ഇനി എന്താ നമുക്ക് സങ്കടം കൊണ്ട് കണ്ണ് നിറച്ചു വണ്ടി എടുത്ത് പോയ നമ്മുടെ അമ്മുസ് എന്ന ഭാഗ്യ എന്താക്കി എന്ന്‍ നോക്കാം
ആനി സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ ആണ് ഞാന്‍ തിരിഞ്ഞു നോക്കിയത് . വണ്ടിയില്‍ അനി സാറിനെ ഒട്ടി ഇരിക്കുന്ന ഒരു പെണ്ണ് . ആരാണാവോ . . എനിക്കാണെങ്കിൽ ആകെ സങ്കടം വന്നു കണ്ടപ്പോ. അവര് വണ്ടി പാർക്ക് ചെയ്യാൻ പോയപ്പോഴേക്കും ഞാൻ യാത്ര പറഞ്ഞു ഇറങ്ങി . എന്റെ വണ്ടി എടുത്ത് ഞാൻ പാർക്കിങ്ങിൽ നിന്നും ഇറങ്ങുമ്പോളെക്കും അവരെന്നെ പാസ് ചെയ്തിരുന്നു . പക്ഷെ എന്നെ കണ്ടപ്പോള്‍ ആ പെണ്ണിന്റെ കണ്ണിലും അന്ന് കണ്ട ആളുടെ പോലെ ഒരു ആശ്ചര്യം . ഒരു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കുന്നു . എന്താ ആവൊ … ഞാൻ വേഗം വണ്ടി എടുത്ത് പൊന്നു . എന്തുകൊണ്ടോ സങ്കടം ആയി . മനസ്സില്‍ ഒരു വിങ്ങല്‍ . വണ്ടി ഓടിക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു . വീട്ടിലേക്ക് എത്തിയത് എങ്ങനെ ആണോ എന്ന് പോലും എനിക്കറിയില്ല . ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ സിറ്റ് ഔടിലെ ചാരുപടിയില്‍ ഒരു സര്‍പ്രൈസ് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു . മൈ ഡാര്‍ലിംഗ് മാഷ് . അതെ ന്റെ മുത്തച്ചന്‍ . മലയാളം പണ്ഡിറ്റ് ഏലംകുളം വാസുദേവന്‍ മാസ്റ്റര്‍ . മാഷെ കണ്ടതും എന്റെ സങ്കടങ്ങള്‍ ഒക്കെ എങ്ങോട്ടോ പോയി . ഞാന്‍ ചിരിച്ചു കൊണ്ട് ഓടി ചെന്നു . അപ്പൊ എന്റെ മറ്റേ ഡാര്‍ലിംഗോ … ന്റെ കുമു അതായത് കുമുദിനി ടീച്ചര്‍ എന്ന എന്റെ അമ്മമ്മ . ആ ചിലപ്പോ ഉള്ളിലുണ്ടാവും . ഞാന്‍ എത്തിയതും മാഷ് ന്നോട് .
“ ന്റെ അമ്മുണ്ണി എന്തെ വൈകിയേ . നിന്നെ കാണാഞ്ഞു ഞങ്ങള്‍ തിരിച്ചു പോയാലോ ന്നൊക്കെ വിചാരിചിരിക്ക്യാ . “
“ അയ്യട ന്നാ ഞാനങ്ങട് വെരും . ന്ന്ട്ട് ദാസന്‍ മാമാടെ ഓട്ടര്‍ഷേല്‍ രണ്ടാളേം തൂക്കിടുത്ത് ഇട്ട് ഞാന്‍ ഇങ്ങട് കൊണ്ടോരും “ഞാനും പറഞ്ഞു .
” ആയി ക്കോട്ടെ . ന്നാ നമ്മക്ക് ഇപ്പൊത്തന്നെ ഇറങ്ങാലോ ലെ ? മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു .
” അയ്യടാ … കൊറേ ദിവസം കൂടീട്ട് ഒന്ന് വന്നതാ . ന്നട്ട് ഇപ്പൊത്തന്നെ പോണംന്ന് … ആ പൂതി അങ്ങട്ട് തൂതപൊഴേല് കൊണ്ടോയി ഒഴുക്കിക്കള ” ഞാൻ പറഞ്ഞു .
അങ്ങനെ ഞാനും മാഷും ഉള്ളിലേക്ക് കയറി . അവിടെ അതാ നടുമുറ്റത്തിന്റെ സ്റ്റെയറിൽ ഇരിക്കുകയാണ് നമ്മുടെ കുമുദിനി ടീച്ചര്‍ എന്ന എന്റെ അമ്മമ്മ . ഓരോ ഭാഗത്തതായി അപ്പുവും പങ്കുവും ഉണ്ട് . ഞാൻ ബാഗ് ഊരി മിന്നി അടുത്തേക്ക് ഓടി ചെന്നു കെട്ടിപ്പിടിച്ചു .
“കുമുസേ …. ഞാൻ വന്നു …”
കുമുസ് എന്നെ ചേർത്ത് പിടിച്ചു . ” ന്റെ അമ്മുട്ടൻ വന്നുലോ .. എന്താടാ വൈകിയത് .. ”
” അതേ .. ഇന്ന് ഞങ്ങൾടെ ടീച്ചർടെ എൻഗേജ്‌മെന്റ് ആയിരുന്നെ. അപ്പൊ അതിന്റെ ട്രീറ്റ് ഇണ്ടായിരുന്നെ . ” ഞാൻ പറഞ്ഞു.
അപ്പോഴേക്കും കിച്ചനില്നിന്നും അമ്മയും ശ്യാമളാൻറീം വന്നു . അമ്മ നേരെ ” അമ്മുട്ടി പോയി മേലുകഴുകി വാ . … അച്ഛനും അമ്മയും ഇന്നെവിടേക്കും പോകുന്നില്ല . വിശേഷം ഒക്കെ പിന്നേം പറയാം .”
ഞാൻ ഒന്ന് ചിരി കൊട്ടി കൊണ്ട് നേരെ റൂമിലേക്കോടി . റെക്കോർഡ്
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..