യങ്ങള്‍ ഒക്കെ ഒരു ധാരണ ആക്കി കൊണ്ട് നജ്മു യാത്ര പറഞ്ഞു പോയി .

പിന്നെ ഞാങ്ങളും വിബിയും അഞ്ചുവും ഒക്കെ കുറച്ചു നേരം സംസരിച്ചിരുന്നു  . അവര്‍ മമ്മിയും പപ്പയും വരുന്നതിന്റെ എക്സിറ്റ് മെന്റിലാണ് . കാരണം അവര്‍ക്ക്

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.