ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

വെച്ചിരിക്ക്യാ . അല്ല ഇപ്പൊ അത് കിട്ടീട്ടും വല്യ കാര്യം ഇല്ല . ഒറ്റക്കയ്യേറ്റ് ടൈപ്പ്ചീയണ മെജിക്കൊന്നും ഇക്കറീല . ഇപ്പോൾ കൊറേ കാലം കൂടി വന്നു നോക്കുമ്പോ നിയോഗം കഴിഞ്ഞുക്കുന്നു എം കെ വേറെ ഒരെണ്ണം കൂടി എഴുതി മുഴുമിച്ച് പുതിയ ഒന്ന് തുടങ്ങി , ഇന്ദുന്റെ വേണി , ജീവന്റെ ഡ്രാമ , ഖൽബുന്റെ ഋതുഭേദങ്ങൾ കഴിഞ്ഞുക്കുന്നു , നൗഫു കാക്ക ഒന്നും ഊരിയാടാതെ അവസാനിപ്പിച്ചു . സിറിൽ മച്ചാൻ ചെകുത്താന്‍ വനം ഫുൾ ആക്കി … ഒക്കെ വായിച്ച് നോക്കണം .. ഇതിന്റെ ഇടക്ക് സുധിയേട്ടൻ ഒരു കഥ പോസ്റ്റ് ആക്കി . അത് മുഴുവൻ പെണ്ണുമ്പിള്ളേനെകൊണ്ട് ഉറക്കെ വായിപ്പിച്ചു . ഇനി ഒന്നുകൂടി വായിക്കണം .

 

പിന്നെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു കമന്റിനുള്ള റീപ്ലേയിൽ പറഞ്ഞിരുന്നു അനികേതിന്റെ പേരന്റ്സ് തിരിച്ചുവരുന്നവരെ അല്ലെങ്കിൽ കോളേജിൽ ക്‌ളാസ് എടുത്ത് തുടങ്ങിയ ആദ്യ ആഴ്ച ഈ കഥയിൽ വളരെ ക്രൂഷ്യൽ ആണ് . പോരാത്തതിന് ഈ ഭാഗത്തിൽ കുറെ പേര് വരുന്നുണ്ട് … ഏകദന്തി എന്ന ഞാനടക്കം കുറെ ആളുകൾ  അപ്പൊ പിന്നെ നീട്ടുന്നില്ല .. പെട്ടെന്ന് തന്നെ തരാന്‍ നോക്കാം . .

അങ്ങട് വായ്‌ച്ചോളീം

 

 

 

അടുത്ത പ്രഭാതം ഭാഗ്യയുടെ വില്ലയില്‍

അമ്മ രാവിലെ തന്നെ അപ്പുവിനെയും എന്നെയും വിളിച്ചെഴുന്നേല്പിച്ചു . ബ്രഷ് ചെയ്ത് മുഖം കഴുകി ഫ്രഷ് ആയി താഴെക്ക് ചെന്നു  .

കിച്ചണിലേക്ക്  ചെന്ന്  അമ്മയോട് ഗുഡ് മോർണിംഗ് പറഞ്ഞു . അമ്മടെ കയ്യിൽ നിന്ന് ഗ്രീൻടീ വാങ്ങി കുടിച്ച് കൊണ്ട് ഞാൻ സിറ്റ് ഔട്ടിലേക്ക് നടന്നു . കളിക്കാരൊക്കെ കാലത്തുതന്നെ എണീറ്റ് ബേറ്റും കോർക്കും എടുത്ത് ഷട്ടിൽ കളിയ്ക്കാൻ പോയിട്ടുണ്ട് .

ഞാൻ എന്റെ മുതല കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തു , എന്റെ ഗപ്പി കുഞ്ഞുങ്ങൾക്കേ . പിന്നെ അതിനെ നെറ്റ് ഇട്ട് മൂടി . ഗെയ്റ്റിൽ വച്ച കവറിൽ നിന്ന് പാലിന്റെ പാക്കറ്റും പത്രവും എടുത്ത് ഞാൻ തിരികെ നടക്കുമ്പോഴാണ്  ഗേറ്റിനു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നില്കുന്നത് . നോക്കുമ്പോൾ ലതാന്റിയും , സിന്ധു ആന്റിയും , ഉഷാന്റിയും . അവർ ഇവിടെ അടുത്തുള്ള ഒരു വിഷ്ണു ക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളാണ് . അമ്മയെ കാണാൻ വന്നതാവണം .  വല്ല പിരിവിനും ആയിരിക്കും . അവർ ഗെയിറ്റു തുറന്നു വന്നു . ഞാൻ ചിരിച്ചുകൊണ്ട് അവരെ ഉള്ളിലേക്ക് ക്ഷണിച്ചു . അവരെ ഹാളിലിരുത്താൻ പോയതും അമ്മ അടുക്കളയിലേക്ക് വിളിച്ചു , അവിടെ ബ്രെക്ഫാസ്റ് കൗണ്ടറിൽ ചെയർ ഇട്ട് ഇരുത്തി .  അവർ സംസാരം തുടങ്ങി .

അമ്പലത്തിൽ ഭാഗവത സപ്താഹം അടുത്ത മാസം ആണ് . പത്തു ദിവസം ആണ് പരിപാടി . രാവിലെ മുതൽ രാത്രി വരെ ഭാഗവതം വായിച്ച് അർഥം പറഞ്ഞു കൊടുക്കും . അവസാന ദിവസം രുക്മിണീ സ്വയം വരം ആണ് . അവിവാഹിതയായ വിവാഹ പ്രായമായ  ഒരു പെൺകുട്ടി രുഗ്മിണി വേഷം ധരിച്ചു ഘോഷയാത്രയായി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കൃഷ്ണ വിഗ്രവുമായി അടുത്തു തന്നെ ഉള്ള സുബ്രമണ്യ ക്ഷേത്രത്തിൽ പോയി തിരിച്ചു വരും , കൂടെ തോഴിമാരായി വേറെ പെണ്‍കുട്ടികളും . അകമ്പടിയായി മുത്തുക്കുടയും , തായമ്പകയും ഒക്കെ ഉണ്ടാവും . രുഗ്മിണി വേഷം അണിഞ്ഞ

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.