കഥകളും വീട്ടുവിശേഷങ്ങളും ഒക്കെ പറഞ്ഞു ഇരിക്കും .
ഇതിനിടയ്ക്ക് ദാസൻ മാമ വന്നു കേറി . മുത്തശ്ശനും ദാസന്മാമയും പിന്നെ അച്ഛനും ബാസു മാമയും ഒക്കെ സിറ്റൗട്ടിലേക്ക് പോയി അവിടെ ഇരുന്നു സംസാരിക്കുകയാണ് . വല്യ ആഗോള കാര്യങ്ങളാണ് അവർ സംസാരിക്കുക . ഞങ്ങൾ പെണ്ണുങ്ങളും കുട്ടികളും ഇവിടെ ഇരുന്ന് സംസാരിച്ചു . കുറേ പേരുടെ കാര്യങ്ങൾ ഞങ്ങൾ പരസ്പരം പറഞ്ഞു . അവിടെ അമ്മ വീടിനടുത്ത് മാട്ടായക്കുന്നു ഭഗവതി ക്ഷേത്രത്തിൽ അമ്മമ്മ ഒരു വഴിപാട് നേർന്നിട്ടുണ്ടത്രെ , എന്റെയും പങ്കുന്റെയും പേരിൽ . അതിപ്പോ ഇനി വരുന്ന പൂരകാലത്ത് നടത്തണം എന്നു പറഞ്ഞു , അപ്പോഴേക്കും ചിലപ്പോ ഗോപിമാമനും നീലുമായിയും വരും . അമ്മടെ ഏട്ടനാണ് ഗോപിനാഥ് വാസുദേവൻ എന്ന ഗോപി മാമൻ പുള്ളി ഡൽഹിയിൽ Press information Bureau ഇൽ ആണ് . ഭാര്യ നീലാംബരി ഗോപി ഒരു ഇംഗ്ലീഷ് മാഗസിനിൽ കോളമിസ്റ് ആണ് , രണ്ടു മൂന്നു പുസ്തകങ്ങൾ ഒക്കെ പബ്ലിഷ് ചെയ്തിട്ടുണ്ട് . അവർക്ക് കുട്ടികൾ ഒന്നും ഇല്ല . അതുകൊണ്ടുതന്നെ എന്നെയും അപ്പുനേം ഭയങ്കര കാര്യമാണ് .
ശ്യാമളാൻറീടെയും ബാസു മാമടെയും വീട്ടുകാർ അവരുമായി അത്ര സുഖത്തിലല്ലാത്തതിനാൽ പങ്കുവും അമ്മമ്മക്ക് വളരെ ഇഷ്ടപെട്ട പേരക്കുട്ടി ആണ് .
അങ്ങനെ അന്നത്തെ ദിവസം മുഴുവൻ സംസാരവും ചിരിയും ഒക്കെ ആയി . പിന്നെ എല്ലാവരും ഒന്നിച്ച് ഫുഡ് കഴിച്ച്‍ കിടന്നുറങ്ങി .
കിടക്കാൻ പോകുന്നവരെ ഞാൻ അനിസാറിനെ മറന്ന പോലെ ആയിരുന്നു . പക്ഷെ കിടന്നപ്പോൾ എന്തോ ആ മുഖം ഓർമവന്നു . കൂടെ അങ്ങേരെ ചുറ്റിപിടിച്ചിരുന്ന ആ പെണ്ണിനേം .. .. ആകെ സങ്കടമായി .
” അതിനെന്താ നീ സങ്കട പെടണെ…? ഇനി അണക്ക് അനിസാറിനോട് ലവ്വാ? ”
മറ്റാരുമല്ല ട്ടോ എന്റെ സ്വന്തം മനസാഷ്‌കി .
അങ്ങനെ ചോദിച്ചാൽ ഒരു. ചെറിയ ഇഷ്ടം ഒക്കെ ഉണ്ട് . അതിപ്പോ ലവ്വ് ആണോ എന്നൊക്കെ എനിക്ക് അറിയില്ല .. ന്നാലും എനിക്ക് ഇഷ്ടാണ്.
. . . . . .
അനിയും , പോലീസ് കേട്യോന്റെ ഒപ്പം RXല്‍ പോയ വക്കീലും എന്താക്കി ന്നു നോക്കാം ലെ
അങ്ങനെ ഞങ്ങള്‍ തിരിച്ചു കൊട്റെര്സിലെക്ക് പോന്നു . ഇനിയിപ്പോൾ ഫുഡിന്റെ കാര്യം ഒന്നും നോക്കണ്ടല്ലോ . നേരെ വന്നു എല്ലാരും സോഫയിലേക്ക് മറിഞ്ഞു . വരുന്ന വഴി ശ്രീലൂട്ടി ഒരു സ്പ്രൈറ്റ് വാങ്ങിപ്പിച്ചിട്ടുണ്ട് . അത് മൂന്ന് ഗ്ലാസ്സിലാക്കി കൊണ്ടുവന്നു . അതും കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മമ്മിയുടെ വീഡിയോ കാൾ . പെണ്ണുടനെ അറ്റൻഡ് ചെയ്ത്
” മമ്മീ ഞാൻ ടാബിന്ന് വിളിക്കാട്ടോ വെച്ചോ ” ന്ന് .
ഉടനെ അവൾ ഓടി പോയി ഐ പാഡ് എടുത്ത് കൊണ്ട് വന്നു . അതിൽ മമ്മിയെ വിളിച്ചു .
” ഹായ് ബേബീസ് . എന്തുണ്ട് കഥകളോക്കെ ” .. ജെസ്സി അമ്മായി ചിരിച്ചുകൊണ്ട് ചോദിച്ചു . മമ്മിയും അടുത്തുണ്ട് . ഇന്നെന്താ റോയ്ച്ചന്റെ വീട്ടിലാണല്ലോ . എന്താണോ എന്തോ .
” ഓ.. അങ്ങനങ്ങു പോകുന്നു അമ്മായി . അവിടെന്താ കഥകൾ .. പൂട്ടി ഒക്കെ തേക്കുന്നില്ലേ , നന്നായിട്ട് ? ” അനു ചാടിക്കയറി പറഞ്ഞു .
” ഡാ പേട്ടു ചെറുക്കാ .. നീ വല്യേ പൊലീസാന്നൊന്നും നോക്കത്തില്ല അങ്ങു വന്ന് നിന്റെ മുത്കത്തോരെണ്ണം തന്നാലിണ്ടല്ലോ . ” ജെസ്സി അമ്മായി ഹീറ്റ് ആയി .
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..