പീസ് അൽഫാഹ്മ് പറഞ്ഞു . അതിനു വേണ്ടി വെയ്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയത് . നല്ല പരിചയം ഉള്ള ഒരു വണ്ടി നിൽക്കുന്നുണ്ടലൊ . ഒരു പഴയ മോഡൽ ആക്ടിവ . നീല പെയിന്റ് ഒക്കെ അടിച്ച് , ഒരു തിമിംഗലത്തിന്റെ സ്റ്റിക്കർ ഒക്കെ ഒട്ടിച്ച വണ്ടി . പ്രസ് എന്ന് ഇംഗ്ളീഷിൽ എഴുതിയിട്ടുണ്ട് . ഇത് അത് തന്നെ . വിനു കുട്ടേട്ടന്റെ വണ്ടി ( അതായത് ഈ നോവലിസ്റ്റ് വില്ലൂരാൻ എന്നൊക്കെ പറയുന്ന പോലെ ഏകദന്തി എന്ന പേരിൽ എന്തൊക്കെയോ എഴുതുന്ന ഒരു മനുഷ്യൻ . ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് . ശെരിക്കുള്ള പേര് വിനയ് മഹാദേവൻ കളത്തോടിയിൽ . അജിത്തിന്റെ മങ്കാത്ത സിനിമ ഇറങ്ങിയ ശേഷം പേര് വിനയ് കെ മഹാദേവൻ എന്നാക്കിയിട്ടുണ്ട് . കുട്ടൻ , കുട്ടൻവിനു എന്നൊക്കെ അറിയപ്പെടും. ജേർണലിസം കഴിഞ്ഞതാണ് . മദ്രാസിലെവിടെയോ ഒരു വിജയകാന്ത് എന്ന സിനിമാനടന്റെ ചാനലിൽ ജോലിചെയ്യുന്നു ) കുട്ടേട്ടൻ എന്താ ആവൊ ഇവിടെ …? ആ ഇവിടെ പിന്നെ പച്ചക്കറി വാങ്ങാനൊന്നും വരില്ലലോ , തിന്നാനല്ലേ വരൂ .. അങ്ങനെ ആത്മഗതിച്ചു .
അൽഫാഹ്മ് വന്നു ആറു കൈകൾ ആ പാത്രത്തിലേക്കൂളിയിട്ടു . തൂമും സോസും ഒക്കെ മിക്സാക്കി ഒരു പിടി അങ്ങോട്ട് പിടിച്ച് കൂടെ സലാഡിൽനിന്നുള്ള കുക്കുമ്പറും ,കാബേജുമ് , സവാളയും വായിൽ കുത്തി തിരുകി .. അങ്ങനെ ചിലവ് / ട്രീറ്റ് എന്ന പേരിൽ ഉള്ള മുടിപ്പിക്കൽ യജ്ഞത്തിന് ശുഭ പര്യവസാനം . എല്ലാവരും അച്ചടക്കത്തോടെ വരിവരിയായി പോയി കയ്യും മറ്റും കഴുകി വന്നു . അക്കൂട്ടത്തിൽ അവിടെ ഉണ്ടായിരുന്ന ഹാൻഡ് വാഷ് മുക്കാലും കാലിയാക്കി . ( അല്ലെങ്കിൽ തന്നെ ലോക്കൽ സാധനം വാങ്ങി പണ്ടെന്നോ വാങ്ങിയ മുന്തിയ ബ്രാൻഡ് ഡപ്പിയിൽ കുറച്ച് നിറച്ച് ബാക്കി വെള്ളം പാർന്ന് ആളെ പറ്റിച്ചതല്ലേ … നമ്മളെ കൊണ്ട് ഇത്രേ പറ്റൂ )
തിരിച്ചു വന്നു . നമ്മുടെ എല്ലുവണ്ടി മറിഞ്ഞ പോലെ കിടന്നിരുന്ന ജുദ്ധക്കളം ഒരു ബംഗാളി വന്ന് വൃത്തിയാക്കിയിരിക്കുന്നു . മ്മളെ വൈദ്യര് ബില്ലും നോക്കി അന്തം വിട്ടിരിക്കുന്നു . പാവം തോന്ന്ണ്ട് കാണുമ്പൊൾ . പിന്നെ പേഴ്സിൽ നിന്നും കാർഡ് എടുത്ത് കൊടുത്തു . ആ ബില്ലടച്ച് ഞ്ഞങ്ങൾ എല്ലാരും ഇറങ്ങാൻ റെഡിയായി . പുറത്തേക്ക് നടന്നു .
” ഡാ ലാടാ …! ” ഇതെവിടുന്നാണാ അശരീരി .. ഞങ്ങൾ ചുറ്റും നോക്കി .
പാർക്കിങ്ങിലെ ഒരു കാറിൽ നിന്നാണ് . അതിൽ നിന്നും സുധിയേട്ടൻ ഇറങ്ങി . ബാക്കിലെ ഡോർ തുറന്ന് ഷൈമു ചേച്ചീനെ പതുക്കെ ഇറക്കി . സുധിയേട്ടന്റെ ആണ് നമ്മൾ ഇപ്പോൾ കേട്ട ആ അശരീരി . നമ്മുടെ വൈദ്യരെ നോക്കി വിളിച്ചതാണ് . സുധിയേട്ടനും ഷൈമചേച്ചിയും ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സ് ആണ് . അവരുടെ അമ്മ ശൈലാന്റി അമ്മയുടെ സീനിയർ ആയി പഠിച്ചതാണ് . അവരുടെ അച്ഛൻ ശിവൻ മാമയെയും വര്ഷങ്ങളായി അറിയുന്നതാണ് . സുധിയേട്ടൻ ശെരിക്കും ഫിലിം മേക്കിങ് ഒക്കെ പഠിച്ച ആളാണ് . അനിമേഷനും VFXഉം ഒക്കെ പഠിച്ചിട്ടുണ്ട് . പിന്നെ D.Arch ( ഈ B.tech civil ന്റെ പോളി ഡിപ്ലോമ D.civil പോലെ B.Archന്റെ ഡിപ്ലോമ യാണ് ) . മെയിൻ ജോലി ഡിസൈനിങ് ആണ് . വല്യ വല്യ റിസോർട്ടുകൾ , ഫാം സ്റ്റേകൾ , ട്രീ ഹൗസുകൾ ഇതൊക്കെ ആണ് മൈൻ ആയിട്ടും ഡിസൈൻ ചെയ്യുക . ഒക്കെ തമിഴ്നാട് , ആന്ധ്രാപ്രദേശ് , കർണാടക ഗോവ ഇവിടെ ഒക്കെ ആണ് . മൈസൂർ രാജാവിന്റെ ഹോളിഡേ റിട്രീറ്റ് ഒക്കെ ഉണ്ടാക്കിയതിനു യങ് എക്കോ ആർക്കിസാൻ അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട് . ഒരു കമ്പ്യൂട്ടർ സെന്റർ ഫ്രാഞ്ചസി എടുത്ത് നോക്കി നടത്തുന്നും ഉണ്ട് . അതു സാധാരണ ശിഷ്യൻമാരെ ഏല്പിച്ചു പോകാറാണ് . പിന്നെ ഇടക്കിടക്ക്
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..