ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

ചെന്നൈയിൽ കാരൂർ വൈശ്യ ബാങ്കിൽ ആണ് . മകൾ വൈഗ തീർത്ഥ ഇപ്പൊ 4 വയസ്സ് . ഉണ്ണിമോനുട്ടൻ എന്ന കളത്തോടിയിൽ ഗണേഷ് ഗംഗാധരൻ എഴുത്തച്ഛൻ , വിനുകുട്ടേട്ടന്റെ ചെറിയച്ഛന്റെ മകനാണ് . ബി ടെക് സപ്ലികുമാരൻ ആണ് . ഇപ്പൊ വി ഐ പി  സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കൽ ആണ് മെയിൻ . നാട്ടിലെ സുധിയേട്ടന്റെ  സൈറ്റുകൾ ഒക്കെ നോക്കി നടത്തുന്നു . അപ്പുഞ്ഞൻ അഥവാ ഹാഫ് എൻജിനീയർ അർപ്പിത് അശോകൻ . പതിനഞ്ചിലധികം സപ്ലികൾ ഘട്ടം ഘട്ടമായുള്ള ആസൂത്രണ പ്രക്രിയയിലൂടെ ക്ലിയർ ചെയ്ത് ഈയിടെ മാത്രം സിവിലെഞ്ചിന്യാറ് ആയ മൊതലാണ് .  ഇപ്പോൾ  അസ്‌ലം ബിൽഡേഴ്‌സില് കേറ്റിട്ടുണ്ട് സൈറ്റ് എൻജിനീയറായി . പൂമംഗലത്തു ഗോപിനാഥൻ മകൾ ദർശന ഗോപിനാഥ് MBBS.DO  എന്ന കൺമണിയുമായി എന്ഗേജ്ഡ് ആണ് ചെക്കൻ . ഇസ്‌കൂൾ പൂട്ടിയാൽ ഓനേം ഓളേം പിടിച്ച് കെട്ടിക്കും . പിന്നെ മണിക്കുട്ടനും കണ്ണനും . സുധ്യേയേട്ടന്റെ മാമടെ മക്കൾ . വലുത് അശ്വിൻ ശങ്കർ എന്ന മണിക്കുട്ടൻ കൊല്ലത്ത് പെട്രോ കെമിക്കൽ എൻജിനീയറിങ് അവസാന സേം . അഭയ് ശങ്കർ എന്ന കണ്ണാപ്പി ഇപ്പൊ പ്ലസ് ടു .

അങ്ങനെ പാർക്കിങ്ങിൽ ഉള്ള ആ ബെഞ്ചിൽ ഇരിക്കുന്ന അവരുടെ അടുത്തേക്ക് ഞാൻ വണ്ടിയിൽ ചെല്ലുമ്പോൾ അമ്മുവിൻറെ കണ്ണിൽ ആദ്യം ഒരു സന്തോഷം ഉണ്ടായിരുന്നു . പെട്ടെന്നു തന്നെ അത് മാറി ഒരു സങ്കടം മുഖത്ത് പടരുന്നപോലെ തോന്നി അവൾ പെട്ടെന്ന് തന്നെ എണീറ്റ് അവരോട് യാത്ര പറഞ്ഞു പോയി . അവൾ വണ്ടി എടുത്ത് പോകുമ്പോൾ ആണ് ശ്രീലുട്ടി അവളെ കാണുന്നത് . പെണ്ണവളെ തന്നെ നോക്കി അന്തം വിട്ടു നോക്കിയിരിക്കുന്നു . അവൾ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി . ശ്രീലു  എന്നെ മെല്ലെ തോണ്ടി എന്നിട്ട് ചോദിച്ചു  .

” അനിയേട്ടാ ആ കുട്ടിയാണോ ഇങ്ങളുടെ സ്റ്റുഡന്റ് .. ഇങ്ങളുടെ സ്വപ്നത്തിൽവരുന്ന പെണ്കുട്ടി ? ”

അതെ ശ്രീലു ബേബി .. അതാണെന്റെ അമ്മൂട്ടി . ഭാഗ്യശ്രീ ശ്രീ കുമാർ  ” ഞാൻ പറഞ്ഞു .

അതിനിടെ ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു അവിടേക്ക് നടന്നു . ഞങ്ങളെ കണ്ടിട്ട് നൂസിബ  അന്തം വിട്ട് നിൽക്കുന്നു . അവൾ ചോദിച്ചു .

” അനി സാറെന്താ ഇവിടെ ? ഇത് സാറിന്റെ വൈഫാ ? ”

” ഇത് എന്റെ അനിയന്റെ വൈഫാണ് , ശ്രീല . നിങ്ങളുടെ പ്രിൻസി ഹേമ മിസ്സിന്റെ മകളാണ് ട്ടോ . ”

അപ്പോളേക്കും ഷൈമു  ചോദിച്ചു  ” അനുവേട്ടൻ വന്നില്ലേ ഉണ്ണിയേടത്തീ ? ”

” വരുന്നേ ഉള്ളൂ ഷൈമൂ , ഇങ്ങോട്  നേരെ വരാം  എന്നാണ് പറഞ്ഞിട്ടുള്ളത് ” എന്നും പറഞ്ഞു ഞങ്ങൾ വാങ്ങിയ ഗിഫ്റ് അവളുടെ കയ്യിൽ കൊടുത്തു .

അപ്പോള്‍ സുധിയെട്ടനും ബാക്കി ഉള്ളവരും എല്ലാം അങ്ങോട്ട്‌ വന്നു . സുധിയെട്ടന്റെ ഒപ്പം സംസാരിച്ചിരുന്ന ആള്‍ വന്ന് പരിചയപ്പെട്ടു . Dr.ഫർഹാൻ മുഹമ്മദ്  വൈദ്യരുതൊടി BAMS, MS . നൂസിബയുടെ ഹസ്ബന്റ്റ് ആണ് . പുള്ളിക്ക് ഒരു ആയുര്‍വേദ ക്ലിനിക് ആണ് കട്ടുപ്പാറ എന്ന സ്ഥലത്ത് . പാരമ്പര്യമായി കിട്ടിയതാണ് . ഇയാളുടെ വലിയ ജ്യേഷ്ടന്‍ ഫാരിസ് മുഹമ്മദ്‌

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.