കൊല്ലത്ത് എൻജിനീയറിങ് പഠിക്കുന്നു . കണ്ണൻ ഇപ്പൊ പ്ലസ്‌ടു ആണ് . നിക്കിയുടെ ക്ലാസ്മേറ്റ് ആണ് കണ്ണൻ . ഉണ്ണിയേട്ടനും അപ്പു ഏട്ടനും സുധിയേട്ടന്റെ ശിഷ്യന്മാർ ആണ് രണ്ടാളും സിവിലെഞ്ചിന്യാറിങ്ങ് പടിച്ച് വന്നവരാണ് . സപ്ലികുമാരന്മാരാണ് . ഉണ്ണിയേട്ടൻ ഇപ്പോളും മുഴുവനും കഴിഞ്ഞിട്ടില്ല .. അപ്പുവേട്ടൻ ഒക്കെ ക്ലിയർ ആക്കി . ഇപ്പൊ അസ്‌ലം ബിൽഡേഴ്‌സ് എന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എൻജിനീയറായി ജോലി ചെയ്യുന്നു . കണ്ണ് ഡോക്ടർ ആയ ദർശന ചേച്ചിയുമായി ഏട്ടന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞു . ഈ മാർച്ചിൽ മാരേജ് ഉണ്ടാവും .
അപ്പോളാണ് പരിചയമുള്ള ഒരു കുടു കുടു ശബ്ദം . ഞാൻ ദ്രിതിപിടിച്ച് തിരിഞ്ഞു നോക്കി . അതെ അനിസാർ . പക്ഷെ പിറകിൽ ഒരു പെണ്ണുണ്ട് . ആരാണാവോ . സാറിനെ വല്ലതെ ഒട്ടി ഇരിക്കുകയാണ് . എനിക്കാണെങ്കിൽ ആകെ സങ്കടം വന്നു കണ്ടപ്പോ. അവര് വണ്ടി പാർക്ക് ചെയ്യാൻ പോയപ്പോഴേക്കും ഞാൻ യാത്ര പറഞ്ഞു ഇറങ്ങി . എന്റെ വണ്ടി എടുത്ത് ഞാൻ പാർക്കിങ്ങിൽ നിന്നും ഇറങ്ങുമ്പോളെക്കും അവരെന്നെ പാസ് ചെയ്തിരുന്നു . പക്ഷെ എന്നെ കണ്ട ആ പെണ്ണിന്റെ കണ്ണിലും അന്ന് കണ്ട ആളുടെ പോലെ ഒരു ആശ്ചര്യം . ഒരു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കുന്നു . എന്താ ആവൊ … ഞാൻ വേഗം വണ്ടി എടുത്ത് പൊന്നു .
. . . . . .
അപ്പൊ ഇനി അനിയിലേക്ക് തന്നെ തിരിച്ചു വരാം ..
അങ്ങനെ ജയമ്മയുടെ ഓഫീസിൽ നിന്നും ഇറങ്ങി വണ്ടിയിൽ നെഹദിയിലേക്ക് പോകുന്നവഴി ശ്രീലു പറഞ്ഞു . “പിന്നെ ആ ലേഡീസ് പ്ലാനെറ്റിൽ ഒന്ന് നിർത്തണം .. ഷൈമുന് എന്തേലും വാങ്ങണം ”
ആയിക്കോട്ടെ എന്ന് പറഞ്ഞു ഞാൻ വണ്ടി നേരെ ലേഡീസ് പ്ലാനെറ്റിലേക്ക് വിട്ടു .
ഫാൻസി ടൈപ്പ് കമ്മലുകളും വളകളും ആണ് ഷൈമുവിന്റെയും ശ്രീലൂട്ടിയുടെയും വീക്ക്നെസ്സ് . പിന്നെ കോമൺ ആയിട്ട് ദുശീലം ഉള്ളത് ടെഡി ബെയർ ആണ് . അങ്ങനെ ലേഡീസ് പ്ലാനെറ്റിൽ കമ്മലിന്റെ സെക്ഷനിൽ എത്തി . റെഡ് ബ്ലാക്ക് കോമ്പിനേഷനിൽ ഉള്ള കമ്മൽ തെരഞ്ഞു നടന്നു . ഒടുവിൽ ബ്ലാക്ക് മെറ്റലിൽ ഗോൾഡ് ബീഡ്‌സ് ഉള്ള ഒരു ആന്റിക്ക് സ്റ്റൈൽ പെയർ ഒത്തു കിട്ടി . അതിനു മാച്ച് ആവുന്ന പോലെ ഒരു സെറ്റ് മെറ്റൽ വളകളും . ബില് അടക്കാൻ നേരത്ത് കൗണ്ടറിനടുത്ത് ഒരു ബേബി ഓൺ ബോർഡ് എന്ന ഒരു സ്റ്റിക്കറും ആതിന്റെ കൂടെ കൊളുത്തിയിട്ട ഒരു യെല്ലോ കളറിൽ കുഞ്ഞു ടെഡി ബെയറും കണ്ടു . അതും പാക്ക് ചെയ്യിച്ചു . ശ്രീലൂട്ടിക്കും ഒരു കമ്മലും വാങ്ങി . പിന്നെ നേരെ നെഹാദിയിലേക്ക് വിട്ടു .
ഞാൻ വണ്ടി നെഹ്‌ദിയിലേക്ക് കയറ്റുമ്പോൾ പാർക്കിങ്ങിൽ ഉള്ള ഒരു ബെഞ്ചിൽ എന്റെ അമ്മൂസും അവളുടെ ഫ്രണ്ട് നൂസിബയും ഷൈമുവും മണിക്കുട്ടനും കണ്ണനും ആയി സംസാരിക്കുന്നുണ്ട് . ഇവരെപ്പോ വന്നു ആവോ ? അങ്ങേ സൈഡിൽ സുധിയേട്ടന്റെ ടീമ്സ് , മണിയേട്ടൻ അതായത് ഫോട്ടോഗ്രാഫർ മണികണ്ഡൻ വിസ്മയ , വിനുകുട്ടേട്ടൻ , ഉണ്ണിമോനുട്ടൻ , അപ്പുഞ്ഞൻ , രാജു പിന്നെ വേറെ ഒരു ആളും . വിനു കുട്ടേട്ടൻ ആണ് ഈ കഥ എഴുതുന്ന ഏക – ദന്തി . വിനയ് കെ മഹാദേവൻ എന്ന കളത്തോടിയിൽ വിനയ് മഹാദേവൻ എഴുത്തച്ഛൻ . സുധിയേട്ടന്റെ മെയിൻ ശിഷ്യൻ ആണ് . ജേർണലിസം കഴിഞ്ഞതാണ് , ക്യാപ്റ്റൻ ന്യൂസിൽ എഡിറ്ററായി ജോലിചെയ്യുന്നു . ചെന്നൈയും കോയമ്പത്തൂരും ഒക്കെ ആയി ആണ് . ജോലി ഭാര്യ ഗൗരി തീർത്ഥ ,
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..