ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

ചെക്കൻ വെറുതെ കേറി ചൊറിഞ്ഞു വാങ്ങിയതാണ് .

ഞാൻ ചോദിച്ചു . ” അല്ലാ ഇന്നെന്താ അവിടെ .. പപ്പയും റോയ്ച്ചനും ഒക്കെ എന്തേ .? ”

“ഇന്ന് ഡിന്നർ ഇവിടെയാ .. പപ്പയും റോയിയും താഴെ ഫ്ലാറ്റിന്റെ സെക്രയറിയേ കാണാൻ പോയതാണ്. ഇപ്പൊ വരുമാരിക്കും ”

മമ്മി പറഞ്ഞു .

” അവിടെ കാര്യങ്ങൾ എന്തായി ? ” ശ്രീലുട്ടി ചോദിച്ചു .

” ഇവിടെ പാക്കിങ് എല്ലാം കഴിഞ്ഞു . നാളെ വണ്ടി വരും . എല്ലാം  ഒന്നൂടെ ലിസ്റ്റ് ഒത്ത്നോക്കി കയറ്റി വിടും .” മമ്മി പറഞ്ഞു .

” മമ്മി ഇന്നൊരു കാര്യമുണ്ടായെ .. ഞങ്ങളില്ലേ ഇന്ന് തിരുത്തിലെ അമ്പലത്തിൽ പോയപ്പോണ്ടല്ലോ , ഷൈലോപ്പയെം ഷൈമുവിനേം കണ്ടേ .. പിന്നെ ഷൈമുന് വിശേഷം ണ്ട് ട്ടോ … ഇന്നലെ കൊച്ചു നാരായണി ഡോക്ടറെ കാണിച്ചുത്രേ ….. ഇന്ന് ജയമ്മക്ക് ഷൈലോപ്പ വിളിച്ചേർന്നു …. പിന്നെല്യേ ഇന്ന് സുധ്യേട്ടന്റെ ചെലവ്ണ്ടായിരുന്നു ട്ടോ… അതിന് പോയപ്പോണ്ടല്ലോ അനിയേട്ടന്റെ സ്റ്റുഡന്റിനെ കണ്ടു ട്ടോ .. നല്ല രസള്ള കുട്ടിയ ട്ടോ .. മമ്മി വേഗം വന്നിട്ട് വേണം നമ്മക്ക് പോയി പെണ്ണ് ചോദിക്കാൻ …… ” മമ്മീടെ ഉണ്ണിമോൾ ശ്വാസം വിടാതെ പറഞ്ഞു കൊടുക്കുകയാണ് . മമ്മി കേട്ട് ചിരിച്ചു , ജെസ്സി അമ്മായി അന്തം വിട്ട് നിൽക്കുന്നു .

” ആഹാ കൊള്ളാലോ . ഷൈല ഗ്രൂപ്പിൽ എന്തോ വോയ്‌സ് ഇട്ടിട്ടുണ്ട് . അതു കേൾക്കാൻ ഒന്നും സമയം കിട്ടിയില്ല . ( മമ്മിയും , ജയമ്മയും , ഷൈലോപ്പയും പിന്നെ ഒരു മൂന്നു നാലു പേരും ചേർന്നതാണ് മമ്മി പറഞ്ഞ ആ ഗ്രൂപ്പ് ) അനിക്കുട്ടന്റെ സ്റ്റുഡന്റ് ഒക്കെ അവിടെ നിക്കട്ടെ ഞാൻ വന്നിട്ട് അതിനൊരു സമാധാനം ഉണ്ടാക്കാം . അല്ല സുധി എപ്പളാ വന്നേ .. ഞങ്ങൾ ഇന്നലെ വൈകിട്ട് വിളിച്ചപ്പോളും അവൻ മാംഗ്ലൂര് തന്നെ ആണ് എന്നല്ലേ പറഞ്ഞത് . പിന്നെ ഇപ്പൊളാണ് അവൻ പോന്നത് . ? ” മമ്മി ചോദിച്ചു.

” ഏട്ടൻ ഇന്ന് രാവിലെ ആണ് പോന്നത് . അവിടെ ഇപ്പൊ വല്യേ കുട്ടേട്ടനും , കണ്ണനാശാരീം അവരുടെ 3 ബംഗാളികളും ഉണ്ട് ഇപ്പൊ ഉള്ള പണി പ്ലൈവുഡിന്റെ ആണ് . അതു ശനിയാഴ്ച കഴിയും ത്രേ . പിന്നെ പെയിന്റ് അടിക്കുന്ന അമ്മിണിയും അളിയനും ടീമും കൊണ്ട് അടുത്ത ആഴ്ച പിന്നെയും പോകണം ന്ന് .” അനു പറഞ്ഞു .

” പിന്നെ നമ്മടെ കുട്ട്യത്തൻ കക്കാടെ പേരക്കുട്ടില്ലേ , ആ ബാലവാടി ടീച്ചർടെ മകൾ . നമ്മടെ ബാസിൽ മോന്റെ   ആലോചന ആ കുട്ടിക്ക് ശരിയായിട്ടുണ്ട് . ഞായറാഴ്ച നിക്കാഹാണ്  ” ഞാൻ പറഞ്ഞു .

ആതിനിടക്കാണ് പപ്പയും റോയ്ച്ചനും വന്നു കേറുന്നത് . പിന്നേ ഇതുവരെ പറഞ്ഞതൊക്കെ ഒന്നുകൂടി റിപ്പീറ്റ് അടിച്ച് കൊടുത്തു .

” അതേ ഞങ്ങൾ കഴിച്ചതാ , നേരമിത്രയായില്ലേ .. നിങ്ങൾ വേണേൽ കഴിച്ച് കിടക്കാൻ നോക്ക്. ” എന്നും പറഞ്ഞു  അനി അവരോട് ബൈ പറഞ്ഞു . കൂടെ ഞാൻ ശ്രീലുട്ടിയും .

പിന്നെ ഞങ്ങളോരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു . ഇന്നു കോളേജിൽ അമ്മുട്ടി വിനോദേട്ടന്റെ കവിത പാടി ഞെട്ടിച്ചത് . പിന്നെ ബാലചന്ദ്രൻ മാഷ് പറഞ്ഞറിഞ്ഞ ഏലംകുളം വാസുമാഷ് എന്ന അവളുടെ മുത്തച്ഛനെ പറ്റി .

അപ്പോളാണ് അനി പറയുന്നത് ” ഏട്ടാ ഈ പറഞ്ഞ മാഷിനെ പറ്റി സുധ്യേട്ടൻ ഒരു ഡോക്യുമെന്ററി ഒക്കെ എടുത്തിട്ടുണ്ട് . സുധ്യേട്ടനും വല്യേ കുട്ടേട്ടനും . ‘എഴുത്തച്ഛൻ വായിച്ച കമ്യുണിസ്റ്റ് ‘  ന്നോ എന്തോ ആണ് ടൈറ്റില് . ട്യൂബിലോന്നും ഇട്ടിട്ടില്ല . ഫെസ്റ്റിവലിന് വിടാനാണത്രേ . “

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.