ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

വേഗത്തിൽ ഞാൻ മേലുകഴുകി ഡ്രസ് മാറ്റി താഴെക്കൊടിച്ചെന്നു . എന്നെ കണ്ടതും പങ്കു മെല്ലെ നീങ്ങി ഇരുന്നു എന്നെ കുമുസിന്റെ അടുത്തേക്കിരുത്തി എന്നിട്ട് അവൾ എന്നെ ചാരി ഇരുന്നു . ഞാൻ കുമുസിനെയും ചാരി ഇരുന്നു .

മാഷ് സിറ്റൗട്ടിലെ ചെറുപടിയിൽ ഇരിക്കുകയാണ് , കൂടെ ദാസൻ മാമനും ഉണ്ട് . ദാസൻ മാമ അവിടുത്തെ ഒഫീഷ്യൽ ഡ്രൈവറാണ് . ആള് സഹായി എന്ന ജീവകാരുണ്യ സംഘടനയുടെ ഒക്കെ വലിയ എന്തോ സംഭവം ഒക്കെയാണ് . വീട് അവിടെ തന്നെ ആണ് . അമ്മവീഡിന്റെ അവിടെ . മാഷും കുമുവും കൂടെ പഠിപ്പിച്ചു സെറ്റ് ആക്കിയ ആളാണ് . പഴയ പ്രി ഡിഗ്രി ആണ് . അവിടെ അടുത്തു തന്നെ ആണ് അദ്ദേഹത്തിൻറെ വീട് വീട് . ഭാര്യ സുനന്ദ , ഒരു ഒരു മകൻ ഉള്ളത് ഇപ്പോ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുകയാണ് . ആള് അയ്യപ്പൻപാട്ടു കലാകാരനാണ് (  അയ്യപ്പൻപാട്ടു / ശാസ്താ പാട്ടു

എന്ന ഒരു ക്ഷേത്ര കലാരൂപം മണ്ഡലകാലത്ത് ക്ഷേത്രങ്ങളിൽ ശബരിമല ശാസ്താവിനെ പ്രകീർത്തിച്ചു കൊണ്ട് പാടുന്ന പാട്ടുകൾ ആണ് . ഇതറിയുന്ന  ഒരു അവസാന തലമുറയിൽ പെട്ട കലാകാരന്മാരിൽ ഒരാളാണ് ദാസൻ മാമ . )

അടുക്കളയിലെ പണികളെല്ലാം തീർത്തു അമ്മയും ശ്യാമളാൻറിയും അവിടെ ഞങ്ങളുടെ അടുത്ത് വന്നിരുന്നു .

അമ്മ ചോദിച്ചു ” എന്തായി റിംസിടെ പെണ്ണുകാണൽ  ? ”

പെണ്ണും കണ്ടു , വളയും ഇട്ടു പോയി . ഇനി ഞായറാഴ്ച അവരുടെ നിക്കാഹ് ആണ് . ഞങ്ങൾ സിൽറ്റുഡന്റസിന്  ക്ഷണം വന്നു . ഇവിടെ രുക്കുഇത്തയും ഇച്ഛാപ്പയും വന്നു ക്ഷണിക്കും .

അപ്പൊ അമ്മമ്മ  ചോദിച്ചു  ” റാഷിടെ മോളല്ലേ ഈ റിംസി . അവളുടെ കല്യാണം ഒക്കെ ആയോ? ”

അപ്പൊ അമ്മ പറഞ്ഞു .

” ആ അമ്മേ …, റാഷിടെ  മൂത്ത മോളാ . അമ്മുട്ടിടെ ടീച്ചർ ആയിരുന്നു . നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു . B.Edഉം set ഉം net ഉം ഒക്കെ ഉണ്ട് . പാവം ആക്സിഡന്റ് ആയി ഇപ്പൊ വീട്ടിൽ ബെഡ് റസ്റ്റ് ആണ്‌ . അവളുടെ എൻഗേജ്‌മെന്റ് ആണ് പറഞ്ഞത് . ഇനി താഴെ ഒരു ചെക്കനും പെണ്ണും കൂടി ഉണ്ട് . മോൻ MBBS രണ്ടാം കൊല്ലം ആണ് . ചെറിയ മോള് പ്ലസ് റ്റു വും ”

അപ്പോ എൻറെ മനസ്സിൽ ഒരു ഡൗട്ട്  .  അല്ല , കുമു എങ്ങനെ റാഷിമ്മയെ അറിയും ? പക്ഷെ ആത്മഗതം , അത് നല്ലപോലെ ഉറക്കെയാണ് ചോദിച്ചത് .

അതിനു അമ്മമ്മ മറുപടി പറഞ്ഞു  ” അതായത് ആമ്മൂട്ടി , ഈ  റഷീദ , നമ്മുടെ സ്വന്തം കുട്ടിയല്ലേ അവള് . നെല്ലായ അല്ലെ അവളെ വീട് . അവളുടെ വീട്ടുകാരൊക്കെ നമ്മളറിയുന്ന കൂട്ടകാരാണ് . അവള്ടെ ഉമ്മടെ വീട്ടുകാരെയും  ഒക്കെ നമ്മക്ക് അറിയുന്നവർ തന്നെ ആണ് അമ്മുട്ടിയെ  . റാഷിടെ ഉമ്മയുടെ വീട് അനമങ്ങാട് ആണല്ലോ . മരമില്ലുകാരൻ കുഞ്ഞാലന്റെ അനിയത്തിയാണ്   റാഷിടെ ഉമ്മ . അതണക്ക് അറിയോ   മോളെ….”

അപ്പോ എന്നെ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു കൊണ്ട് ( പെണ്ണ് എപ്പോളും അങ്ങനെ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.